Karam – Official Trailer 2: ‘എന്തേ ഇത്ര വൈകിപ്പോയിന്നാ വിചാരിച്ചെ’; ഇത് ഐറ്റം വേറെ! വിനീത് ശ്രീനിവാസന്റെ ‘കരം’ ട്രെയ്‌ലര്‍ 2 പുറത്ത്
Karam - Official Trailer 2: കിടിലൻ ആക്ഷൻ രംഗങ്ങളും ഉദ്വേഗജനകമായ നിമിഷങ്ങളും വൈകാരിക നിമിഷങ്ങളും കൊണ്ട് വളരെ മനോഹരമായ ദൃശ്യവിസ്മയമാണ് ട്രെയിലർ 2-വിൽ കാണാൻ സാധിക്കുന്നത്.

Karam Official Trailer 2
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘കരം’ സിനിമയുടെ ട്രെയിലർ 2 പുറത്ത്. മലയാള സിനിമ പ്രേക്ഷകർ അധികം കണ്ട് പരിചയമില്ലാത്ത ഒരു ഐറ്റം തന്നെയാണ് വിനീതും കൂട്ടരും ഒരുക്കിയിരിക്കുന്നത് നിസ്സംശയം പറയാൻ പറ്റുന്ന തരത്തിലാണ് ട്രെയിലർ. തന്റെ പതിവ് ശൈലി വിട്ട് ഒരു ആക്ഷൻ ത്രില്ലറുമായാണ് ഇത്തവണ വിനീത് മലയാളികൾക്ക് മുന്നിലേക്ക് എത്തുന്നത്.
കിടിലൻ ആക്ഷൻ രംഗങ്ങളും ഉദ്വേഗജനകമായ നിമിഷങ്ങളും വൈകാരിക നിമിഷങ്ങളും കൊണ്ട് വളരെ മനോഹരമായ ദൃശ്യവിസ്മയമാണ് ട്രെയിലർ 2-വിൽ കാണാൻ സാധിക്കുന്നത്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ട്രെയിലർ പുറത്തിറങ്ങി ആദ്യ മണിക്കൂറിൽ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു മണിക്കൂറിനുള്ളിൽ ഇതുവരെ അയ്യായിരത്തിലധികം പേർ ട്രെയിൽ കണ്ടുകഴിഞ്ഞു. നോബിള്‍ ബാബു നായകനായി എത്തുന്ന ചിത്രം സെപ്റ്റംബർ 25നാണ് വേൾഡ് വൈഡ് റിലീസ് ചെയ്യുന്നത്.
‘ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ സൂപ്പർഹിറ്റ് സിനിമകൾക്കു ശേഷം വിനീത് ശ്രീനിവാസൻ വിശാഖ് സുബ്രഹ്മണ്യൻ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് കരം. മെറിലാൻഡ് സിനിമാസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്‍റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം.
വൻ ബജറ്റിൽ നിർമ്മിച്ച ചിത്രം ജോർജിയ, റഷ്യയുടെയും അസർബൈജാന്‍റെയും അതിർത്തികൾ എന്നിവിടങ്ങളിലായാണ് ഷൂട്ട് ചെയ്തത്.. 2024 ഏപ്രിൽ മുതൽ ഒരു വർഷമെടുത്താണ് ലൊക്കേഷൻ കണ്ടെത്തി പ്രീ പ്രൊഡക്ഷൻ ജോലികൾ നടന്നത്. ഷിംല, ഛണ്ഡീഗഡ് എന്നിവിടങ്ങളിൽ 5 ദിവസത്തെ ഷൂട്ടിങ് നടന്നിരുന്നു. ഒറ്റ ദിവസത്തെ ഷൂട്ടിങ് മാത്രമാണ് കൊച്ചിയിൽ നടന്നത്.