Abhirami Suresh: ‘എംഡിഎംഎ അടിച്ചിട്ടാണോ സ്റ്റേജിൽ കയറുന്നത്’? വിമർശിച്ചവർക്ക് മറുപടിയുമായി അഭിരാമി സുരേഷ്
Abhirami Suresh Viral Video: ഹെഡ് ബാംഗിംഗ് കാണുന്നവരില്‍ ചിലര്‍ക്ക് അരോചകമായി തോന്നാമെന്നും സത്യത്തില്‍ അത് സംഗീത സംസ്‌കാരത്തിന്റെ ഭാഗമാണെന്നുമാണ് അഭിരാമി പറയുന്നത്. അതിന് എംഡിഎംഎ അടിക്കേണ്ട ആവശ്യമില്ലെന്നും അഭിരാമി വ്യക്തമാക്കുന്നു.
മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് ഗായിക അഭിരാമി സുരേഷ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പത്ത് വർഷം മുൻപാണ് സഹോദരി അമൃത സുരേഷും അഭിരാമി സുരേഷും ചേർന്ന് അമൃതം ഗമയ എന്ന മ്യൂസിക്ക് ബാന്റ് ആരംഭിച്ചത്. പിന്നീട് വിദേശരാജ്യങ്ങളിലടക്കം നിരവധി ഷോകളാണ് ഇരുവരും നടത്തിയിട്ടുള്ളത്. ഇതിന്റെ വിശേഷങ്ങളും ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്.
പലപ്പോഴും ഇരുവർക്കെതിരെയും വ്യാപക വിമർശനങ്ങളും പരിഹാസങ്ങളും ഉയരാറുണ്ട്. എന്നാൽ പലപ്പോഴും ഇതിനു മറുപടി നൽകാറുള്ളത് അഭിരാമി സുരേഷ് ആയിരിക്കും. ഇപ്പോഴിതാ ഇവരുടെ സ്റ്റേജ് പരിപാടിയ്‌ക്കെതിരെ ഉയര്‍ന്ന വിമർശനത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഗായിക. പരിപാടിക്കിടെ താരം ഹെഡ് ബാംഗിംഗ് ചെയ്തതിനെ കളിയാക്കി കൊണ്ടായിരുന്നു ഇത്തവണ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നത് . ഇതിനാണ് യൂട്യൂബ് വീഡിയോയിലൂടെ അഭിരാമി മറുപടി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചാലക്കുടിയില്‍ ഒരു പരിപാടിയുടെ വീഡിയോകള്‍ വ്യാപകമായി പ്രചരിക്കപ്പെടുകയും ഇതിനു താഴെ ധാരാളം മോശം കമന്റുകള്‍ വരുന്നുണ്ടെന്നുമാണ് അഭിരാമി പറയുന്നത്. താന്‍ പരിപാടിയ്ക്കിടെ ഹെഡ് ബാംഗിംഗ് ചെയ്യുന്നൊരു ഭാഗമുണ്ട്. അത് കണ്ടാണ് പലരും മോശം കമന്റുകളുമായി എത്തുന്നത്. എംഡിഎംഎ ആണെന്നൊക്കെ പറഞ്ഞാണ് ആളുകൾ കമന്റ് ചെയ്യുന്നതെന്നും അഭിരാമി പറയുന്നു. ആവശ്യത്തിലേറെ പ്രശ്നങ്ങൾ താനും കുടുംബവും നേരിടുന്നുണ്ടെന്നും അതിന്റെ കൂടെ ലഹരി ഉപയോഗം കൂടി ചാർത്തി തരരുതെന്നും അഭിരാമി പറഞ്ഞു.
Also Read:‘അവൻ എന്റെ പേര് വച്ച് കാശുണ്ടാക്കുകയാണെന്ന് ബൈജു ചേട്ടൻ പറഞ്ഞു’; സംവിധായകൻ എസ് വിപിൻ
ആദ്യത്തെ സ്‌റ്റേജ് മുതൽ താൻ ഹെഡ് ബാംഗിംഗ് ചെയ്യാറുണ്ടെന്നും അന്ന് സോഷ്യല്‍ മീഡിയ ഇത്ര സജീവമായിരുന്നില്ലെന്നാണ് അഭിരാമി പറയുന്നത്. ഹെഡ് ബാംഗിംഗ് കാണുന്നവരില്‍ ചിലര്‍ക്ക് അരോചകമായി തോന്നാമെന്നും സത്യത്തില്‍ അത് സംഗീത സംസ്‌കാരത്തിന്റെ ഭാഗമാണെന്നുമാണ് അഭിരാമി പറയുന്നത്. അതിന് എംഡിഎംഎ അടിക്കേണ്ട ആവശ്യമില്ലെന്നും അഭിരാമി വ്യക്തമാക്കുന്നു.
ഓരോരുത്തര്‍ക്കും അവരവരുടേതായ ശൈലിയും സ്‌റ്റൈലുമുണ്ട്. പഴയ രീതിയല്ല ഇപ്പോൾ ഓഡിയന്‍സിന്റെ എനര്‍ജി അനുസരിച്ച് പലരീതിയിലും പെര്‍ഫോം ചെയ്യേണ്ടി വരും. തങ്ങളുടെ പരിപാടി കൂതുതലും കാണുന്നത് ചെറുപ്പക്കാരാണ്. അവർക്ക് ഇത്തരത്തിലുള്ള രീതിയാണ് ഇഷ്ടമെന്നും അഭിരാമി പറയുന്നു.