Mamitha Baiju: മമിത ബൈജു പഞ്ചാബിയാണോ? വെളിപ്പെടുത്തലുമായി നിർമ്മാതാവ്

Mamitha Baiju: സിനിമയുടെ തുടക്കകാലങ്ങളിൽ ഒന്നും അവർ ഒട്ടും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല എന്നും ഒരു നായകനോ നായികയോ മുന്നിലേക്ക് എത്തണമെങ്കിൽ അതിനു സംവിധായകൻ വിചാരിക്കണം. ഒരു സിനിമ സൂപ്പർ ഹിറ്റ് ആണെന്ന് പറഞ്ഞു തുടങ്ങിയാൽ പിന്നെ അതിൽ അഭിനയിച്ചവരും ഉയരങ്ങളിൽ എത്തുമെന്നും ബാലാജി പ്രഭു അഭിപ്രായപ്പെട്ടു. ഈ അഭിപ്രായങ്ങളോടൊക്കെ സോഷ്യൽ മീഡിയ പൊരുത്തപ്പെട്ടെങ്കിലും മമിതാ ബൈജു പഞ്ചാബി ആണെന്ന......

Mamitha Baiju: മമിത ബൈജു പഞ്ചാബിയാണോ? വെളിപ്പെടുത്തലുമായി നിർമ്മാതാവ്

Mamitha Baiju

Published: 

23 Apr 2026 | 01:55 PM

മലയാളി പ്രേക്ഷകർക്ക് മാത്രമല്ല തെന്നിന്ത്യയിൽ ഒട്ടാകെ ഏറെ ആരാധകരുള്ള നടിയാണ് മമിത ബൈജു. സർവ്വോപരി പാലാക്കാരൻ എന്ന സിനിമയിലൂടെയാണ് മമിത ബൈജു സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നിരവധി സിനിമകളിലൂടെ പ്രക്ഷർക്ക് മുന്നിലെത്തിയ മമിത ചുരുങ്ങിയ കാലം കൊണ്ടാണ് നായിക പട്ടം നേടിയത്. മലയാളത്തിലെ മികച്ച കഥാപാത്രങ്ങൾ താരത്തിനെ തമിഴിലും എത്തിച്ചു. ഇപ്പോൾ മുൻനിര നായികമാരിൽ ഒരാളായി തിളങ്ങുകയാണ് താരം. ഇതിനിടെയാണ് താരത്തിന്റെ സ്വദേശവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ചർച്ചകൾ എത്തുന്നത്. െമിത മലയാളി അല്ലെന്നും പഞ്ചാബി ആണെന്ന് ആണ് ചർച്ച. അതിന് ആരംഭം കുറിച്ചതാകട്ടെ തമിഴിലെ പ്രമുഖ നിർമ്മാതാവായ ബാലാജി പ്രഭുവാണ്. ഒരു യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ് മമിതയുടെ നാടും വീടും എല്ലാം തെറ്റിച്ച് വിചിത്രവാദങ്ങളുമായി ബാലാജി പ്രഭു എത്തിയത്.

മമിത ബൈജു അഭിനയം ആരംഭിച്ചത് മലയാളത്തിലാണെങ്കിലും അവർ കേരളക്കാരിയല്ല ഒരു പഞ്ചാബി ആണ് എന്നാണ് ബാലാജി പ്രഭുവിന്റെ വാദം. മലയാള സിനിമയിൽ ആണ് അഭിനയം ആരംഭിച്ചത് എങ്കിലും അവർ മലയാളിയല്ല പഞ്ചാബിക്കാരിയാണ്. സിനിമയുടെ തുടക്കകാലങ്ങളിൽ ഒന്നും അവർ ഒട്ടും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല എന്നും ഒരു നായകനോ നായികയോ മുന്നിലേക്ക് എത്തണമെങ്കിൽ അതിനു സംവിധായകൻ വിചാരിക്കണം. ഒരു സിനിമ സൂപ്പർ ഹിറ്റ് ആണെന്ന് പറഞ്ഞു തുടങ്ങിയാൽ പിന്നെ അതിൽ അഭിനയിച്ചവരും ഉയരങ്ങളിൽ എത്തുമെന്നും ബാലാജി പ്രഭു അഭിപ്രായപ്പെട്ടു. ഈ അഭിപ്രായങ്ങളോടൊക്കെ സോഷ്യൽ മീഡിയ പൊരുത്തപ്പെട്ടെങ്കിലും മമിതാ ബൈജു പഞ്ചാബി ആണെന്ന കാര്യത്തിലാണ് ആളുകൾ ചർച്ച ആരംഭിച്ചത്.

