Vismaya Mohanlal: “അച്ചനോടൊപ്പമുള്ള ആദ്യ ഷോട്ട് എത്ര ടേക്ക് പോയി എന്ന് ഒരു കണക്കുമില്ല”; മോഹൻലാലിൻ്റെ ‘മായ’ പറയുന്നു!

Vismaya Mohanlal Shares Her First Movie Experience: ആരും അങ്ങനെ കാര്യമായ ഉപദേശങ്ങൾ ഒന്നും തന്നിരുന്നില്ല. പിന്നെയും ചില കാര്യങ്ങൾ പറഞ്ഞത് കൂട്ടുകാരായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന കമൻ്റുകൾ വായിക്കരുത് എന്നതായിരുന്നു അതിൽ പ്രധാനം. താനത് വയിക്കാറുമില്ല. പക്ഷേ ഒരിക്കൽ വായിച്ചു

Vismaya Mohanlal: “അച്ചനോടൊപ്പമുള്ള ആദ്യ ഷോട്ട് എത്ര ടേക്ക് പോയി എന്ന് ഒരു കണക്കുമില്ല”; മോഹൻലാലിൻ്റെ ‘മായ’ പറയുന്നു!

വിസ്മയ മോഹൻലാൽ, മോഹൻലാൽ

Published: 

03 Aug 2026 | 08:04 PM

മലയാള സിനിമ എന്നാൽ ഇപ്പോഴും മോഹൻലാലും മമ്മൂട്ടിയുമാണ്. ഇതിനിടെ നിരവധി തലമുറകൾ സിനിമയിൽ വന്നുപോയെങ്കിലും ഇപ്പോഴും ഒരു ഇളക്കവും തട്ടാതെ അവരങ്ങനെ നിൽപ്പാണ്. ഇരു താരങ്ങളുടെയും മക്കളും സിനിമയിൽ സജീവമാണ്. ദുൽഖർ സൂപ്പർ താരമായി വളർന്നുകഴിഞ്ഞു. പ്രണവ് മികച്ച സിനിമകളുടെ ഭാഗമാകുന്നു. ഇപ്പോഴിതാ മോഹലാലിൻ്റെ സ്വന്തം മായ എന്ന വിസ്മയ മോഹൻലാലും സിനിമയിലേക്ക് ആരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ആദ്യ സിനിമയിൽ തന്നെ അച്ഛനോടൊപ്പം അഭിനയിക്കാനും വിസ്മയക്ക് സാധിച്ചു. ആ അനുഭവം തുറന്നു പറയുകയാണ് താരം.

അച്ഛനൊപ്പം അഭിനയിക്കുക എന്നതിൽ ആദ്യം അത്ര പ്രശ്നമൊന്നും തോന്നിയിരുന്നില്ല എങ്കിലും ആദ്യ ഷോട്ട് തന്നെ നിരവധി ടേക്ക് എടുക്കെണ്ടി വന്നു എന്ന് വിസ്മയ പറയുന്നു. രേഖ മേനോന് നൽകിയ അഭിമുഖത്തിലാണ് താരം തൻ്റെ ആദ്യ സിനിമാ അനുഭവങ്ങളും അച്ചനൊപ്പമുള്ള അഭിനയ നിമിഷങ്ങളും തുറന്നുപറഞ്ഞത്.

തുടക്കത്തിൽ താൻ ഓക്കെയായിരുന്നു. അച്ചനോടൊപ്പം അഭിനയിക്കാൻ പോകുന്നു എന്ന ആവേശത്തിലായിരുന്നു. പക്ഷേ സെറ്റിലെത്തിയതോടെ എല്ലാവരും അച്ഛനൊപ്പം അഭിനയിക്കാൻ പോകുന്നു എന്ന് പറഞ്ഞ് പറഞ്ഞ് വല്ലാത്ത ഒരു ഹൈപ്പിലേക്ക് എത്തിച്ചു. അതോടെ താൻ ഒരൽപ്പം നെർവസായി. സെറ്റിലെ അന്തരീക്ഷം തന്നെ അപ്പോൾ മാറിയത് പോലെ തോന്നി എന്ന് വിസ്മയ്ഹ പറയുന്നു.

Also Read: Vismaya Mohanlal: CJP സമരത്തെ പിന്തുണയ്ക്കുന്നു! പറഞ്ഞതെന്താണെന്ന ബോധ്യമുണ്ടെന്ന് വിസ്മയ

“അച്ചനോടൊപ്പം ആദ്യം ചിത്രീകരിച്ഫ ഷോട്ട് ഒരുപാട് തവണ റീടേക്ക് പോയി. എത്ര ടേക്ക് പോയി എന്ന് എനിക്ക് തന്നെ അറിയില്ല. അച്ചൻ ഒരു ഷോട്ടിന് വേണ്ടി ഇത്രയധികം ടോക്കിൽ നിന്നിട്ടുണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല. സ്ലോ ഡൗൺ ചെയ്യു എന്നാണ് അച്ചൻ അപ്പോൾ തന്ന നിർദ്ദേശം” വിസ്മയ ചിരിയോടെ പറഞ്ഞു.. എന്നാൽ സിനിമയിലെ കരിയർ സംബന്ധിച്ച് അച്ഛനോ വീട്ടിലെ മറ്റുള്ളവരൊ അങ്ങനെ ഉപദേശങ്ങൾ ഒന്നും തന്നിരുന്നില്ല എന്ന് താരം പറയുന്നു.

