Bigg Boss Malayalam : ‘പുറത്തായിരുന്നേൽ നിൻ്റെ ചെള്ളയടിച്ച് പൊട്ടിച്ചേനേ’; കറിയിൽ ആദില ഉപ്പ് വാരി ഇട്ടു, ഒനീലും ആര്യനും തമ്മിൽ കോർത്തൂ
Bigg Boss Malayalam Season 7 Oneal Babu Aryan Issue : ഹോട്ടൽ ടാസ്കിനിടെ ഗസ്റ്റായി എത്തി റിയാസ് സലീമിനായി പാകം ചെയ്തിരുന്ന ഭക്ഷണത്തിലാണ് ആദില ഉപ്പ് വാരി ഇട്ടത്. ഇതിനെ ചൂട് പിടിച്ചായിരുന്നു ഒനീൽ സാബുവും ആര്യനും തമ്മിൽ കോർക്കുന്നത്.
ബിഗ് ബോസിൻ്റെ എക്കാലത്തെയും മികച്ച ടാസ്കുകളിൽ ഒന്നാണ് ഹോട്ടൽ ടാസ്ക്. ബിഗ് ബോസ് വീട് രണ്ട് മൂന്ന് ദിവസത്തേക്ക് ഹോട്ടലായി മാറുന്നതും ഗസ്റ്റായി മുൻ താരങ്ങൾ എത്തുന്നതും തുടർന്നുണ്ടാവുന്ന കണ്ടൻ്റുകളുമാണ് ഹോട്ടൽ ടാസ്കിനെ വ്യത്യസ്തമാക്കുന്നത്. തീർത്തും മൈൻഡ് ഗെയിമിങ് എന്ന തന്നെ പറയാം. എന്നിരുന്നാൽ ഇത്തവണത്തെ ഹോട്ടൽ ടാസ്ക് അടപടലം പൊട്ടി പാളീസായി എന്ന് തന്നെ പറയാം. ആദ്യം ഷീയാസ് കരീമും ശോഭ വിശ്വനാഥമെത്തുന്നു, പിന്നാലെ റിയാസ് സലീമും എത്തി ടാസ്ക് കളർഫുളാക്കാൻ ശ്രമിച്ചെങ്കിലും എല്ലാം പാളി പോയി. ഒരു ഉപ്പിൻ്റെ പ്രശ്നത്തോടെ ടാസ്ക് അവസാനിച്ച് മട്ടായി.
ഷോയിലേക്ക് ഗസ്റ്റായി തിരികെയെത്തി റിയാസ് സീലമിനായി പാകം ചെയ്തുകൊണ്ടിരുന്ന ഭക്ഷണത്തിൽ ആദില ഉപ്പ് വാരി ഇട്ടതാണ് പ്രശ്നങ്ങൾക്കെല്ലാം കാരണമായത്. ആദിലയുടെ ഈ ചെയ്തി ഭക്ഷണ പാകം ചെയ്തുകൊണ്ടിരുന്ന ഒനീൽ സാബുവിനെ ചൊടുപ്പിച്ചു. ആദിലയ്ക്ക് കൂട്ടായി ആര്യനുമെത്തിയപ്പോൾ പ്രശ്നം വാക്കുതർക്കവും ഒനീലും ആര്യനും തമ്മിലായി. ഇത് ടാസ്കിൻ്റെ ഭാഗമാണെന്ന് ആദിലയും ആര്യനും പറഞ്ഞപ്പോൾ ഭക്ഷണത്തിൽ ഉപ്പ് വാരി ഇടുന്നത് ടാസ്കായി കണക്കാക്കാൻ സാധിക്കില്ലെന്ന നിലപാട് ഒനീൽ എടുക്കുകയും ചെയ്തു.
ഇത് പിന്നീട് ആര്യനും ഒനീലും തമ്മിലുള്ള വാക്കേറ്റത്തിനും തർക്കത്തിനും ഇടയായി. ബിഗ് ബോസ് വീടൻ്റെ പുറത്തായിരുന്നെങ്കിൽ ആര്യനെ മുഖത്തടിച്ചേനെ എന്നായിരുന്നു ഒനീൽ ആക്രോഷിച്ചുകൊണ്ട് പറഞ്ഞത്. എന്നാൽ ആദില ടാസ്ക് പ്രകാരമാണ് ഭക്ഷണത്തിൽ ഉപ്പ് വാരി ഇട്ടതെന്നാണ് മിക്ക പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. ഇതിന് പിന്നാലെ ആര്യൻ എന്തിന് കയറി വന്നു എന്ന കാര്യത്തിൽ പ്രേക്ഷകർക്ക് ധാരണ ലഭിക്കുന്നില്ല. അവസാനം ടാസ്ക് അടപടലം പൊട്ടി പാളീസായി എന്ന തന്നെ പ്രേക്ഷകർക്ക് അഭിപ്രായപ്പെടേണ്ടി വന്നിരിക്കുകയാണ്