Vijay Deverakonda: ‘ഇത് നിങ്ങള്‍ തന്ന സ്‌നേഹം’; കിങ്ഡത്തിന്റെ വിജയത്തില്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് വിജയ് ദേവരകൊണ്ട
Kingdom movie success meet: ആദ്യ ഷോ മുതല്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. റിലീസിന് മുമ്പ് തന്നെ ചിത്രത്തിന് വന്‍ ഹൈപ്പ് ലഭിച്ചിരുന്നു. വിജയ് ദേവരകൊണ്ട പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം തിന്നനൂരിയാണ്
കിങ്ഡം സിനിമയുടെ വിജയത്തില്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് വിജയ് ദേവരകൊണ്ട. ഈ വിജയം തനിക്ക് വളരെ പ്രധാനമാണെന്നും, രാവിലെ മുതല്‍ എല്ലാവരും വികാരഭരിതരാണെന്നും സിനിമയുടെ ‘സക്‌സസ് മീറ്റി’ല്‍ താരം വ്യക്തമാക്കി. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് തിയേറ്ററില്‍ നിന്നറിഞ്ഞു. എല്ലാവരുടെയും സ്‌നേഹം കൊണ്ടാണ് ചിത്രം ഇത്രയും വലിയ ഹിറ്റായതെന്നും വിജയ് ദേവരകൊണ്ട വ്യക്തമാക്കി.
തെലുങ്ക് ജനത പിന്തുണച്ചു. എല്ലാവരുടെയും സ്‌നേഹം കൊണ്ടും വെങ്കടേശ്വര സ്വാമിയുടെ അനുഗ്രഹവുമാണ് സിനിമ വിജയിക്കാന്‍ കാരണം. ഉടന്‍ തന്നെ എല്ലാവരെയും കാണും. വെള്ളിയാഴ്ച റിലീസ് ചെയ്യുമെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ നാഗ വംശി അത് ആത്മവിശ്വാസത്തോടെ വ്യാഴാഴ്ച റിലീസ് ചെയ്തു. പ്രതീക്ഷിച്ചതുപോലെ സിനിമ മികച്ച വിജയമായെന്നും ഈ സ്നേഹം നൽകിയ എല്ലാ പ്രേക്ഷകർക്കും നന്ദി പറയുന്നുവെന്നും താരം പറഞ്ഞു.




ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്നാണ് കിങ്ഡം റിലീസ് ചെയ്തത്. ആദ്യ ഷോ മുതല്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. റിലീസിന് മുമ്പ് തന്നെ ചിത്രത്തിന് വന്‍ ഹൈപ്പ് ലഭിച്ചിരുന്നു. വിജയ് ദേവരകൊണ്ട പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം തിന്നനൂരിയാണ്. ഭാഗ്യശ്രീ ബോർസെ, സത്യദേവ്, വെങ്കിടേഷ് തുടങ്ങിയവര്‍ ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.