Jana Nayagan: ‘ജനനായകൻ’ സിനിമയ്ക്ക് സുപ്രീം കോടതിയിലും തിരിച്ചടി; മദ്രാസ്‌ ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം

ചിത്രത്തിന് 'യുഎ' സർട്ടിഫിക്കറ്റ് നൽകാനുള്ള സിബിഎഫ്സിക്കുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതോടെയാണ് നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചത്.

Jana Nayagan: ‘ജനനായകൻ’ സിനിമയ്ക്ക് സുപ്രീം കോടതിയിലും തിരിച്ചടി; മദ്രാസ്‌ ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം

Vijays Jana Nayakan

Updated On: 

15 Jan 2026 | 11:57 AM

വിജയ് നാകനായി എത്തുന്ന ജന നായകൻ എന്ന ചിത്രത്തിന് സുപ്രീം കോടതിയിലും തിരിച്ചടി. ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വിഷയത്തിൽ നിർമാതാക്കൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ഇതോടെ  നിർമാതാക്കളോട് ഹൈക്കോടതിയിൽ തന്നെ ഉന്നയിക്കാൻ ആണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്.  മദ്രാസ് ഹൈക്കോടതി ഈ കേസ് വീണ്ടും പരി​ഗണിക്കുന്നതിനായി ജനുവരി 21-ലേക്ക് മാറ്റിയിരുന്നു. ഇതിനിടെയിൽ സുപ്രീംകോടതി ഈ കേസ് പരിഗണിക്കുന്നത് ഉചിതമല്ല എന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാണിക്കുന്നത്.

സെൻസർ ബോർഡിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കാതെ വന്നതോടെ കഴിഞ്ഞ വെള്ളിയാഴ്ച പ്രദര്‍ശനാനുമതി നല്‍കികൊണ്ട് സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ ഉത്തരവ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തടയുകയായിരുന്നു. ഇതിനു പിന്നാലെയായിരുന്നു നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചത്.

Also Read:അതെല്ലാം അവരുടെ കാഴ്ചപ്പാടാണ്! ദൃശ്യത്തിൽ ജോർജുകുട്ടിയായി എത്തേണ്ടിയിരുന്നത് മമ്മൂട്ടി; ജിത്തു ജോസഫ്

അതേസമയം പൊങ്കൾ റിലീസായി ജനുവരി 9 നായിരുന്നു ജനനായകന്റെ റിലീസ് പ്രഖ്യാപിച്ചത്. പലയിടത്തും സിനിമയുടെ ബുക്കിംഗ് ഉള്‍പ്പടെ ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഈ ടിക്കറ്റുകള്‍ എല്ലാം റീഫണ്ട് ചെയ്യുകയായിരുന്നു. ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ ഡബ്ബ് ചെയ്ത പതിപ്പുകള്‍ക്ക് അനുമതി നല്‍കുന്നതിനുമുമ്പ് ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്.

അതേസമയം എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സം​ഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. കെവിഎൻ പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം പൊങ്കൽ റിലീസായാണ് എത്തുന്നത്. ചിത്രത്തിൽ വിജയ്ക്കുപുറമെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.

Loading...
Unable to load recommendations.
Follow Us
Related Stories
Mahima Nambiar: മുഖത്ത് 20 തുന്നലുകൾ, പ്ലാസ്റ്റിക് സർജറി കഴിഞ്ഞ് ആറാം നാൾ സെറ്റിൽ; മഹിമയെ കുറിച്ച് ‘മണ്ടാടി’ സംവിധായകൻ
Actress Urvashi: ‘അവർ പറയുന്നതുപോലെ ചെയ്തില്ലെങ്കിൽ ചിലപ്പോൾ അടിച്ചെന്നിരിക്കും’; കമൽഹാസൻ്റെ ഉപദേശവും ഉർവശിയുടെ മറുപടിയും
Big boss Malayalam Season 8: അല്പം സോഫ്റ്റ് ആയി! പുറത്ത് ശ്രീലക്ഷ്മിയുടെ പ്രശ്നം ഇതോ?
G Venugopal: ജി വേണുഗോപാലിനെ കേരള സാഹിത്യ അക്കാദമി ചെയർമാനായി നിയമിച്ചു
Nivin Pauly: അച്ഛന് ഇതൊന്നും കാണാൻ കഴിഞ്ഞില്ല, ഒന്ന് വിളിക്കാനാകുന്നില്ലല്ലോ’; ഉള്ളുതൊട്ട് നിവിൻ പോളിയുടെ വാക്കുകൾ
Hema Committee Report: ബോധപൂർവ്വം വൈകിപ്പിച്ചു! ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതിരിക്കാൻ വിവരാകാശ കമ്മീഷനിൽ ഗൂഢാലോചന നടന്നു
ട്രെയിനിൽ അവസാന നിമിഷം കൺഫോം ടിക്കറ്റ് ഉറപ്പാക്കാൻ ഇതാ ഒരു വഴി!
തൈര് ഈ രീതിയിൽ കഴിച്ചാൽ തടി കുറയും!
കൈയിലെ മീന്‍ നാറ്റം എളുപ്പത്തില്‍ മാറ്റാം, ഇതാ ടിപ്‌സ്‌
വില ഒരു ലക്ഷത്തിൽ താഴെ 113 കിലോമീറ്റർ റേഞ്ചും - ചേതക്ക് C2501
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം