Vinod Kovoor: ‘മമ്മൂക്ക കൂടുതലും സംസാരിക്കുന്നത് അക്കാര്യമാകും, മന്ത്രിസഭയെ ഇങ്ങനെ പറയാന്‍ എന്തു ധൈര്യമാടാ എന്ന് ചോദിക്കും’

Vinod Kovoor about Marimayam serial: മറിമായത്തില്‍ എപ്പോഴും വെറൈറ്റി തീമുകളാണ് കൊണ്ടുവരുന്നതെന്ന് വിനോദ് കോവൂര്‍. ഇന്നലെ പത്രത്തില്‍ വായിച്ചതോ, ടിവിയില്‍ കണ്ടതോ ആയ കാര്യങ്ങളാണ് മറിമായത്തില്‍ വരുന്നത്. അതിലുള്ളത് കറന്റ് അഫയേഴ്‌സാണെന്നും താരം. മറിമായത്തിന്റെ എല്ലാ എപ്പിസോഡും മമ്മൂട്ടി കാണുമെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ വിനോദ് കോവൂര്‍ പറഞ്ഞു.

Vinod Kovoor: മമ്മൂക്ക കൂടുതലും സംസാരിക്കുന്നത് അക്കാര്യമാകും, മന്ത്രിസഭയെ ഇങ്ങനെ പറയാന്‍ എന്തു ധൈര്യമാടാ എന്ന് ചോദിക്കും

വിനോദ് കോവൂരും മമ്മൂട്ടിയും

Updated On: 

30 Mar 2026 | 05:02 PM

എം 80 മൂസ, മറിമായം എന്നീ സീരിയലുകാണ് വിനോദ് കോവൂരിനെ മലയാളികള്‍ക്ക് ഏറെ സുപരിചിതനാക്കിയത്. സമകാലിക സംഭവങ്ങള്‍ ആക്ഷേപഹാസ്യത്തിന്റെ രൂപത്തില്‍ അവതരിപ്പിക്കുന്നതാണ് മറിമായത്തിന്റെ ശൈലി. മലയാളത്തിലെ ഏറ്റവും ഹിറ്റ് സീരിയലുകളില്‍ ഒന്നാണ് മറിമായം. മറിമായത്തില്‍ എപ്പോഴും വെറൈറ്റി തീമുകളാണ് കൊണ്ടുവരുന്നതെന്ന് വിനോദ് കോവൂര്‍ അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്നലെ പത്രത്തില്‍ വായിച്ചതോ, ടിവിയില്‍ കണ്ടതോ ആയ കാര്യങ്ങളാണ് അതില്‍ വരുന്നത്. അതിലുള്ളത് കറന്റ് അഫയേഴ്‌സാണെന്നും കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ വിനോദ് കോവൂര്‍ വ്യക്തമാക്കി. മറിമായത്തിന്റെ എല്ലാ എപ്പിസോഡും സ്ഥിരമായി മമ്മൂക്ക കാണും. മറിമായത്തിലെ ഏതൊരു ആര്‍ട്ടിസ്റ്റും മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ പോയാല്‍, മമ്മൂക്ക കൂടുതലും സംസാരിക്കുന്നത് മറിമായത്തെക്കുറിച്ചാകുമെന്നും വിനോദ് കോവൂര്‍ വ്യക്തമാക്കി. മന്ത്രിസഭയെയൊക്കെ ഇങ്ങനെ പറയാന്‍ എന്തു ധൈര്യമാടാ എന്നൊക്കെ മമ്മൂക്ക ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: Kathanar Teaser: അനുഷ്ക ഷെട്ടിയും പ്രഭുദേവയും ജയസൂര്യക്കൊപ്പം; മലയാള സിനിമയുടെ ചരിത്രം മാറ്റാൻ കത്തനാർ ഉടനെത്തുന്നു

എം 80 മൂസയ്ക്ക് കിട്ടിയത് മൗത്ത് പബ്ലിസ്റ്റിയാണ്. ആ പരിപാടി കാണണമെന്ന് പറഞ്ഞ് ഒരു ബോര്‍ഡും ചാനല്‍ വെച്ചിട്ടില്ല. അടുത്തിടെ തന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തിന്റെ വീട്ടില്‍ നോമ്പ് തുറക്കാന്‍ ചെന്നിരുന്നു. അവിടെ ചെന്നപ്പോള്‍ തന്റെ ശബ്ദമാണ് കേള്‍ക്കുന്നത്. നോക്കുമ്പോള്‍ അവിടെ കുട്ടികളൊക്കെ എം 80 മൂസ ബിഗ് സ്‌ക്രീനിലിട്ട് കണ്ടുകൊണ്ടിരിക്കുകയാണ്. എം 80 മൂസ സംപ്രേക്ഷണം ചെയ്യുന്ന സമയത്ത് ആ കുട്ടികള്‍ ജനിച്ചിട്ടില്ല. പക്ഷേ, അവര്‍ വരെ ഉമ്മമാരൊക്കെ പറയുന്നത് കേട്ടിട്ട് ഇപ്പോള്‍ അത് കണ്ടുകൊണ്ടിരിക്കുകയാണെന്നും വിനോദ് കോവൂര്‍ പറഞ്ഞു.

Follow Us
പ്രധാനമന്ത്രി ചെണ്ട കൊട്ടി, പാലക്കാട് വേദിയിൽ ആരവം
Viral Video: ബിരിയാണിയിൽ ചിക്കൻ പീസില്ല, അടിപൊട്ടി
സെക്കൻ്റിൽ ഒരു ചായ, വൈറൽ വിൽപ്പനക്കാരൻ
നടുറോഡിൽ കരടി, കടിച്ചത് പക്ഷെ