Vyasanasametham Bandhumithradhikal OTT: തീയേറ്ററിൽ പൊട്ടിച്ചിരി പടർത്തിയ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ഒടിടിയില്‍; എപ്പോൾ, എവിടെ കാണാം?

Vyasanasametham Bandhumithradhikal OTT Release: എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ജൂൺ 13നാണ് തീയേറ്ററുകളിൽ എത്തിയത്. ഇപ്പോഴിതാ, ചിത്രത്തിൻറെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

Vyasanasametham Bandhumithradhikal OTT: തീയേറ്ററിൽ പൊട്ടിച്ചിരി പടർത്തിയ വ്യസനസമേതം ബന്ധുമിത്രാദികള്‍ ഒടിടിയില്‍; എപ്പോൾ, എവിടെ കാണാം?

'വ്യസനസമേതം ബന്ധുമിത്രാദികൾ' പോസ്റ്റർ

Updated On: 

26 Jul 2025 | 09:49 PM

സമീപ കാലത്ത് തീയേറ്ററിൽ എത്തി പ്രേക്ഷരിൽ പൊട്ടിച്ചിരി സൃഷ്ടിച്ച ചിത്രമായിരുന്നു ‘വ്യസനസമേതം ബന്ധുമിത്രാദികൾ’. വമ്പൻ താരനിരകൾ ഒന്നും അണിനിരന്നില്ലെങ്കിലും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ജൂൺ 13നാണ് തീയേറ്ററുകളിൽ എത്തിയത്. ഇപ്പോഴിതാ, ചിത്രത്തിൻറെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

‘വ്യസനസമേതം ബന്ധുമിത്രാദികൾ’ ഒടിടി

‘വ്യസനസമേതം ബന്ധുമിത്രാദികൾ’ സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് മനോരമ മാക്സാണ്. ജൂലൈ അവസാനത്തോടെ ചിത്രം മനോരമ മാക്‌സിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.

‘വ്യസനസമേതം ബന്ധുമിത്രാദികൾ’ സിനിമയെ കുറിച്ച്

എസ് വിപിൻ സംവിധാനം ചെയ്ത ചിത്രത്തിൽ അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

ഡാർഡ് ഹ്യൂമർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് റഹീം അബൂബക്കറാണ്. ജോൺകുട്ടിയാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തത്. അങ്കിത് മേനോനാണ് സംഗീത സംവിധാനം.

ALSO READ: ‘നിറത്തിന്റെ പേരിൽ വിവേചനം, സുഹൃത്തുക്കളിൽ നിന്നും മോശം അനുഭവം’; തുറന്ന് പറഞ്ഞ് മഞ്ജു പിള്ളയുടെ മകൾ

ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജീവൻ അബ്ദുൾ ബഷീർ, ക്രീയേറ്റീവ് ഡയറക്ടർ: സജി ശബന, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അനീഷ് നന്ദിപുലം, ലൈൻ പ്രൊഡ്യൂസർ: അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ ഡിസൈനർ: ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, പ്രൊഡക്ഷൻ മാനേജർ: സുജിത് ഡാൻ, ഫിനാൻസ് കൺട്രോളർ: കിരൺ നെട്ടയം, കോസ്റ്റ്യൂംസ്: അശ്വതി ജയകുമാർ, സ്റ്റിൽസ്: ശ്രീക്കുട്ടൻ എ എം, പരസ്യകല: യെല്ലോ ടൂത്ത്സ്, സൗണ്ട് ഡിസൈൻ: അരുൺ മണി, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ്: വിപിൻ വി, പിആർഒ: എ എസ് ദിനേശ്, എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

‘വ്യസനസമേതം ബന്ധുമിത്രാദികൾ’ ട്രെയ്‌ലർ

Follow Us
Related Stories
Vijay-Sangeetha Divorce Issue: പിണക്കങ്ങൾ മാറി വിജയ്‌യും സംഗീതയും ഒന്നിക്കുന്നോ? ചെന്നൈയിലെ വീട്ടിൽ സംഗീത തിരിച്ചെത്തിയതായി റിപ്പോർട്ട്
Jailer 2 Movie : ജയിലര്‍ 2 ല്‍ ഹൃത്വിക് റോഷനും ; എത്തുന്നത് ഷാറൂഖ് ഖാന് കരുതിവച്ച റോളില്‍ ?
തൊപ്പിയും ഗ്യാങ്ങും കുടുങ്ങും ? ഗുരുതര ആരോപണങ്ങളിൽ അന്വേഷണത്തിനൊരുങ്ങി പൊലീസ്
Jayaram and Rajasenan : ജയറാം കഥയില്‍ ഇടപെട്ടിട്ടില്ല, ഇടപെടാന്‍ അറിഞ്ഞിട്ടു വേണ്ടേ ; തങ്ങള്‍ തമ്മിലുണ്ടായ പ്രശ്‌നം വെളിപ്പെടുത്തി രാജസേനന്‍
“ക്ഷേത്രത്തിൻ്റെ സ്പോൺസർഷിപ്പ് വേണ്ടെന്ന് പറയാൻ എന്ത് വികാരമാണ് അൻസിബക്ക് തോന്നിയത്? അതേ അമ്പലത്തിൽ അൻസിബയും പോയിട്ടുണ്ടല്ലോ”; മല്ലിക സുകുമാരൻ
Mammootty: ലയണൽ മമ്മൂക്ക… ലോകകപ്പ് ലഹരിക്കൊപ്പം സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് മമ്മൂട്ടിയുടെ ഫുഡ്ബോൾ വിഡിയോ…
മത്തന്‍ കഴിച്ചാല്‍ ഷുഗര്‍ ലെവല്‍ ഉയരുമോ? എല്ലാം ശ്രദ്ധിച്ച് മതി
ചായയോ കാപ്പിയോ? രാവിലെ കുടിക്കാൻ നല്ലതേത്
പീരീഡ്സ് വേദനയിൽ ബുദ്ധിമുട്ടുന്നുണ്ടോ…? ചെയ്യേണ്ടത്
പ്രമേഹരോഗികള്‍ക്ക് റംബൂട്ടാന്‍ കഴിക്കാമോ? ഷുഗര്‍ കൂടിയാലോ...
കൂറ്റൻ രാജവെമ്പാലയെ പിടികൂടന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്
കൊണ്ടോട്ടിയിൽ നടുറോഡിൽ മുട്ടേൽ ഇഴഞ്ഞ് കുട്ടി, രക്ഷകരായി ബസ് ജീവനക്കാർ