Thalaivar Thambi Thalaimayil OTT : പൊങ്കാൽ സർപ്രൈസ് വിന്നർ; ജീവയുടെ തലൈവർ തമ്പി തലമൈയിൽ ഒടിടി റിലീസ് പ്രഖ്യാപിച്ചു

Thalaivar Thambi Thalaimayil OTT Release Date And Platform : മലയാളം ചിത്രം ഫാലിമിയുടെ സംവിധായകൻ നിതീഷ് സഹദേവാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം ജീവയ്ക്ക് ലഭിക്കുന്ന ബോക്സ്ഓഫീസ് ഹിറ്റും കൂടിയാണ് തലൈവർ തമ്പി തലമൈയിൽ

Thalaivar Thambi Thalaimayil OTT : പൊങ്കാൽ സർപ്രൈസ് വിന്നർ; ജീവയുടെ തലൈവർ തമ്പി തലമൈയിൽ ഒടിടി റിലീസ് പ്രഖ്യാപിച്ചു

Ttt Ott

Published: 

07 Feb 2026 | 09:38 PM

തമിഴ്നാട്ടിലെ പൊങ്കലിന് സൈലൻ്റായി വന്നും സൂപ്പർ ഹിറ്റ് അടിച്ച ചിത്രമാണ് ജീവയുടെ തലൈവർ തമ്പി തലമൈയിൽ (ടിടിടി). ഫാലിമി എന്ന മലയാളം സിനിമയ്ക്ക് ശേഷം നീതിഷ് സഹദേവ് ഒരുക്കിയ ചിത്രമാണ് ടിടിടി. സംവിധായകന് പുറമെ സിനിമയുടെ അണിയറപ്രവർത്തകരിൽ ഭൂരിഭാഗം പേരും മലയാളികളാണ്. വിജയിയുടെ ജനനായകൻ സെൻസർ ബോർഡുമായിട്ടുള്ള പ്രശ്നത്തെ തുടർന്ന് റിലീസാകാതെ ഇരുന്നതും കാർത്തിയുടെ വാ വാത്തിയാർ ബോക്സ്ഓഫീസിൽ ശ്രദ്ധിക്കാതെ പോയതും പൊങ്കലിന് ടിടിക്ക് മികച്ച ജയം സമ്മാനിച്ചു. തിയറ്ററിലെ മികച്ച വിജയത്തിന് പിന്നാലെ ജീവ ചിത്രം ഇതാ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്.

ടിടിടി ഒടിടി

നെറ്റ്ഫ്ലിക്സാണ് ചിത്രത്തിൻ്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കിന്നത്. ചിത്രം ഫെബ്രുവരി 12-ാം തീയതി മുതൽ നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്ത് തുടങ്ങും. സിനിമയുടെ ബോക്സ്ഓഫീസ് വിജയത്തിന് പിന്നാലെയാണ് ടിടിടിയുടെ ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കുന്നത്.

ALSO READ : Mindiyum Paranjum OTT : ഉണ്ണി മുകുന്ദൻ അപർണ ബാലമുരളി ചിത്രം ‘മിണ്ടിയും പറഞ്ഞും’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

കെആർ ഗ്രൂപ്പിൻ്റെ ബാനറിൽ കണ്ണൻ രവിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സാൻജോ ജോസഫും സംവിധായകൻ നിതീഷ് രവിയും അനുരാജ് ഒബിയും ചേർന്നാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിട്ടുള്ളത്. ജീവയ്ക്ക് പുറമെ തമ്പി രാമയ്യ, ഇളവരസ്, പ്രർഥന നാഥൻ, ജെൻസെൻ ദിവാകർ, ജെയ്വന്ത്, സർജിൻ കുമാർസ, രാജേഷ് പാണ്ഡിയൻ, സുഭാഷ് കണ്ണൻ, അമിത് മോഹൻ, അനുരാജ് ഒബി, ശരത്, സാവിത്രി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്.

വിഷ്ണു വിജയിയാണ് സംഗീത സംവിധായകൻ. ബബ്ലു അജു ആണ് ടിടിടിയുടെ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. അർജുൻ ബാബു ആണ് എഡിറ്റർ.

Follow Us
Related Stories
Dhurandhar-2: ധുരന്ധർ ഓവർറേറ്റഡ്, കറാച്ചി അങ്ങനെയല്ല; ചിത്രത്തിലെ പിഴവുകൾ എണ്ണിപ്പറഞ്ഞ് പാകിസ്താനി യുവാവ്
Tovino Thomas: 9,000 രൂപ ശമ്പളത്തിന്റെ പകുതി എനിക്ക് തരും, ഇപ്പോഴും കുടുംബം നോക്കുന്നത് ചേട്ടനാണ്; ടൊവിനോയുടെ അനിയന്‍
Comedy Cook: ബിഗ് ബോസ് അല്ലിത് ലേഡി! ലാലേട്ടനെ കാണാൻ കൊതിച്ചവർക്ക് മുന്നിലേക്ക് ഭാവന, ഒപ്പം ഇവരും
Ramayana Movie: ഇതിലും ഭേദം പ്രഭാസിന്റെ ആദിപുരുഷ്’; രൺബീറിൻ്റെ രാമായണയെ പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
Director Renjith Case: ഒന്നും അറിഞ്ഞില്ല! രഞ്ജിത്തിന് വേണ്ടി ഐസിസി അംഗം ഇടപെട്ടതിനെ കുറിച്ച് കുക്കുപരമേശ്വരൻ
ഒരാഴ്ചയാണ് അന്ന് കരഞ്ഞത്; മാനസികമായി തളർന്ന ദിവസങ്ങളെക്കുറിച്ച് കൃഷ്ണപ്രഭ
Viral Video: ഉറക്കമെഴുന്നേറ്റ പയ്യൻ കണ്ടത്
വോട്ട് ചോദിച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും! വോട്ട് ചോദിച്ചെത്തിയവർക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ
മുട്ടിക്കൊമ്പനെ കൊണ്ടുവരുന്ന ആനിമൽ ആംബുലൻസ് തിട്ടയിൽ തട്ടി ചരിഞ്ഞു
ആനപ്പുറത്ത് നിന്നിറങ്ങാൻ പ്രതിസന്ധിയോ?