Rapper Vedan: പേഴ്‌സണലി സ്വരാജിനെ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ – വേടൻ
Vedan's reaction to the Nilambur by-election: ഞാനൊരു സ്വതന്ത്ര സംഗീതജ്ഞനാണ്. സ്വതന്ത്രമായി പാട്ട് എഴുതുക, എന്നിട്ട് ജനങ്ങൾക്ക് വേണ്ടി മിണ്ടുക അതാണ് ഇപ്പോഴത്തെ തീരുമാനം. ഞാൻ കുറച്ചു കഴിഞ്ഞ് വിജയിയെ പോലെ ഒക്കെയായി രാഷ്ട്രീയ പാർട്ടി തുടങ്ങി സിഎം ആയി വന്നാലോ എന്നും വേടൻ പറഞ്ഞു.
മലപ്പുറം: നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ തന്റെ രാഷ്ട്രീയ അഭിപ്രായം പ്രകടിപ്പിച്ചു റാപ്പർ വേടൻ രംഗത്ത്. ഉപ തെരഞ്ഞെടുപ്പിൽ ഇന്നയാൾ ജയിക്കണമെന്ന് ഒന്നുമില്ല, ഇപ്പോഴത്തെ രാഷ്ട്രീയ നാടകങ്ങളോട് ഒന്നും പറയാനില്ല എന്നാണ് വേടന്റെ ആദ്യ പ്രതികരണം. വലിയ രാഷ്ട്രീയ നാടകം ആണ് നടക്കുന്നത്. എന്നാൽ അതിനെക്കുറിച്ച് കൃത്യമായ കാര്യങ്ങൾ അറിയാം. കുറച്ചുദിവസം കഴിയട്ടെ ഇപ്പോ അടി വാങ്ങാൻ വയ്യ എന്നും വേണം കൂട്ടിച്ചേർത്തു.
എം സ്വരാജിനോട് തനിക്ക് വ്യക്തിപരമായി ഇഷ്ടമുണ്ടെന്നും വേടൻ വെളിപ്പെടുത്തി. ഞാനൊരു സ്വതന്ത്ര സംഗീതജ്ഞനാണ്. സ്വതന്ത്രമായി പാട്ട് എഴുതുക, എന്നിട്ട് ജനങ്ങൾക്ക് വേണ്ടി മിണ്ടുക അതാണ് ഇപ്പോഴത്തെ തീരുമാനം. ഞാൻ കുറച്ചു കഴിഞ്ഞ് വിജയിയെ പോലെ ഒക്കെയായി രാഷ്ട്രീയ പാർട്ടി തുടങ്ങി സിഎം ആയി വന്നാലോ എന്നും വേടൻ പറഞ്ഞു.
മഴ ഇടവിട്ടിടവിട്ട് പെയ്യുന്നുണ്ടെങ്കിലും അതിനെ അവഗണിച്ചുകൊണ്ടും വോട്ടർമാർ ആവേശത്തോടെ ബൂത്തുകളിലേക്ക് എത്തുന്നുണ്ട്.രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടിംഗ് വൈകുന്നേരം 6 മണി വരെ തുടരും. നിലവിലെ ട്രെൻഡ് തുടർന്നാൽ 2021ലെ വോട്ടിങ് ശതമാനമായ 75.23 മറികടക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ.
മഴ കുറഞ്ഞതോടെ വോട്ടർമാർ കൂടുതലായി ബൂത്തുകളിലേക്ക് എത്തി തുടങ്ങിയിട്ടുണ്ട്. പോളിംഗ് അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ പരമാവധി വോട്ടർമാരെ ബൂത്തിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് മൂന്ന് മുന്നണികളും. കനത്ത സുരക്ഷാക്രമീകരണങ്ങളുടെ ആണ് വോട്ടെടുപ്പ് നടക്കുന്നത്.