ALSO READ:സേഫ് ആയിരുന്നു ഞാൻ നിന്റെ കൂടെ! തൃശ്ശൂരിലെ സ്ഫോടനത്തിൽ നീ പോയെന്ന് വിശ്വസിക്കാൻ ആകുന്നില്ല; വികാരനിർഭരമായ കുറിപ്പുമായി അനന്യ

മാത്രമല്ല ഇത് ചിലരിൽ സംശയവും ഉളവാക്കി.യഥാർത്ഥത്തിൽ മമിത ബൈജു മലയാളി തന്നെയാണ്. കോട്ടയം വൈക്കമാണ് താരത്തിന്റെ സ്വദേശം. അതേസമയം മമിതക്ക് തമിഴിൽ നല്ല ഭാവിയുണ്ട് എന്നും സൂര്യക്കൊപ്പവും ധനുഷിനൊപ്പവും മമിതയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ വിജയിക്കുകയാണെങ്കിൽ അവരുടെ വിപണിയിലെ മൂല്യം വർദ്ധിക്കും എന്നും നിർമാതാവ് കൂട്ടിച്ചേർത്തു. മലയാളത്തിലെ സർവ്വോപരി പാലാക്കാരൻ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ മമിതാ ബൈജു പിന്നീട് ഓപ്പറേഷൻ ജാവ’, ‘ഖോ ഖോ’, ‘സൂപ്പർ ശരണ്യ’, ‘പ്രണയ വിലാസം’ എന്നീ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തു.

എന്നാൽ താരത്തെ മലയാളത്തിൽ ഹിറ്റ് ആക്കിയ ചിത്രം പ്രേമലു ആണ്. എഡി ഗിരീഷ് സംവിധാനം നിർവഹിച്ച ചിത്രം മലയാളത്തിൽ മാത്രമല്ല തമിഴിലും വമ്പൻ ഹിറ്റായിരുന്നു.. ഇതോടെ തമിഴ് പ്രേക്ഷകർക്കിടയിലും മമിത ഒരു സ്റ്റാർ ആയി മാറി. ‘ജി.വി. പ്രകാശ് കുമാർ’ നായകനായ ‘റെബൽ’ എന്ന ചിത്രത്തിലൂടെയാണ് തമിഴ് അരങ്ങേറ്റം കുറിച്ചത്.വിഘ്നേഷ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം ‘കാര’, വെങ്കി അറ്റ്‌ലൂരിയുടെ സംവിധാനത്തിൽ സൂര്യ നായകനാവുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്നിവയാണ് തമിഴിൽ താരത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ.

Loading...
Unable to load recommendations.
Follow Us
തൈര് ഈ രീതിയിൽ കഴിച്ചാൽ തടി കുറയും!
കൈയിലെ മീന്‍ നാറ്റം എളുപ്പത്തില്‍ മാറ്റാം, ഇതാ ടിപ്‌സ്‌
വില ഒരു ലക്ഷത്തിൽ താഴെ 113 കിലോമീറ്റർ റേഞ്ചും - ചേതക്ക് C2501
മുരിങ്ങക്കായിയോ മുരിങ്ങയിലയോ ബെസ്റ്റ്?
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം