AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

​Unni Mukundan: ഗ്രേസ്കൽ കോട്ടയുടെ ശക്തി, മാസ്റ്റേഴ്സ് ഓഫ് ദ് യൂണിവേഴ്സ് മലയാളം പതിപ്പിൽ ഹീ-മാന് ശബ്ദമേകുന്ന മലയാള നടൻ…

Unni Mukundan is officially the voice of He-Man: ഡബ്ബിങ് വേളയിൽ ചിത്രത്തിന്റെ ചില ഭാഗങ്ങൾ കണ്ടപ്പോൾ താൻ തികച്ചും വികാരാധീനനായി കണ്ണുനിറഞ്ഞുവെന്നും ഒരു അഭിനേതാവാണെന്ന കാര്യം പോലും മറന്ന് ഹീ-മാന്റെ മാന്ത്രിക പ്രപഞ്ചത്തിൽ അലിഞ്ഞുചേർന്ന ആ പഴയ കൊച്ചുകുട്ടിയായി താൻ മാറിയെന്നും താരം വെളിപ്പെടുത്തി. മനസ്സ് പൂർണ്ണമായ സത്യസന്ധതയോടെ ആഗ്രഹിക്കുന്ന കാര്യങ്ങൾ ജീവിതം കൈകളിൽ എത്തിച്ചുതരുമെന്ന 'മാനിഫെസ്റ്റേഷനിൽ' താൻ ദൃഢമായി വിശ്വസിക്കുന്നുവെന്നും ഉണ്ണി കൂട്ടിച്ചേർത്തു.

​Unni Mukundan: ഗ്രേസ്കൽ കോട്ടയുടെ ശക്തി, മാസ്റ്റേഴ്സ് ഓഫ് ദ് യൂണിവേഴ്സ് മലയാളം പതിപ്പിൽ ഹീ-മാന് ശബ്ദമേകുന്ന മലയാള നടൻ…
Unni Mukundan Image Credit source: www.facebook.com/IamUnniMukundan
Aswathy Balachandran
Aswathy Balachandran | Published: 23 May 2026 | 11:00 AM

കൊച്ചി: ഹോളിവുഡ് സിനിമാലോകവും ആഗോള സിനിമാപ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സോണി പിക്ചേഴ്സ് – എംജിഎം ലൈവ്-ആക്ഷൻ ഫാന്റസി ചിത്രം മാസ്റ്റേഴ്സ് ഓഫ് ദ് യൂണിവേഴ്സ് മലയാളത്തിലേക്ക്. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ, ലോകമെമ്പാടുമുള്ള കുട്ടിക്കാലങ്ങളെ ആവേശത്തിലാഴ്ത്തിയ ഇതിഹാസ അമാനുഷിക നായകൻ ഹീ-മാന് ഔദ്യോഗിക മലയാളം പതിപ്പിൽ ശബ്ദം നൽകുന്നത് മലയാളി പ്രേക്ഷകരുടെ പ്രിയതാരം ഉണ്ണി മുകുന്ദനാണ്.

എംജിഎം, സോണി പിക്ചേഴ്സ് പോലുള്ള പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോകളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ആദ്യ മലയാള നടൻ എന്ന ചരിത്ര നേട്ടവും ഇതോടെ ഉണ്ണി മുകുന്ദൻ സ്വന്തമാക്കി.

​ഗ്രേസ്കൽ കോട്ടയുടെ ശക്തി… ജീവിതം പൂർണ്ണമാക്കിയ നിമിഷം

തന്റെ കുട്ടിക്കാലത്തെ ഏറ്റവും വലിയ ഹീറോയ്ക്ക് ശബ്ദം നൽകാൻ കഴിഞ്ഞത് ജീവിതം പൂർണ്ണമാക്കിയ നിമിഷമാണെന്ന് ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പിൽ വ്യക്തമാക്കി. തൊണ്ണൂറുകളിൽ വളർന്ന ഏതൊരു കുട്ടിയെയും പോലെ തനിക്കും ഹീ-മാൻ വെറുമൊരു കാർട്ടൂൺ കഥാപാത്രമായിരുന്നില്ലെന്നും അജയ്യമായ കരുത്തിന്റെയും നീതിബോധത്തിന്റെയും പ്രതീകമായിരുന്നുവെന്നും ഉണ്ണി ഓർത്തെടുത്തു.

ഉണ്ണി മുകുന്ദൻ കുറിച്ച വരികൾ

“ഒരു ഡബ്ബിംഗ് സ്റ്റുഡിയോയുടെ മൈക്കിന് മുന്നിൽ നിന്നുകൊണ്ട്, അന്ന് ഞാൻ ആരാധിച്ച അതേ നായകന് ഇന്ന് സ്വന്തം ശബ്ദം നൽകുന്നു! ഇത് എഴുതുമ്പോൾ പോലും എനിക്കൊരു സ്വപ്നം പോലെയാണ് തോന്നുന്നത്. കുട്ടിക്കാലത്ത് ഒരുപാട് തവണ കേൾക്കുകയും ആവർത്തിച്ചു പറയുകയും ചെയ്ത ആ വിഖ്യാതമായ വരികൾ ഉച്ചരിക്കേണ്ട നിമിഷം വന്നപ്പോൾ… എനിക്കുള്ളിൽ എന്തോ ഒന്ന് മാറിമറിയുന്നതായി ഞാൻ അറിഞ്ഞു: “By the Power of Grayskull… I Have The Power!” (എന്റെ ഉള്ളിലുള്ള ആ ശക്തി കൂടി വാ.) ആ അനുഭൂതി വാക്കുകൾക്ക് അപ്പുറമാണ്.”