ആരും അങ്ങനെ കാര്യമായ ഉപദേശങ്ങൾ ഒന്നും തന്നിരുന്നില്ല. പിന്നെയും ചില കാര്യങ്ങൾ പറഞ്ഞത് കൂട്ടുകാരായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന കമൻ്റുകൾ വായിക്കരുത് എന്നതായിരുന്നു അതിൽ പ്രധാനം. താനത് വയിക്കാറുമില്ല. പക്ഷേ ഒരിക്കൽ വായിച്ചു. വളരെ സെൻസിറ്റീവാണ് താനെന്നും അതുകൊണ്ട് ഇനി കമൻ്റുകൾ വായിക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് എത്തിയെന്നും വിസ്മയ പറയുന്നു.

സിനിമ കണുന്നതിനെക്കാൾ ഉപരി സിനിമയിൽ അഭിനയിക്കുന്നത് ഏറെ ആസ്വദിക്കുന്നുണ്ട് എന്ന് മനസ്സിലാക്കി, സിനിമയെ കുറിച്ചും അഭിനയത്തെ കുറിച്ചും ഇനിയും ഏറെ പഠിക്കാനുണ്ട്. താൻ അതിൽ അത്ര മികച്ച ആളാണ് എന്ന് പറയനാകില്ല. എന്നാൽ ഈ പ്രോസസ് ഏറെ ആസ്വദിക്കുന്നുണ്ട്. പെട്ടന്ന് കരയാനോ കണ്ണീർ വരുത്താനോ ഒന്നും തനിക്ക് സാധിക്കില്ല. ഒരു സീനിൽ അഭിനയിക്കുമ്പോൾ കണ്ണുനീർ വരുത്താമോ എന്ന് ജൂഡ് ആൻ്റണി ചോദിച്ചു. താൻ ഒരുപാട് ശ്രമിച്ചെങ്കിലും സാധിച്ചില്ല എന്ന് വിസ്മയ ഓർത്തെടുക്കുന്നു.

English Summary

Vismaya Mohanlal shared her experience of making her acting debut alongside her father, Mohanlal. Overwhelmed by the on-set hype, she recalled being nervous, which led to numerous retakes for their first shot together. Despite struggling with crying on cue, she expressed a deep passion for the acting process.

Follow Us
Related Stories
Thudakkam Movie Trailer : ‘തുടക്കം’ ഗംഭീരം! ആകാംക്ഷയുണർത്തി ട്രെയിലർ പുറത്ത്
Vismaya Mohanlal: CJP സമരത്തെ പിന്തുണയ്ക്കുന്നു! പറഞ്ഞതെന്താണെന്ന ബോധ്യമുണ്ടെന്ന് വിസ്മയ
Big Boss Malayalam Season 8 : അഖിൽ മാരാരും രഞ്ജിനി ഹരിദാസും റിയാസും, ആ വലിയ അപ്ഡേറ്റ് വന്നു… ബി​ഗ് ബോസിൽ ഇത്തവണ തീപാറും!
Balan Movie : ബാലനിലെ ഹിഡൻ ട്വിസ്റ്റ് കണ്ടെത്തി ഒടിടി പ്രേക്ഷകർ! എന്റമ്മോ തിയേറ്ററിൽ ഇത് ശ്രദ്ധിച്ചതേയില്ല… എജ്ജാതി ഡീറ്റെയ്ലിം​ഗ് എന്ന് സോഷ്യൽ മീഡിയ…
Jailer 2: ‘ഇനി കാമിയോ വേഷങ്ങൾ ചെയ്യില്ല’; ജെയിലർ 2 സിനിമയെ കുറിച്ച് വിജയ് സേതുപതി
Ravi Mohan: ദൈവം വിജയിക്കുന്നതിൽ സന്തോഷമുണ്ട്! കുടുംബത്തോടൊപ്പം ഉള്ള ചിത്രം പങ്കുവെച്ച് നടൻ രവി മോഹൻ
ഫ്രീഡം സെയിലിൽ വാങ്ങാൻ 10 മോട്ടറോള ഫോണുകൾ
അമ്പട ഹെൽത്തിക്കുട്ടാ! വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പീനട്ട് ബട്ടർ റെസിപ്പി
തലമുടിയുടെ അറ്റം പിളരുന്നത് തടയാൻ ചെയ്യേണ്ടവ
മഴയോട് മഴ! മുന്നറിയിപ്പില്‍ മാറ്റം; 10 ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട്‌
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി