Hansika Motwani: കൂട്ടുകാരിയുടെ മുൻഭർത്താവുമായി വിവാഹം, നാലാം വർഷത്തിൽ വേർപിരിയലും; ഹൻസികയുടെ ജീവിതത്തിൽ സംഭവിച്ചതെന്ത്?

Hansika Motwani Divorce: 2022 ഡിസംബറിൽ രാജസ്ഥാനിലെ ജയ്പൂരിൽ വെച്ച് അതീവ ആഡംബരപൂർവമായിരുന്നു ഇവരുടെ വിവാഹം. സൊഹെെൽ ഖതൂരിയയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആ​ദ്യ ഭാര്യ ഹൻസികയുടെ സുഹൃത്തായിരുന്നു.

Hansika Motwani: കൂട്ടുകാരിയുടെ മുൻഭർത്താവുമായി വിവാഹം, നാലാം വർഷത്തിൽ വേർപിരിയലും; ഹൻസികയുടെ ജീവിതത്തിൽ സംഭവിച്ചതെന്ത്?

Hansika Motwani

Published: 

12 Mar 2026 | 12:40 PM

‍തെന്നിന്ത്യൻ താരം ഹൻസിക മോട്‌വാനിയും ഭർത്താവ് സൊഹൈൽ ഖതൂരിയും നിയമപരമായി വേർപിരിഞ്ഞു. നാല് വർഷത്തെ ദാമ്പത്യജീവിതത്തിന് അവസാനമായത്. മുംബൈയിലെ ബാന്ദ്ര കുടുംബ കോടതിയാണ് ഇരുവരുടെയും വിവാഹമോചനത്തിന് വിധി പുറപ്പെടുവിച്ചത്. ഹൻസിക ജീവനാംശമായി ഒരു രൂപപോലും ചോദിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്.

ഹൻസികയുടെ വിവാഹം വലിയ വാർത്തയായിരുന്നു. ഹൻസികയും സൊഹൈലും ബിസിനസ് പാർട്ണേഴ്സായിരുന്നു. പിന്നീട് ഇരുവരും അടുത്തു. 2022 ഡിസംബറിൽ രാജസ്ഥാനിലെ ജയ്പൂരിൽ വെച്ച് അതീവ ആഡംബരപൂർവമായിരുന്നു ഇവരുടെ വിവാഹം. സൊഹെെൽ ഖതൂരിയയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആ​ദ്യ ഭാര്യ ഹൻസികയുടെ സുഹൃത്തായിരുന്നു. ഈ വിവാഹത്തിന് ഹൻസിക അതിഥിയായി എത്തിയിരുന്നു.

ഈ ബന്ധം പിരിഞ്ഞ ശേഷമാണ് സൊഹെെൽ ഹൻസികയെ വിവാഹം ചെയ്തത്. അതുകൊണ്ട് തന്നെ വിവാഹവാർത്തയ്ക്ക് പിന്നാലെ ഹൻസികയ്ക്ക് നേരെ വ്യാപക വിമർശനമാണ് ഉയർന്നത്. എന്നാൽ ഈ ബന്ധം പിരിഞ്ഞതിന് പിന്നിൽ താനല്ലെന്ന് ഹൻസിക വ്യക്തമാക്കിയിരുന്നു. കൂടാതെ, ആദ്യ വിവാഹ ബന്ധം കുറച്ച് കാലം മാത്രമേ നീണ്ട് നിന്നിരുന്നുള്ളൂയെന്നും ഹൻസിക കാരണമല്ല പിരിഞ്ഞതെന്നും സൊഹെെലും പറഞ്ഞു.

ALSO READ: ‘ആട് മൂന്നില്‍ ഡാന്‍സുണ്ട്, ഐറ്റം സോങില്‍ അല്ല ഫോക്കസ് ചെയ്യുന്നത്’

ഇപ്പോഴിതാ, നാല് വർഷത്തിന് ശേഷം ഇരുവരും ഔദ്യോ​ഗികമായി ബന്ധം വേർപ്പെടുത്തിയിരിക്കുകയാണ്. വിവാഹമോചന ഹർജിയിൽ ഇരുവരും തമ്മിലുള്ള പൊരുത്തക്കേടുകളെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. വിവാഹത്തിന് ശേഷം കുറച്ചുകാലം മാത്രമേ ഇരുവരും ഒരുമിച്ച് താമസിച്ചിട്ടുള്ളൂ. സ്വഭാവത്തിലും ജീവിതശൈലിയിലുമുള്ള വ്യത്യാസങ്ങൾ കാരണം ഇരുവരും തമ്മിൽ ചെറിയ കാര്യങ്ങളിൽ പോലും നിരന്തരം തർക്കങ്ങൾ പതിവായിരുന്നുവെന്ന് വിവാഹമോചന ഹർജിയിൽ പറയുന്നു.

പൊരുത്തപ്പെടാൻ കഴിയാത്ത സാഹചര്യങ്ങൾ വന്നതോടെ 2024 ജൂലൈ മുതൽ ഇരുവരും വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. മാതാപിതാക്കളും സുഹൃത്തുക്കളും ഇരുവരെയും ഒന്നിപ്പിക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും ഫലവത്തായില്ല. ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് പരസ്പര സമ്മതപ്രകാരം വിവാഹമോചനത്തിന് അപേക്ഷ നൽകിയത്.

Loading...
Unable to load recommendations.
Follow Us
Related Stories
Jailer 2 Movie: വിനായകനെക്കാൾ മുകളിൽ നിൽക്കണം, സ്റ്റൈൽമന്നനെ വിറപ്പിക്കുമോ സുരാജ്!
Prithwiraj Sukumaran: മലയാളി അല്ലാത്ത ഒരാൾക്ക് മലയാളത്തിലെ ഏത് സിനിമ കാണിച്ചു നൽകും? പൃഥ്വിരാജ് പറഞ്ഞത് ആ പഴയ സിനിമയുടെ പേര്
“ഞാൻ സംവിധാനം ചെയ്യുന്ന സിനിമക്കായി മമിതയോട് കഥപറയാൻ ശ്രമിച്ചു, പക്ഷേ സാധിച്ചില്ല”: സംഗീത് പ്രതാപ്
“ശാന്തിവിള ദിനേശ് എനിക്കിട്ട് ഒണ്ടാക്കേണ്ട” കടുത്ത ഭാഷയിൽ വിമർഷിച്ച് ധർമ്മജൻ ബോൾഗാട്ടി
Manju Pathrose: KSRTC ചേർത്തൊരു തെറി! സൈബർസെല്ലിൽ പരാതിപ്പെട്ടപ്പോൾ ചിലവാണെന്ന്, ചിരിയാണ് വന്നത്! തുറന്നടിച്ച് മഞ്ജു പത്രോസ്
Bigg Boss Malayalam Season 8 : നടുവൊടിയുന്ന എട്ടിന്റെ പണി! ഐശ്വര്യയും മൃദുലയും ജയിലിൽ
ഉറങ്ങുന്നതിന് എത്ര സമയം മുമ്പ് മൊബൈൽ ഫോൺ മാറ്റിവെക്കണം?
ഐസ്ക്രീം പോലെ കഴിക്കാം; ഇതാ ഒരു സിംപിൾ പ്രോട്ടീൻ!
കറിയിൽ എരിവ് കൂടിയോ? ഈ ട്രിക്ക് ചെയ്താൽ മതി!
ഒരു ഗ്രാം സ്വര്‍ണം 35,000 രൂപയിലേക്ക്; പെട്ടെന്ന് തന്നെ വാങ്ങിച്ചോളൂ
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട