Waves 2025 : ഇന്ത്യൻ സിനിമ പുതിയ ഉയരങ്ങളിലെത്തി.. വേവ്സ് ഉച്ചകോടി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രക്ഷേപണം, ഇൻഫോടെയ്ൻമെന്റ്, എവിജിസി-എക്സ്ആർ, സിനിമകൾ, ഡിജിറ്റൽ മീഡിയ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലായി 42 പ്ലീനറി സെഷനുകൾ, 39 ബ്രേക്കൗട്ട് സെഷനുകൾ, 32 മാസ്റ്റർക്ലാസുകൾ എന്നിവ ഉച്ചകോടിയിൽ ഉണ്ടാകും

Waves 2025 : ഇന്ത്യൻ സിനിമ പുതിയ ഉയരങ്ങളിലെത്തി.. വേവ്സ് ഉച്ചകോടി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

Pm Narendra Modi

Published: 

03 May 2025 18:55 PM

മുംബൈയിൽ നടക്കുന്ന വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടൈൻമെന്റ് സമ്മിറ്റ് (വേവ്സ്) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വിനോദ വ്യവസായത്തിൽ നിന്നുള്ള കലാകാരന്മാരുടെ സംഭാവനകൾ പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു, ഉച്ചകോടി ആഗോള ശ്രദ്ധ ആകർഷിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. “ആദ്യ നിമിഷം മുതൽ, വേവ്സ് ഉച്ചകോടി ലക്ഷ്യബോധത്തോടെ അലയടിക്കുന്നു, ഇത് ആഗോള ശ്രദ്ധ ആകർഷിക്കുന്നു,” പ്രധാനമന്ത്രി മോദി പറഞ്ഞു.

കോടിക്കണക്കിന് ജനസംഖ്യയുള്ള രാജ്യമെന്നതിലുപരി, കോടിക്കണക്കിന് കഥകളുള്ള രാജ്യം കൂടിയാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. വേവ്സ് എന്നത് വെറുമൊരു ചുരുക്കെഴുത്ത് മാത്രമല്ല, സംസ്കാരം, സർഗ്ഗാത്മകത, ചലച്ചിത്ര സംഗീതം, ഗെയിമിംഗ്, കഥപറച്ചിൽ എന്നിവയുടെ തരംഗമാണെന്നും മോദി പറഞ്ഞു. സംഗീത വ്യവസായത്തെ പ്രശംസിച്ച പ്രധാനമന്ത്രി മോദി, “ഇന്ത്യൻ ‘ഖാന’യെപ്പോലെ, ഇന്ത്യൻ ‘ഗാന’വും ആഗോളതലത്തിൽ ജനപ്രിയമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്” എന്ന് പറഞ്ഞു.

വിനോദ വ്യവസായത്തിലെ ‘മേക്ക് ഇൻ ഇന്ത്യ’യിൽ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം പറഞ്ഞു, “ലോകം കഥപറച്ചിലിന്റെ പുതിയ വഴികൾ തേടുമ്പോൾ ‘ഇന്ത്യയിൽ സൃഷ്ടിക്കുക, ലോകത്തിനായി സൃഷ്ടിക്കുക’ എന്നിവയ്ക്കുള്ള ശരിയായ സമയമാണിത് സ്ക്രീൻ മിനിയായി മാറുന്നുണ്ടെങ്കിലും സന്ദേശം (ഇന്ത്യയുടെ കഥകൾ) മെഗാ ആയി മാറുകയാണെന്ന്
വേവ്സ് ഉച്ചകോടിയിൽ അദ്ദേഹം പറഞ്ഞു. മനുഷ്യത്വ വിരുദ്ധ ആശയങ്ങളിൽ നിന്ന്
യുവതലമുറയെ രക്ഷിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ ഉച്ചകോടിയാണ് വേവ്സ് 2025 എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 10,000 ത്തിലധികം പ്രതിനിധികൾ, 1,000 സ്രഷ്ടാക്കൾ, 300 ലധികം കമ്പനികൾ, 350 ലധികം സ്റ്റാർട്ടപ്പുകൾ എന്നിവ ഉൾപ്പെടുന്ന 90 ലധികം രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തത്തോടെ വേവ്സ് 2025 നടക്കും.

അമിതാഭ് ബച്ചൻ, രജനീകാന്ത്, ചിരഞ്ജീവി, മോഹൻലാൽ, ഹേമ മാലിനി, ഷാരൂഖ് ഖാൻ, ആമിർ ഖാൻ, അക്ഷയ് കുമാർ, കരൺ ജോഹർ, ഐശ്വര്യ റായ് ബച്ചൻ, കരീന കപൂർ ഖാൻ, ഏക്താ കപൂർ, ഭൂഷൺ കുമാർ, നമിത് മൽഹോത്ര, എസ് എസ് രാജമൗലി, എ ആർ റഹ്മാൻ, അനിൽ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ, അല്ലു അർജുൻ, മുകേഷ് അംബാനി, നിത അംബാനി, ഷാഹിദ് കപൂർ, രാജ്കുമാർ റാവു, അറ്റ്ലി, റിതേഷ് ദേശ്മുഖ് എന്നിവരാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. സോയ അക്തർ, വിജയ് ദേവരകൊണ്ട, ടെഡ് സരൻഡോസ് (നെറ്റ്ഫ്ലിക്സ് കോ-സിഇഒ), നീൽ മോഹൻ (യൂട്യൂബ് സിഇഒ), ആദം മൊസേരി (ഇൻസ്റ്റാഗ്രാം മേധാവി) എന്നിവരും ഇതിൽ ഉൾപ്പെടുന്നു.

പ്രക്ഷേപണം, ഇൻഫോടെയ്ൻമെന്റ്, എവിജിസി-എക്സ്ആർ, സിനിമകൾ, ഡിജിറ്റൽ മീഡിയ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലായി 42 പ്ലീനറി സെഷനുകൾ, 39 ബ്രേക്കൗട്ട് സെഷനുകൾ, 32 മാസ്റ്റർക്ലാസുകൾ എന്നിവ ഉച്ചകോടിയിൽ ഉണ്ടാകും.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്