Ullas Pandalam: ‘എല്ലാത്തിന്റേയും തുടക്കം അന്നായിരുന്നു; രോഗ വിവരം രഹസ്യമാക്കി വെച്ചത് ആ കാരണം കൊണ്ട്..’; തുറന്നുപറഞ്ഞ് ഉല്ലാസ് പന്തളം
Ullas Pandalam’s health update: സോഷ്യൽ മീഡിയകളിലൂടെ അനാവശ്യ കമന്റുകൾ വരുമെന്നതിനാലാണ് താൻ ഇക്കാര്യം രഹസ്യമാക്കി വെച്ചതെന്നും ഉല്ലാസ് പന്തളം പറയുന്നു.
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ഉല്ലാസ് പന്തളം. കോമഡി ഷോകളിലൂടെയും മിമിക്രി വേദികളിലൂടെയും മലയാളികൾക്ക് സുപരിചിതനായ ഉല്ലാസ് സിനിമകളിലും സജീവമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പൊതു വേദിയിൽ എത്തിയ താരത്തെ കണ്ട് പ്രേക്ഷകർ ഞെട്ടിപ്പോയി. സ്ട്രോക്ക് വന്ന് നടക്കാന്‍ ബുദ്ധിമുട്ടുന്ന ഉല്ലാസിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. കൈകാലുകൾക്ക് സ്വാധീനക്കുറവ് ഉള്ളതിനാൽ സ്റ്റിക്ക് ഉപയോഗിച്ച് വളരെ ബുദ്ധിമുട്ടിയായിരുന്നു അദ്ദേഹം നടന്നത്. സംസാരിക്കാനും ബുദ്ധിമുട്ടുണ്ട്.
ഇപ്പോഴിതാ എന്തുകൊണ്ടാണ് തന്റെ രോഗവിവരം രഹസ്യമാക്കി വെച്ചതെന്ന് തുറന്നുപറയുകയാണ് ഉല്ലാസ്. കഴിഞ്ഞ ഏപ്രിൽ ഇരുപതാം തീയതി, അതായത് ഈസ്റ്ററിന്റെ അന്ന് വൈകുന്നേരം തനിക്ക് സ്ട്രോക്ക് വന്നതെന്നും. ഇതുമായി ബന്ധപ്പെട്ട് ഇടതുകാലിനും ഇടത്തെ കൈക്കും സ്വാധീനക്കുറവ് വന്നുവെന്നുമാണ് താരം പറയുന്നത്. സോഷ്യൽ മീഡിയകളിലൂടെ അനാവശ്യ കമന്റുകൾ വരുമെന്നതിനാലാണ് താൻ ഇക്കാര്യം രഹസ്യമാക്കി വെച്ചതെന്നും ഉല്ലാസ് പന്തളം പറയുന്നു. കൗമുദി മൂവീസിനു നൽകിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം തുറന്നു പറഞ്ഞത്.
Also Read: 27 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഉസ്താദ് തിരിച്ചു വരുന്നു… രാവണപ്രഭുവിനെ കടത്തിവെട്ടുമോ ഇത്?
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് സോഷ്യൽ മീഡിയയിലൂടെ ഈ വിവരം ആളുകള്‍ അറിഞ്ഞത്. താൻ ഇക്കാര്യം രഹസ്യമാക്കി വച്ചതിന്റെ പ്രധാന കാരണം സോഷ്യൽ മീഡിയയിൽ വരുന്ന അനാവശ്യ കമന്റുകള്‍ ഓർത്താണ്. എന്നാൽ പിന്നീട് ആലോചിച്ചപ്പോൾ അതിന്റെ ആവശ്യമില്ലെന്ന് തോന്നി. പിന്നെ ലക്ഷ്മി നക്ഷത്ര ഇടക്ക് ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിന് തന്നെ ക്ഷണിച്ചുവെന്നാണ് താരം പറയുന്നത്.
കഴിഞ്ഞ കുറേ നാളുകളായി പ്രത്യേകിച്ച് പരിപാടികളൊന്നും ഇല്ലാതെ വീട്ടില്‍ ഇരിക്കുകയാണ്. അങ്ങനെയിരിക്കെയാണ് താന്‍ ഉദ്ഘാടനത്തിന് പോയത്. ഇതിനു ശേഷം സ്നേഹമുള്ളവരൊക്കെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. എല്ലാവരും വലിയ പിന്തുണ അറിയിക്കുന്നു. ചില നെഗറ്റീവ് കമന്റുകളും വരുന്നുണ്ടെന്നും അത് ഒന്നും താൻ നോക്കുന്നില്ലെന്നും ഉല്ലാസ് പറയുന്നു. കൂടുതല്‍ ശക്തിയോടെ താൻ തിരിച്ച് വരും. അതിന്റെ ട്രീറ്റ്മെന്റിലും പരിശീലനത്തിലുമാണ്. അതിന് നിങ്ങളുടെ പ്രാർത്ഥനയും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.