AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kuberaa OTT: തിയേറ്ററിൽ വൻ വിജയം, ഇനി ഊഴം ഒടിടിയിൽ; ‘കുബേര’യുടെ സ്ട്രീമിങ് തീയതി പ്രഖ്യാപിച്ചു

Kuberaa OTT Release Date: നിരൂപകരും വലിയ രീതിയിൽ പ്രശംസിച്ച ചിത്രത്തിന് കേരളത്തിലും ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. ഒടുവിലിതാ, 'കുബേര' ഒടിടിയിൽ എത്തുകയാണ്.

Kuberaa OTT: തിയേറ്ററിൽ വൻ വിജയം, ഇനി ഊഴം ഒടിടിയിൽ; ‘കുബേര’യുടെ സ്ട്രീമിങ് തീയതി പ്രഖ്യാപിച്ചു
'കുബേര' പോസ്റ്റർ Image Credit source: Facebook
nandha-das
Nandha Das | Published: 11 Jul 2025 15:28 PM

ധനുഷിനെ നായകനാക്കി ശേഖർ കമ്മൂല സംവിധാനം ചെയ്ത ചിത്രമാണ് ‘കുബേര’. ജൂൺ 20ന് തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ ധനുഷിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. നിരൂപകരും വലിയ രീതിയിൽ പ്രശംസിച്ച ചിത്രത്തിന് കേരളത്തിലും ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. ഒടുവിലിതാ, ചിത്രം ഒടിടിയിൽ എത്തുകയാണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ സ്ട്രീമിങ് തീയതി പ്രഖ്യാപിച്ചത്.

‘കുബേര’ ഒടിടി

‘കുബേര’ സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോയാണ്. ജൂലൈ 18 മുതൽ ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.

‘കുബേര’ ബോക്സ്ഓഫീസ്

‘കുബേര’ 16 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ നിന്ന് നേടിയത് 132 കോടിയാണ്. ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഓപ്പണിങ് ചിത്രം കൂടിയാണിത്. ചിത്രം ആദ്യ ദിനം നേടിയത് 30 കോടിയോളം രൂപയാണ്. റിലീസായി രണ്ടാം ദിനം തന്നെ ചിത്രം 50 കോടി ക്ലബിലും ഇടം പിടിച്ചിരുന്നു.

ALSO READ: 50 സെക്കൻഡിന് 5 കോടി; സ്വന്തമായി പ്രൈവറ്റ് ജെറ്റ്, പത്തോളം വീടുകൾ; ഈ നടിയുടെ ആസ്തി ഞെട്ടിക്കുന്നത്

‘കുബേര’ അണിയറപ്രവത്തകർ

ധനുഷിനൊപ്പം തെലുങ്ക് സൂപ്പർതാരം നാഗാർജുനയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിലെ നായിക രശ്‌മിക മന്ദനയാണ്. ആക്ഷൻ ഡ്രാമ, പ്രതികാരം, വൈകാരിക നിമിഷങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയ ചിത്രത്തിൽ യാചകന്റെ വേഷത്തിലാണ് ധനുഷ് എത്തുന്നത്. ജിം സർഭ്, ഹരീഷ് പേരടി, ദലിപ് താഹിൽ എന്നിവരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസായത്.

ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ സുനിൽ നാരംഗ്, പുസ്കർ റാം മോഹൻ റാവു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ദുൽഖറിന്റെ വേഫെറർ ഫിലിംസ് ആണ് ‘കുബേര’ കേരളത്തിൽ എത്തിച്ചത്. ചിത്രത്തിനായി സംഗീതം ഒരുക്കിയത് ദേവി ശ്രീ പ്രസാദ് ആണ്. ഛായാഗ്രഹണം നികേത് ബൊമ്മിയും എഡിറ്റിങ് കാർത്തിക ശ്രീനിവാസുമാണ് നിർവ്വഹിച്ചത്.