Vismaya Mohanlal: ‘എല്ലാവർക്കും നമ്മളെ ഇഷ്ടപ്പെടണമെന്നില്ല’; ട്രോളുകളെക്കുറിച്ച് വിസ്മയ
Vismaya Mohanlal Opens Up About Facing Trolls: അടുത്തിടെ പോലും ട്രോളുകൾക്ക് ഇരയാകേണ്ടിവന്നു. സ്റ്റേജിൽ നിന്നപ്പോഴുള്ള തൻ്റെ ശരീരഭാഷയും, ആംഗ്യങ്ങളുമെല്ലാമാണ് പല രീതിയിൽ ട്രോളുകളും കളിയാക്കലുകളുമായി വന്നത്. ആ സമയത്ത് താൻ വളരെ നർവസായിരുന്നു, ഒരു സ്റ്റേജിൽ നിന്ന് സംസാരിക്കുക എന്നത് അപ്പോഴും ഭയമുള്ള കാര്യമാണ്. അതെല്ലാമാണ് അത്തരമൊരു ശരീരഭാഷയ്ക്ക് കാരണം.

വിസ്മയ മോഹൻലാൽ, ആശിഷ് ആൻ്റണി
ട്രോളുകളും മീമുകളും നേരിടാതെ ഇപ്പോൾ സാധാരണക്കാർക്ക് പോലും ജീവിക്കാനാകില്ല എന്ന ഒരു അവസ്ഥ സാമൂഹ്യ മാധ്യമങ്ങളുടെ പ്രചാരത്തോടെ നമ്മുടെ നാട്ടിൽ വന്നുകഴിഞ്ഞു. അപ്പോൾ പിന്നെ സിനിമാ താരങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ. എന്ത് ചെയ്താലും ട്രോൾ ചെയ്യപ്പെടുക എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. രസകരമായ കളിയാക്കലുകൾക്കും തമാശകൾക്കും അപ്പുറത്തേക്ക് ട്രോളുകൾ പലപ്പോഴും അതിരു കടക്കുകയാണ്. ക്രൂരമായ നിലയിലേക്ക് ഇത് നീങ്ങുന്നുമുണ്ട്. പലരുടെയും മാസസിക ആരോഗ്യത്തെ പോലും ഇത് ബാധിക്കുകയാണ്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ നിന്നും നേരിടുന്ന ട്രോളുകളെ കുറിച്ചുള്ള തങ്ങളുടെ നിലപാട് തുറന്നുപറയുകയാണ് മോഹൻലാലിൻ്റെ മകൾ വിസ്മയ മോഹൻലാലും ആശിഷ് ആൻ്റണിയും. ഇരുവരും ഒന്നിച്ചഭിനയിച്ച തുടക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് താരങ്ങൾ നിലപാട് വ്യക്തമാക്കിയത്. ആദ്യമെല്ലാം മോശം കമൻ്റുകളും ട്രോളുകളും വ്യക്തിപരമായി ബാധിക്കാറുണ്ടായിരുന്നെങ്കിലും ഇപ്പോൾ അവയെ നേരിടാൻ താൻ പഠിച്ചുകഴിഞ്ഞു എന്ന് ആശിഷ് പറയുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ കമൻ്റുകൾ താൻ വായിക്കാറില്ല എന്നാണ് വിസ്മയ പറയുന്നത്. അതിന് പിന്നിലെ കാരണവും താരം വെളിപ്പെടുത്തുന്നുണ്ട്.
പ്രൊഡക്ഷ കമ്പനിയുടെ ഭാഗമായി കുറച്ചധികം കാലമായി തന്നെ പ്രവർത്തിച്ചുവരുന്നതിനാൽ ട്രോളുകളും കമൻ്റുകളും ഇതിൻ്റെ ഭാഗമാണ് എന്ന തിരിച്ചറിവിലേക്ക് എത്തിയിട്ടുണ്ട് എന്ന് ആശിഷ് പറയുന്നു. അച്ചനെതിരെയുള്ള കമൻ്റുകളെയെല്ലാം, തുടക്കത്തിൽ വ്യക്തിപരമായാഃണ് കണ്ടിരുന്നത്. എന്നാൽ പിന്നീട് അതിനോട് പരുവപ്പെട്ടു. സിനിമയിൽ ഇത് സാധരണമാണ് എന്ന തിരിച്ചറിവിലേക്ക് എത്തി. അപ്പോഴും ക്രിയാത്മകമായ വിമർശനങ്ങളെ സ്വീകരിക്കണെമെന്ന് ആശിഷ് പറയുന്നുണ്ട്. മറ്റു കാര്യങ്ങളെ വ്യക്തിപരമായി കാണേണ്ടതില്ല എന്ന് ആശിഷ് വ്യക്തമാക്കുന്നു.
എന്നാൽ തീർത്തും വ്യത്യസ്തമാണ് വിസ്മയയുടെ മറുപടി. പലപ്പോഴും വലിയ രീതിയിൽ ട്രോളുകൾ നേരിടുന്നുണ്ട് എന്നും അതിനാൽ കമൻ്റുകൾ വായിക്കാറില്ല എന്നും താരം പറയുന്നു. അടുത്തിടെ പോലും ട്രോളുകൾക്ക് ഇരയാകേണ്ടിവന്നു. സ്റ്റേജിൽ നിന്നപ്പോഴുള്ള തൻ്റെ ശരീരഭാഷയും, ആംഗ്യങ്ങളുമെല്ലാമാണ് പല രീതിയിൽ ട്രോളുകളും കളിയാക്കലുകളുമായി വന്നത്. ആ സമയത്ത് താൻ വളരെ നർവസായിരുന്നു, ഒരു സ്റ്റേജിൽ നിന്ന് സംസാരിക്കുക എന്നത് അപ്പോഴും ഭയമുള്ള കാര്യമാണ്. അതെല്ലാമാണ് അത്തരമൊരു ശരീരഭാഷയ്ക്ക് കാരണം. ഈ കമൻ്റ് ചെയ്യുന്നവർക്കൊന്നും താന്നെ വ്യക്തിപരമായി അറിയില്ല. കമൻ്റുകൾ തന്നെ ബാധിക്കും എന്ന് അറിയുന്നതിനാൽ അത് വായിക്കാൻ മുതിരാറില്ല എന്ന് വിസ്മയ പറയുന്നു.
English Summary
During an interview for their movie ‘Thudakkam’, Vismaya Mohanlal and Ashish Antony opened up about handling social media trolls. While Ashish has learned to ignore toxic remarks and accept only constructive criticism, Vismaya revealed she completely avoids reading comments to protect her mental health from cruel online mockery.