Wayanad Vlogger: ‘എനിക്കൊരു കുടുംബം ഉണ്ട്, ഞാനൊരു അമ്മയാണ്, സ്വന്തം അമ്മക്കോ പെങ്ങള്‍ക്കോ ഇങ്ങനെ വന്നാലേ മനസിലാകു’; വയനാടന്‍ വ്ലോഗര്‍
Wayanad Vloggers Jishnu and Dhriysa: തങ്ങളുടെ ചിത്രം ഉപയോഗിച്ച് നിര്‍മ്മിച്ച വിഡിയോ മറ്റാരോ പ്രചരിപ്പിക്കുകയാണെന്നും ഇരുവരും വ്യക്തമാക്കി. ഇതിനു തെളിവായി ഇരുവരുടെയും കൈയ്യിലെ ടാറ്റുവിനെക്കുറിച്ചും പറയുന്നുണ്ട്.
സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് ഏറെ സുപരിചിതരാണ് വയനാടന്‍ വ്ലോഗര്‍ എന്നറിയപ്പെടുന്ന ജിഷ്ണുവും ഭാര്യ ദൃശ്യയും. ഇരുവരുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വീഡിയോയിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ജിഷ്ണവും ദൃശ്യയും.
ഇരുവരുടെയും സ്വകാര്യദൃശ്യങ്ങൾ ലീക്കായി എന്ന രീതിയിൽ സോഷ്യൽ മീഡിയയിയൽ വലിയ രീതിയിലുള്ള പ്രചരണങ്ങൾ നടന്നിരുന്നു. എന്നാൽ ഇത്തരത്തിൽ പ്രചരിക്കുന്ന വീഡിയോ തങ്ങളുടെതല്ലെന്നാണ് ഇവർ പറയുന്നത്. തങ്ങളുടെ ചിത്രം ഉപയോഗിച്ച് നിര്‍മ്മിച്ച വിഡിയോ മറ്റാരോ പ്രചരിപ്പിക്കുകയാണെന്നും ഇരുവരും വ്യക്തമാക്കി. ഇതിനു തെളിവായി ഇരുവരുടെയും കൈയ്യിലെ ടാറ്റുവിനെക്കുറിച്ചും പറയുന്നുണ്ട്.തന്നോട് മുഖസാദൃശ്യമുള്ളൊരാളടെ വിഡിയോയാണ് ഉപയോിച്ചിട്ടുള്ളത്.
View this post on Instagram
സ്വര്‍ഗവാതില്‍ എന്നൊരു ഗ്രൂപ്പിലാണ് ഈ വിഡിയോ വന്നിരിക്കുന്നതെന്നും ചെറിയ ആണ്‍കുട്ടികളാണ് ഈ ഗ്രൂപ്പില്‍ അധികമെന്നും ഇവര്‍ വെളിപ്പെടുത്തുന്നു. ഇത്തരമൊരു പ്രവൃത്തി ചെയ്തവരെ വെറുതെ വിടില്ലെന്നും ദമ്പതികള്‍ പറഞ്ഞു. തനിക്കൊരു കുടുംബം ഉണ്ടെന്നും താനൊരു അമ്മയാണെന്നും ദൃശ്യ പറയുന്നത്. തനിക്ക് സമൂഹത്തില്‍ ഒരു വിലയുണ്ട് അതാണ് നിങ്ങള്‍ ഇല്ലാതാക്കുന്നത്. ആ വേദന പറഞ്ഞാല്‍ നിങ്ങള്‍ക്ക് മനസിലാകില്ല. സ്വന്തം അമ്മക്കോ പെങ്ങള്‍ക്കോ ഇങ്ങനെ വന്നാലേ മനസിലാകു’ എന്നാണ് ദൃശ്യയും ജിഷ്ണുവും പറയുന്നത്.
കഴിഞ്ഞ കുറച്ച് നാളുകളായി തങ്ങൾ ഇടുന്ന എല്ലാ വീഡിയോയിലും ലീക്ക്ഡ് എന്ന് കമന്‍റ് വരുന്നുണ്ട്. ആദ്യം എന്താണെന്ന് മനസ്സിലായില്ലെന്നും എന്നാൽ പിന്നീട് മനസ്സിലായി. ആ വീഡിയോ തങ്ങളുടേതല്ലെന്നും അത് തങ്ങളുടേതല്ലെന്നുള്ളതിനുള്ള തെളിവ് ഞങ്ങളുടെ കയ്യിലുള്ള ടാറ്റുവാണെന്നും ഇവർ പറയുന്നു. വീഡിയോ എഡിറ്റ് ചെയ്തതാണോ മോര്‍ഫിങ്ങാണോ എന്നൊന്നും അറിയില്ലെന്നും ഇവർ പറയുന്നു.
ഇത് അന്വേഷിച്ചപ്പോഴാണ് സ്വര്‍ഗവാതില്‍ എന്നൊരു ഗ്രൂപ്പിലാണ് ഈ വീഡിയോ വന്നത് എന്ന് അറിഞ്ഞത്. പലരും ഇത് വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നുണ്ട്. 938 പേരുള്ള ആ ഗ്രൂപ്പില്‍ ഉള്ളവരില്‍ ഭൂരിഭാഗവും കുട്ടികളാണ്. സ്വന്തം മക്കളെ സൂക്ഷിച്ചാൽ അവര്‍ കൂടെയുണ്ടാകുമെന്നും അല്ലെങ്കില്‍ ജയിലില്‍ പോകുമെന്നും ഇവർ വീഡിയോയിൽ പറയുന്നു.