Kingdom Pre-Release Event : ‘ദൈവം എനിക്ക് തന്ന സമ്മാനമാണ് നിങ്ങൾ’; ആരാധകരോട് വിജയ് ദേവരകൊണ്ട
Vijay Devarakonda Kingdom Pre-Release Event Speech : വിജയ് ദേവരകോണ്ടയുടെ കിങ്ടം സിനിമയുടെ പ്രീ-റിലീസ് ഇവൻ്റിനോട് അനുബന്ധിച്ച് താരം ആരാധകരെ അഭിസംബോധന ചെയ്യുകയായിരുന്നു
ആരാധകർ തനിക്ക് ദൈവം തന്ന വരദാനമാണെന്ന് തെലുങ്ക് സൂപ്പർ താരം വിജയ് ദേവരകോണ്ട. താരത്തിൻ്റെ ഏറ്റവും പുതിയ ചിത്രമായ കിങ്ടം സിനിമയുടെ ഗ്രാൻഡ് പ്രീ-റിലീസ് ഇവൻ്റിലാണ് താരം ആരാധകരെ അഭിസംബോധന ചെയ്തുകൊണ്ട് ഇക്കാര്യം അറിയിച്ചത്. അടുത്തിടെ ഇറങ്ങിയ തൻ്റെ സിനിമകൾ അത്ര വിജയകരമല്ലെങ്കിൽ ആരാധകർ തന്നെ കൈവിടാതെ സ്നേഹം മാത്രം ചൊരിഞ്ഞതിൽ വിജയ് ദേവകകോണ്ട് സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഹൈദരാബാദിൽ വെച്ച് നടന്ന് കിങ്ടം സിനിമയുടെ ഗ്രാൻഡ് പ്രീ-റിലീസ് ഇവൻ്റിലാണ് താരം ഇക്കാര്യം തൻ്റെ ആരാധകരോട് അറിയിച്ചത്.
കഴിഞ്ഞ ദിവസം കിങ്ടം സിനിമയുടെ ട്രെയിലർ പുറത്ത് വിട്ടത്. തിരുപ്പതിയിൽ വെച്ച് നടന്ന ഗ്രാൻഡ് ഇവൻ്റിലാണ് ചിത്രം ട്രെയിലർ പുറത്ത് വിട്ടത്. തുടർന്ന് ലഭിച്ച പോസ്റ്റീവ് അഭിപ്രായങ്ങളോട് പ്രതികരിക്കുകയായിരുന്നു വിജയ്. ട്രെയിലർ കണ്ട് നിരവധി പേർ ഈ ചിത്രം ഹിറ്റാകുമെന്ന് അറിയിച്ചുകൊണ്ട് തനിക്ക് ആശംസകൾ നേർന്നു. എല്ലാവരും ഞങ്ങൾ ഹിറ്റ് അടിക്കുമെന്നാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതെന്നും വിജയ് ആരാധകരോട് പറഞ്ഞു.
ശ്രീകാര സ്റ്റുഡിയോസിൻ്റെയും സിത്താര എൻ്റർടെയ്മെൻ്റ്സിൻ്റെയും ഫോച്യൂൺ ഫോർ സിനിമാസിൻ്റെയും ബാനറിൽ നാഗ വംശി എസും സായി സൌജന്യയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഭാഗ്യശ്രീ ബോർസെയാണ് ചിത്രത്തിലെ നായിക. കോളിവുഡ് റോക്ക്സ്റ്റാർ അനിരുദ്ധാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. മലയാളികളായ ജോമോൻ ടി ജോണും ഗിരീഷ് ഗംഗാധരനും ചേർന്നാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്.