Also Read: Drishyam 3 Movie Review: തുടരുന്ന ജോർജുകുട്ടിയുടെ മാസ്റ്റർ പ്ലാനുകൾ! ഭയത്തിന്റെ നിഴലിൽ വീണ്ടും ആ വീട്, ദൃശ്യം റിവ്യൂ

ഡബ്ബിങ് വേളയിൽ ചിത്രത്തിന്റെ ചില ഭാഗങ്ങൾ കണ്ടപ്പോൾ താൻ തികച്ചും വികാരാധീനനായി കണ്ണുനിറഞ്ഞുവെന്നും ഒരു അഭിനേതാവാണെന്ന കാര്യം പോലും മറന്ന് ഹീ-മാന്റെ മാന്ത്രിക പ്രപഞ്ചത്തിൽ അലിഞ്ഞുചേർന്ന ആ പഴയ കൊച്ചുകുട്ടിയായി താൻ മാറിയെന്നും താരം വെളിപ്പെടുത്തി. മനസ്സ് പൂർണ്ണമായ സത്യസന്ധതയോടെ ആഗ്രഹിക്കുന്ന കാര്യങ്ങൾ ജീവിതം കൈകളിൽ എത്തിച്ചുതരുമെന്ന ‘മാനിഫെസ്റ്റേഷനിൽ’ താൻ ദൃഢമായി വിശ്വസിക്കുന്നുവെന്നും ഉണ്ണി കൂട്ടിച്ചേർത്തു.

ആഗോള സാംസ്കാരിക തരംഗമായ ‘ഹീ-മാൻ’

എൺപതുകളിലും തൊണ്ണൂറുകളിലും മാറ്റൽ കമ്പനിയുടെ പ്രശസ്തമായ കളിപ്പാട്ടങ്ങളിലൂടെയും പിന്നീട് മാസ്റ്റേഴ്സ് ഓഫ് ദ് യൂണിവേഴ്സ് എന്ന ജനപ്രിയ ആനിമേഷൻ പരമ്പരയിലൂടെയുമാണ് ഹീ-മാൻ ഒരു ആഗോള സാംസ്കാരിക തരംഗമായി മാറിയത്.

എറ്റേർണിയ എന്ന മാന്ത്രിക ലോകത്തിന്റെ രാജകുമാരനായ ആഡം, തന്റെ കയ്യിലെ ‘സ്വോർഡ് ഓഫ് പവർ’ എന്ന മാന്ത്രിക വാളുയർത്തി വിഖ്യാതമായ ഡയലോഗ് ഉച്ചരിക്കുന്നതോടെയാണ് അജയ്യനായ ഹീ-മാനായി മാറുന്നത്. ക്രൂരനായ ‘സ്കെലിറ്റർ’ എന്ന വില്ലന്റെ തിന്മകളിൽ നിന്നും പ്രപഞ്ചത്തെയും ഗ്രേസ്കൾ കോട്ടയെയും സംരക്ഷിക്കുക എന്നതാണ് ഹീ-മാന്റെ ദൗത്യം.

റിലീസ് ജൂൺ 5-ന്

കേരളത്തിലെ പഴയ തലമുറയിലെ ഹീ-മാൻ ആരാധകർക്ക് വലിയൊരു ഗൃഹാതുരത്വം സമ്മാനിക്കുന്നതോടൊപ്പം ഈ മാന്ത്രിക ലോകം നേരിട്ട് കണ്ടിട്ടില്ലാത്ത ഇന്നത്തെ ജെൻ സി കുട്ടികളും ചിത്രം നെഞ്ചേറ്റുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. സോണി പിക്ചേഴ്സ് ഒരുക്കുന്ന ഈ ദൃശ്യവിരുന്ന് വരുന്ന ജൂൺ 5-ന് തിയേറ്ററുകളിൽ എത്തും. ഉണ്ണി മുകുന്ദന്റെ ശബ്ദ ഗാംഭീര്യത്തിലുള്ള ഹീ-മാനെ തിയേറ്ററുകളിൽ തന്നെ അനുഭവിച്ചറിയാൻ പ്രേക്ഷകരും കാത്തിരിപ്പിലാണ്.

English Summary

In a historic milestone, Unni Mukundan has become the first Malayalam actor to collaborate with Hollywood giants Sony Pictures and MGM by voicing the iconic superhero “He-Man” for the official Malayalam version of Masters of the Universe. Expressing his deep emotional connection to the character from his childhood, the actor revealed it was a dream-come-true moment as the highly anticipated live-action fantasy film prepares to hit theaters on June 5.

Follow Us