AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Super Zindagi OTT: റിലീസായി ഒരു വർഷം; ഒടുവിൽ ധ്യാനിന്റെ ‘സൂപ്പർ സിന്ദഗി’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

Super Zindagi OTT Release Date: കോമഡി ഡ്രാമ ഗണത്തിൽ പെടുന്ന ചിത്രത്തിന് തീയേറ്ററിൽ കാര്യമായ വിജയം കൈവരിക്കാനായില്ല. അതുകൊണ്ട് തന്നെ ഒടിടിയിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് ചിത്രം എത്തിക്കുകയാണ്.

Super Zindagi OTT: റിലീസായി ഒരു വർഷം; ഒടുവിൽ ധ്യാനിന്റെ ‘സൂപ്പർ സിന്ദഗി’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
'സൂപ്പർ സിന്ദഗി' പോസ്റ്റർImage Credit source: Facebook
nandha-das
Nandha Das | Updated On: 11 Jul 2025 18:11 PM

ധ്യാൻ ശ്രീനിവാസനെ നായകനാക്കി വിന്റേഷ് സംവിധാനം ചെയ്ത കുടുംബ ചിത്രം ‘സൂപ്പർ സിന്ദഗി’ 2024 ഓഗസ്റ്റ് 9നാണ് തീയേറ്ററുകളിൽ എത്തിയത്. റിലീസായി ഒരു വർഷത്തിന് ശേഷം ചിത്രം ഒടുവിൽ ഒടിടിയിൽ എത്തുകയാണ്. കോമഡി ഡ്രാമ ഗണത്തിൽ പെടുന്ന ചിത്രത്തിന് തീയേറ്ററിൽ കാര്യമായ വിജയം കൈവരിക്കാനായില്ല. അതുകൊണ്ട് തന്നെ ഒടിടിയിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് ചിത്രം എത്തിക്കുകയാണ്.

‘സൂപ്പർ സിന്ദഗി’ ഒടിടി

‘സൂപ്പർ സിന്ദഗി’ സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് മനോരമ മാക്‌സാണ്. ചിത്രം ജൂലൈ അവസാനത്തോടെ മനോരമ മാക്‌സിൽ പ്രദർശനം ആരംഭിക്കുമെന്നാണ് വിവരം. സ്ട്രീമിങ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

‘സൂപ്പർ സിന്ദഗി’ അണിയറ പ്രവർത്തകർ

വിന്റേഷ് സംവിധാനം ചെയ്ത ‘സൂപ്പർ സിന്ദഗി’ നിർമിച്ചത് 666 പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഹസീബ് മേപ്പാട്ട്, സത്താർ പടനേലകത്ത് എന്നിവർ ചേർന്നാണ്. ഡ്രീം ബിഗ് ഫിലിംസാണ് വിതരണം ചെയ്തത്. സംവിധായകൻ വിന്റേഷും പ്രജിത്ത് രാജ് ഇ കെ ആറും ചേർന്ന് രചിച്ച തിരക്കഥയ്ക്ക് സംഭാഷണങ്ങൾ തയ്യാറാക്കിയത് അഭിലാഷ് ശ്രീധരനാണ്.

ധ്യാൻ ശ്രീനിവാസന് പുറമെ മുകേഷ്, പാർവതി നായർ, ജോണി ആന്റണി, സുരേഷ് കൃഷ്‌ണ, മാസ്റ്റർ മഹേന്ദ്രൻ, ഋതു മന്ത്ര, കലേഷ് രാമാനന്ദ്, ഡയാന ഹമീദ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. കണ്ണൂർ, മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിലായായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. എൽദൊ ഐസകാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചത്. ലിജോ പോളാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തത്. സൂരജ് എസ് കുറുപ്പിന്റേതാണ് സംഗീതം.

ALSO READ: തിയേറ്ററിൽ വൻ വിജയം, ഇനി ഊഴം ഒടിടിയിൽ; ‘കുബേര’യുടെ സ്ട്രീമിങ് തീയതി പ്രഖ്യാപിച്ചു

ക്രിയേറ്റീവ് പ്രൊഡ്യൂസർ: സങ്കീത് ജോയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിഷ്ണു ഐക്കരശ്ശേരി, അസോസിയേറ്റ് ഡയറക്ടർ: മുകേഷ് മുരളി, ബിജു ബാസ്ക്കർ, അഖിൽ കഴക്കൂട്ടം. പ്രൊഡക്ഷൻ കൺട്രോളർ: ഷെമിൻ എസ് ആർ, കലാസംവിധാനം: ഹംസ വള്ളിത്തോട്, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നുർ, മേക്കപ്പ്: അരുൺ ആയുർ, കോറിയോഗ്രഫി: ഭൂപതി, ആക്ഷൻ: ഫൊണെക്സ് പ്രഭു, ഡിജിറ്റർ പി.ആർ: വിവേക് വിനയരാജ്, പി.ആർ.ഒ: ശബരി, സ്റ്റിൽസ്: റിഷ് ലാൽ ഉണ്ണികൃഷ്ണൻ, എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.