Actress Ananya: സേഫ് ആയിരുന്നു ഞാൻ നിന്റെ കൂടെ! തൃശ്ശൂരിലെ സ്ഫോടനത്തിൽ നീ പോയെന്ന് വിശ്വസിക്കാൻ ആകുന്നില്ല; വികാരനിർഭരമായ കുറിപ്പുമായി അനന്യ
Actress Ananya: കഴിഞ്ഞ 13 വർഷമായി എന്റെ കൂടെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റായി ബിജീഷ് ഉണ്ട്. ഒരു സഹോദര തുല്യനായി വളരെ സേഫ് ആൻഡ് സെക്യുർ ആയി എന്നും ബിജീഷ് കൂടെയുണ്ടായിരുന്നു. തമാശ പറഞ്ഞ് എല്ലാ സ്വാതന്ത്ര്യത്തോടെയും ഒന്നിച്ച് വർക്ക് ചെയ്തു. നിന്നെ മിസ്സ് ചെയ്യും ബിജീഷ്. വലിയ നഷ്ടമാണ് നീ പോയതിൽ എനിക്ക് ഉണ്ടായത്. നീ ഞങ്ങൾക്കിടയിൽ തന്നെ എവിടെയോ ഉണ്ട് എന്ന്........
തൃശ്ശൂരിൽ വെടിക്കെട്ട് ശാലയിൽ ഉണ്ടായ ദുരന്തത്തിന്റെ ഞെട്ടലിലാണ് ഇന്ന് കേരളക്കര ഒട്ടാകെ. ജീവിക്കുവാൻ വേണ്ടി ഏറെ കൊതിച്ച് അതിനായി തൊഴിൽ ചെയ്ത ജീവിക്കാൻ ശ്രമിച്ച കുറച്ചു മനുഷ്യരാണ് വെന്തു മരിച്ചത്. ഇപ്പോഴിതാ ആ ദുരന്തത്തിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സഹോദരനായിരുന്ന വ്യക്തിയുടെ വേർപാടിൽ വികാരനിർഭരമായ കുറുപ്പുമായി എത്തിയിരിക്കുകയാണ് നടി അനന്യ. തൃശ്ശൂരിലെ വെടിക്കെട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട 14 പേരിൽ ഒരാൾ മേക്കപ്പ് ആർട്ടിസ്റ്റ് ആയ ബിജീഷ് ആയിരുന്നു. ഇന്ന് രാവിലെ എഴുന്നേറ്റത് താൻ ബിജീഷിന്റെ വാർത്ത കേട്ടാണ്.
വിശ്വസിക്കാൻ പറ്റാതെ ആകെ സ്തംഭിച്ചു പോയി. തൃശ്ശൂരിൽ ഉണ്ടായ സ്ഫോടനത്തിൽ നിന്നെ ഞങ്ങൾക്ക് നഷ്ടമായി എന്ന് ഉൾക്കൊള്ളാൻ പ്രയാസമാണ്. കഴിഞ്ഞ 13 വർഷമായി എന്റെ കൂടെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റായി ബിജീഷ് ഉണ്ട്. ഒരു സഹോദര തുല്യനായി വളരെ സേഫ് ആൻഡ് സെക്യുർ ആയി എന്നും ബിജീഷ് കൂടെയുണ്ടായിരുന്നു. തമാശ പറഞ്ഞ് എല്ലാ സ്വാതന്ത്ര്യത്തോടെയും ഒന്നിച്ച് വർക്ക് ചെയ്തു. നിന്നെ മിസ്സ് ചെയ്യും ബിജീഷ്. വലിയ നഷ്ടമാണ് നീ പോയതിൽ എനിക്ക് ഉണ്ടായത്. നീ ഞങ്ങൾക്കിടയിൽ തന്നെ എവിടെയോ ഉണ്ട് എന്ന് വിശ്വസിക്കാനാണ് ആഗ്രഹിക്കുന്നത് എന്നും അനന്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.
അനന്യ പങ്കുവെച്ച കുറിപ്പ്
ബിജീഷ് ഇന്ന് രാവിലെ എഴുന്നേറ്റത് നിൻറെ വാർത്ത കേട്ടാണ് . വിശ്വസിക്കാൻ പറ്റാതെ ആകെ ഒരു സ്തംഭനം ആയിപ്പോയി. കഴിഞ്ഞദിവസം തൃശ്ശൂരിൽ ഉണ്ടായ സ്ഫോടനത്തിൽ നിന്നെ ഞങ്ങൾക്ക് നഷ്ടമായി എന്ന് ഉൾക്കൊള്ളാൻ പ്രയാസപ്പെടുന്നു. കഴിഞ്ഞ 13 കൊല്ലമായി എൻറെ കൂടെ എൻറെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റായി ബിജി ഉണ്ട്, ഒരു സഹോദര തുല്യനായി. വളരെ സേഫ് ആൻഡ് സെക്യുറായി കൂടെ നിന്നും, തമാശയും പറഞ്ഞ് എല്ലാ സ്വാതന്ത്ര്യത്തോടെയും വർക്ക്‌ചെതു. നിന്നെ മിസ്സ് ചെയ്യും ബിജി…..വലിയ നഷ്ടമാണ് നീ പോയതിൽ ഉണ്ടായത്……
നീ ഞങ്ങൾക്കിടയിൽ എവിടെയോ ഉണ്ട് എന്ന് വിശ്വസിക്കാനാണ് ആഗ്രഹം.
View this post on Instagram
നിരവധി താരങ്ങളും ആരാധകരുമാണ് മരിച്ച ബിജീഷിന് പ്രണാമം അർപ്പിച്ച് എത്തുന്നത്.15 പേരാണ് ഇതുവരെ ദുരന്തത്തിൽ മരിച്ചത്. കൂടാതെ നടി നമിത പ്രമോദും ബിജീഷിന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് എത്തിയിട്ടുണ്ട്. നമിതയുടെയും പ്രിയ മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഒന്നായിരുന്നു മരിച്ച ബിജീഷ്.തനിക്ക് ഇപ്പോഴും ഇത് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല എന്നും. എന്നെ കഴിഞ്ഞ എട്ടുവർഷമായി സംരക്ഷിക്കുന്നു നീ എനിക്ക് ഒപ്പം കരുതലായി ഉണ്ട്. നീ ഒരു മേക്കപ്പ് ആർട്ടിസ്റ്റ് മാത്രമായിരുന്നില്ല എനിക്ക് ഒരു കുടുംബത്തിലെ അംഗത്തെ പോലെയായിരുന്നു. അത്രയ്ക്ക് നിഷ്കളങ്കനും ആയ വ്യക്തിയായിരുന്നു നീ. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ആത്മാർത്ഥതയുള്ള ഒരു മനുഷ്യൻ എന്നാണ് നമിത കുറിച്ചത്.
നമിതയുടെ സോഷ്യൽ മീഡിയ പോസ്റ്റ്
View this post on Instagram
ചികിത്സയിലുള്ള നാലുപേരുടെ നില അതീവ ഗുരുതരമാണ്. നാലു പേരെക്കുറിച്ച് ഇനിയും ഒരു വിവരവുമില്ല. മരണപ്പെട്ടവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായമാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 10 ലക്ഷം രൂപയും എസ് ഡി ആർ എഫിൽ നിന്ന് നാലുലക്ഷം രൂപയുമാണ് നൽകുക. പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ ധനസഹായവും. അതേസമയം മരിച്ചവരുടെ അടുത്ത് കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും നൽകും. കൂടാതെ ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫ് അലിയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.