Operation Cambodia : തരുൺ മൂർത്തിയുടെ ഓപ്പറേഷൻ ജാവയുടെ രണ്ടാം ഭാഗം; ഓപ്പറേഷൻ കംബോഡിയ, നായകൻ പൃഥ്വിരാജ്
Operation Java Second Part Operation Cambodia : തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ഓപ്പറേഷൻ ജാവ. 2021ൽ കോവിഡ് സമയത്ത് ഇറങ്ങിയ ചിത്രം അന്ന് വൻ വിജയമായിരുന്നു

Operation Cambodia
പൃഥ്വിരാജുമായി ആദ്യമായി കൈകോർത്ത് സംവിധായകൻ തരുൺ മൂർത്തി. ഓപ്പറേഷൻ കംബോഡിയ എന്ന പേരിട്ടിരിക്കുന്ന ചിത്രം തരുൺ മൂർത്തി ആദ്യമായി സംവിധാനം ചെയ്ത ഓപ്പറേഷൻ ജാവയുടെ രണ്ടാം ഭാഗമാണ്. 2021ൽ കോവിഡ് സമയത്ത് തിയറ്ററിൽ എത്തി വൻ വിജയമായി തീർന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗം അന്ന് തന്നെ സംവിധായകൻ പ്രഖ്യാപിച്ചിരുന്നു. ഓപ്പറേഷൻ ജാവയുടെ അതേ ടീമിനൊപ്പം പൃഥ്വിരാജ് ചേരുന്നയെന്നാണ് ഓപ്പറേഷൻ കംബോഡിയയുടെ പ്രത്യേകത.
വേൾഡ് വൈഡ് ഫിലിംസ്, സി ക്യൂബ് ബ്രോസ് എൻ്റർടെയ്മെൻ്റസ്, വി സിനിമാസ്, ദി മാനിഫെസ്റ്റേഷൻ സ്റ്റുഡിയോ എന്നീ ബാനറിലാണ് ഓപ്പറേഷൻ കംബോഡിയ ഒരുക്കുന്നത്. പൃഥ്വിരാജിനൊപ്പം ഓപ്പറേഷൻ ജാവയിലെ താരങ്ങളായ ലുക്മാൻ അവറാൻ, ബാലു വർഗീസ്, ബിനു പപ്പു, അലക്സാണ്ടർ പ്രശാന്ത്, ഇർഷാദ് അലി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുക. ജേക്കബ്സ് ബിജോയിയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഫയസ് സാദിഖാണ് ഛായാഗ്രാഹകൻ, ഷാഫീഖ് വിബിയാണ് എഡിറ്റർ.
നേരത്തെ മെയിൽ പ്രഖ്യാപിച്ചിട്ടുള്ള ടോർപെഡോ എന്ന സിനിമയ്ക്ക് ശേഷമാകും ഓപ്പറേഷൻ കംബോഡിയ ഒരുക്കുയെന്ന് തരുൺ തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ടോർപെഡോയിൽ നസ്ലെനും തമിഴ് താരം അർജുൻ ദാസും ഗണപതിയുമാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുക. ആഷിഖ് ഉസ്മാനാണ് ടോർപെഡോ നിർമിക്കുന്നത്.
ഓപ്പറേഷൻ കംബോഡിയയുടെ ടൈറ്റൽ പോസ്റ്റർ