AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thalapathy 69: ആരാധകരെ ആവേശ കൊടുമുടിയിൽ നിർത്തി ദളപതി 69; വിജയ്ക്കൊപ്പം കന്നഡ സൂപ്പർ താരവും

Thalapathy 69: ചിത്രത്തിന്റെ പുതിയ വിശേഷമാണ് ആരാധകർക്കിടയിൽ ആവേശ കൊടുമുടിയിൽ തീർത്തിരിക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം അടുത്ത വര്‍ഷം ഒക്ടോബറില്‍ ആണ് റിലീസ് ചെയ്യുക.

Thalapathy 69: ആരാധകരെ ആവേശ കൊടുമുടിയിൽ നിർത്തി ദളപതി 69; വിജയ്ക്കൊപ്പം കന്നഡ സൂപ്പർ താരവും
വിജയ് (image credits: instagram)
Sarika KP
Sarika KP | Updated On: 13 Nov 2024 | 05:56 PM

തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയിയുടെ അവസാന ചിത്രം ദളപതി 69-നായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റെ ഒരോ അപഡേറ്റസും ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്. താരം രാഷ്ട്രീയത്തിൽ സജീവമാകുന്നതിനെ തുടര്‍ന്ന് സിനിമയില്‍ ഇന്ന് ഇടവേളയെടുക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ വിശേഷമാണ് ആരാധകർക്കിടയിൽ ആവേശ കൊടുമുടിയിൽ തീർത്തിരിക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം അടുത്ത വര്‍ഷം ഒക്ടോബറില്‍ ആണ് റിലീസ് ചെയ്യുക.

ഇപ്പോഴിതാ കന്നഡ സൂപ്പർതാരം ശിവരാജ്കുമാറും ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ തനിക്ക് ശ്രദ്ധേയമായ ഒരു വേഷം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ശിവരാജ്കുമാര്‍ തന്നെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിലെ വേഷം രസകരമാണെന്നും എന്നാൽ ചികിത്സയിലായതിനാൽ തന്നെ ഷെഡ്യൂളുകളിൽ മാറ്റം വരുമോയെന്ന ആശങ്കയുണ്ടെന്നും തന്റെ ഡേറ്റുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെങ്കില്‍ ദളപതി 69 ല്‍ താനുമുണ്ടാകും എന്ന് ശിവരാജ്കുമാര്‍ അടുത്തിടെ ഒരഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു.

Also Read-Mohanlal: സർ എന്നോട് ദേഷ്യപ്പെടുകയാണ്, എൻ്റെ കണ്ണ് നിറഞ്ഞു; എനിക്ക് ഡോർ തുറക്കാൻ പറ്റിയില്ല…അനുഭവം പങ്കുവെച്ച് അനീഷ് ഉപാസന

അതേസമയം താരം ഇപ്പോൾ ഒരു അസുഖത്തെ തുടർന്ന് ചികിത്സയിലാണ്. സർജറിയ്ക്ക് ശേഷം അമേരിക്കയിൽ നിന്ന് തിരിച്ചെത്തി ചിത്രത്തിന്റെ ഭാ​ഗമാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2025 ഒക്ടോബറിൽ ദീപാവലിക്കാണ് ദളപതി 69 റിലീസ് ചെയ്യുക. കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമി, ലോഹിത് എൻ കെ എന്നിവരാണ് സിനിമയുടെ സഹനിർമ്മാതാക്കൾ.

പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാ​ഗത്തിലുള്ള ചിത്രമായിരിക്കും ദളപതി 69 എന്നാണ് റിപ്പോർട്ട് ബോളിവുഡ് സൂപ്പര്‍താരം ബോബി ഡിയോളാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത് എന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. പൂജാ ഹെഗ്‌ഡെ നായികയാകുന്ന ചിത്രത്തില്‍ മലയാളി താരം മമിത ബൈജവും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്. ഇതിനു പുറമെ പ്രകാശ് രാജ്, നരേന്‍, ഗൗതം മേനോന്‍, പ്രിയാമണി എന്നിവരും ദളപതി 69 ല്‍ ഉണ്ട്. ഇപ്പോഴിതാ കന്നഡ താരം ശിവരാജ്കുമാറും ചിത്രത്തില്‍ ഭാഗമായേക്കും എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിൽ വിജയ്‍‌യുടെ പ്രതിഫലം 275 കോടിയായിരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം വിജയ് എന്നും റിപ്പോർട്ടുണ്ട്.