Actress Trisha: “വെള്ളം എവിടെക്കൊഴുകുന്നു എന്നതല്ല…”; കാവേരി വിഷയത്തിനിടെ തൃഷയെക്കുറിച്ച് വിവാദ പ്രസംഗം; ഉദയനിധിക്ക് വിമർശനം
Udhaya Nidhi Stalin against Actress Trisha: ഈ സമയത്താണ് ആൾക്കൂട്ടത്തിൽ നിന്നും ചില ആളുകൾ തൃഷ തൃഷ എന്ന് ആർത്തുവിളിച്ചത്.കാവേരി വിഷയത്തിൽ സംസാരിച്ച ഉദയനിധി സ്റ്റാലിൻ തമിഴ്നാടിന് അർഹമായ കാവേരി വെള്ളം ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സി ജോസഫ് വിജയ് ഈ വിഷയത്തിൽ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ലെന്നും ഡിഎംകെയ്ക്ക് എതിരെ കള്ളക്കേസുകൾ ഫയൽ ചെയ്യുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.ദയനിഥിയുടെ പരാമർശത്തെ വിമർശിച്ചുകൊണ്ട് തമിഴ്നാട് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.........

Udhaya Nidhi Stalin,trisha Krishnan
ചെന്നൈ: കാവേരി നദീജല പ്രശ്നവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ നടന്ന പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രസംഗം വിവാദമാകുന്നു. കാവേരി നദീജല പ്രശ്നവുമായി ബന്ധപ്പെട്ട പ്രസംഗം നടത്തുന്നതിനിടയാണ് ഉദയനിധി ഇരട്ട അർത്ഥം ഉപയോഗിച്ച് നടിയെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് ചില പരാമർശങ്ങൾ നടത്തിയത്. ഇതിനെതിരെ ശക്തമായ വിമർശിച്ചുകൊണ്ട് രംഗത്തെത്തിക്കുകയാണ് വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകവും ബിജെപിയും.
കാവേരി വിഷയത്തിൽ സംസാരിച്ച ഉദയനിധി സ്റ്റാലിൻ തമിഴ്നാടിന് അർഹമായ കാവേരി വെള്ളം ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സി ജോസഫ് വിജയ് ഈ വിഷയത്തിൽ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ലെന്നും ഡിഎംകെയ്ക്ക് എതിരെ കള്ളക്കേസുകൾ ഫയൽ ചെയ്യുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ് ആരോപിച്ചത്.
ALSO READ:‘എത്രയൊക്കെ മാറിയാലും സ്നേഹം മാത്രം മാറരുത്’; പങ്കാളിയെക്കുറിച്ച് സൂര്യ പറഞ്ഞത് കേട്ടോ?
ഈ സമയത്താണ് ആൾക്കൂട്ടത്തിൽ നിന്നും ചില ആളുകൾ തൃഷ തൃഷ എന്ന് ആർത്തുവിളിച്ചത്, തുടർന്ന് ഉദയനിധി ചിരിച്ചുകൊണ്ട് പറഞ്ഞത് വെള്ളം എവിടേക്ക് പോകുന്നു എന്നതല്ല പ്രശ്നം അത് അവിടെ തന്നെ പോകണം എന്നും വിശദീകരിച്ചു. ശേഷം ചിരിച്ചുകൊണ്ട് തന്നെ താൻ ഉദ്ദേശിച്ചത് കാവേരിയിലെ വെള്ളമാണ് എന്നും പറഞ്ഞു എന്നാൽ ഈ കമന്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ വിമർശനത്തിന് വിധേയമാക്കുന്നത്.
ഇതിനെതിരെ വിമർശിച്ചു കൊണ്ട് രംഗത്ത് എത്തിയ ടിവികെ എംഎൽഎ രേവന്ത് പറഞ്ഞത് ഈ പരാമർശം വളരെ വെറുപ്പുളവാക്കുന്നതും രാഷ്ട്രീയമായ സംസ്കാരത്തിന് എതിരും ആണെന്നാണ് കാവേരിയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന് പൊതുജനങ്ങളിൽ നിന്നും സ്വീകാര്യത ലഭിച്ചില്ല എന്നതിനാൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നതിന് വേണ്ടിയാണ് ഡിഎംകെ ഇത്തരത്തിൽ വിലകുറഞ്ഞ രാഷ്ട്രീയത്തിൽ ഏർപ്പെടുന്നത് എന്നാണ് അദ്ദേഹം വിമർശിച്ചത്.
തുടർച്ചയായ ഇത്തരത്തിലുള്ള ധാർഷ്ട്യവും സംസ്കാര ശൂന്യമായ പ്രസംഗവും ഡിഎംകെയുടെ രാഷ്ട്രീയ സ്വാധീനത്തെ കൂടുതൽ ബാധിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഉദയനിഥിയുടെ പരാമർശത്തെ വിമർശിച്ചുകൊണ്ട് തമിഴ്നാട് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട് അദ്ദേഹത്തിന്റെ പരാമർശം വെറുപ്പുളവാക്കുന്നതും അശ്ലീലവും ലജ്ജാകരവും ആണെന്നാണ് ബിജെപിയുടെ പ്രതികരണം. ഉദയനിധിയെ അറസ്റ്റ് ചെയ്യണമെന്നും ഇക്കാര്യത്തിൽ നടപടിയെടുക്കുന്നത് മുഖ്യമന്ത്രി വിജയിയുടെ വിശ്വാസത വർധിപ്പിക്കുമെന്നും സംസ്ഥാന ബിജെപി വക്താവ് നാരായൺ തിരുപ്പതി പ്രതികരിച്ചു.
അതേസമയം ഈ വിവാദങ്ങൾക്കിടയിൽ കാവേരി മാനേജ്മെന്റ് അതോറിറ്റിയുടെയും കാവേരി റെഗുലേറ്ററി കമ്മിറ്റിയുടെയും ഉത്തരവുകൾ പ്രകാരം കർണാടക സർക്കാർ തമിഴ്നാട് അവകാശപ്പെട്ട വെള്ളം വിട്ടുകൊടുക്കുന്നില്ലെന്ന് ആരോപിച്ച് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ ഒരു ഹർജി ഫയൽ ചെയ്തു. മുഖ്യമന്ത്രി വിജയിയുടെ നിർദ്ദേശപ്രകാരം സമർപ്പിച്ച ഹർജിയിൽ തമിഴ്നാടിന് അവകാശപ്പെട്ട കാവേരി വെള്ളം ഒരു നിശ്ചിതമായ പരിധിയിൽ വിട്ടുകൊടുക്കാൻ കർണാടക സർക്കാരിനോട് ഉത്തരവിടണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ENGLISH SUMMARY
Tamilnadu Opposition leader Udhayanidhi Stalin’s speech during a protest in Thanjavur regarding the Cauvery river water issue has become controversial. While delivering a speech regarding the Cauvery river water issue, Udhayanidhi made some remarks indirectly referring to the actress using a double meaning.