Maaman OTT Release: ഐശ്വര്യ ലക്ഷ്മി നായികയായ ‘മാമൻ’ ഒടിടിയിലേക്ക്; എവിടെ കാണാം?
Maaman OTT Release Date: ബോക്സ് ഓഫീസിൽ ചിത്രം 45 കോടിയോളം സ്വന്തമാക്കിയിരുന്നു. മെയ് 16ന് തീയേറ്ററുകളിൽ എത്തിയ 'മാമൻ' ഇപ്പോഴിതാ ഒടിടിയിൽ എത്തുകയാണ്.
സൂരിയെ നായകനാക്കി പ്രശാന്ത് പാണ്ഡ്യരാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘മാമൻ’. മലയാളത്തിൽ നിന്ന് ഐശ്വര്യ ലക്ഷ്മി, സ്വാസിക എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തീയേറ്ററിൽ സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ 45 കോടിയോളമാണ് സ്വന്തമാക്കിയത്. മെയ് 16ന് തീയേറ്ററുകളിൽ എത്തിയ ‘മാമൻ’ ഇപ്പോഴിതാ ഒടിടിയിൽ എത്തുകയാണ്.
‘മാമൻ’ ഒടിടി
‘മാമൻ’ സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് സീ5 (ZEE5) ആണ്. ചിത്രം ജൂലൈ 5 മുതൽ ചിത്രം സീ5വിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം. തീയറ്ററിൽ പോയി ‘മാമൻ’ കാണാൻ കഴിയാതിരുന്നവർക്ക് ഇനി വീട്ടിലിരുന്ന് ചിത്രം ആസ്വദിക്കാം.
‘മാമൻ’ സിനിമയുടെ അണിയറപ്രവർത്തകർ
വൻ ഹിറ്റായ വെബ് സിരീസ് ‘വിലങ്ങി’ലൂടെ ശ്രദ്ധ നേടിയ പ്രശാന്ത് പാണ്ഡ്യരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ സൂരി, ഐശ്വര്യ ലക്ഷ്മി, സ്വാസിക എന്നിവർക്ക് പുറമെ രാജ് കിരണും ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ചെറിയ ബജറ്റിൽ ഒരുക്കിയ ഈ ചിത്രം ലാർക് സ്റ്റുഡിയോസിൻറെ ബാനറിൽ കെ കുമാർ ആണ് നിർമിച്ചത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ശ്രീ പ്രിയ കമ്പെയിൻസ് ആണ്. ചിത്രത്തിൻറെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് ദിനേശ് പുരുഷോത്തമനാണ്. എഡിറ്റിംഗ് കൈകാര്യം ചെയ്തത് ഗണേഷ് ശിവയാണ്. ഹൃദയം അടക്കമുള്ള ചിത്രങ്ങളിലെ ഗാനങ്ങൾ കൊണ്ട് ശ്രദ്ധേയനായ ഹിഷാം അബ്ദുൾ വഹാബ് ആണ് സംഗീതം.
കലാസംവിധാനം ജി ദുരൈരാജ്, എഡിറ്റിംഗ് ഗണേഷ് ശിവ, സ്റ്റണ്ട് ഡയറക്റ്റർ മഹേഷ് മാത്യു, നൃത്തസംവിധാനം ബാബ ബാസ്കർ, കോസ്റ്റ്യൂമർ എം സെൽവരാജ്, വരികൾ വിവേക്, കോസ്റ്റ്യൂം ഡിസൈനർ ഭാരതി ഷൺമുഖം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗോപി ധനരാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആർ ബാല കുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഹരി വെങ്കട് സി, പ്രൊഡക്ഷൻ മാനേജർ ഇ വിഗ്നേശ്വരൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ മനോജ്, സ്റ്റിൽസ് ആകാശ് ബി, പിആർഒ യുവരാജും ആണ്