Year Ender 2025: ദിയ കൃഷ്ണ മുതൽ ദുർഗ കൃഷ്ണ വരെ; 2025-ല്‍ മാതാപിതാക്കളായ സെലിബ്രിറ്റികൾ
Celebrities Who Became Parents in 2025: നിരവധി താരങ്ങളുടെ ജീവിതത്തിലേയ്ക്ക് പുതിയൊരു അതിഥി കൂടി വന്ന വര്‍ഷമായിരുന്നു 2025. ഈ വര്‍ഷം മാതാപിതാക്കളായ സെലിബ്രിറ്റികളെയെയും അവരുടെ കുട്ടി താരങ്ങളെയും പരിചയപ്പെടാം.

Year Ender 2025
പല സെലിബ്രിറ്റികള്‍ക്കും ഏറെ പ്രിയപ്പെട്ട വര്‍ഷമാണ് ഇപ്പോള്‍ കടന്നുപോകുന്നത്. സിനിമയ്ക്കപ്പുറം പല താരങ്ങളുടെയും വ്യക്തി ജീവിതത്തിലും ഏറെ സന്തോഷങ്ങള്‍ നല്‍കിയ വര്‍ഷം. അതേ, നിരവധി താരങ്ങളുടെ ജീവിതത്തിലേയ്ക്ക് പുതിയൊരു അതിഥി കൂടി വന്ന വര്‍ഷമായിരുന്നു 2025. ഈ വര്‍ഷം മാതാപിതാക്കളായ സെലിബ്രിറ്റികളെയെയും അവരുടെ കുട്ടി താരങ്ങളെയും പരിചയപ്പെടാം.
ദിയ കൃഷ്ണ
നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയ്ക്ക് ആൺ കുഞ്ഞ് പിറന്നത് ഈ വർഷം തന്നെയായിരുന്നു. . ദിയയുടെ ഡെലിവറി വ്ളോഗ് ഏറെ ചർച്ചയായിരുന്നു. നിയോം എന്നാണ് ദിയയുടേയും അശ്വിന്റേയും കുഞ്ഞിന്റെ പേര്. ഓമിയെന്നാണ് കുഞ്ഞിനെ ദിയയും അശ്വിനും വീട്ടിലുള്ള മറ്റുള്ളവരും വിളിക്കുന്നത്.
നടി ദുർഗ കൃഷ്ണ
നടി ദുർഗ കൃഷ്ണ അമ്മയായതും ഈ വർഷം തന്നെയായിരുന്നു. ഭർത്താവിന്റെ പിറന്നാൾ ദിനത്തിലാണ് ദുർഗ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. 2021 ഏപ്രിലിൽ ആയിരുന്നു ദുർഗ കൃഷ്ണയും നിര്‍മാതാവും ബിസിനസുകാരനുമായ അർജുനുമായുള്ള വിവാഹം. വിവാഹം കഴിഞ്ഞ് നാലു വർഷങ്ങൾക്കിപ്പുറമാണ് ഇരുവർക്കും ആദ്യ കൺമണി പിറന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഗർഭകാലത്തെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
Also Read:’മോഹൻലാലിനെ നായകനാക്കി ഞാനും ശ്രീനിയും ഒരു സിനിമ ആലോചിച്ചിരുന്നു, ഇനി നടക്കില്ല’; സത്യൻ അന്തിക്കാട്
വീണ മുകുന്ദൻ
സെലിബ്രിറ്റി അഭിമുഖങ്ങളിലൂടെ മലയാളികൾക്കിടയിൽ സുപരിചിതയണ് അവതാരക വീണ മുകുന്ദൻ. പിന്നാലെ ആപ്പ് കൈസേ ഹോ എന്ന ചിത്രത്തിലൂടെ അഭിനയത്തിലും വീണ അരങ്ങേറ്റം കുറിച്ചിരുന്നു. ഈ വർഷം ഒക്ടോബറിലായിരുന്നു താരം അമ്മയായത്. രാഗ ജീവൻ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണൻ
കട്ടപ്പനയിലെ ഋതിക് റോഷന്‍ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ വിഷ്ണു ഉണ്ണികൃഷ്ണൻ രണ്ടാമതും അച്ഛനായത് ഈ വർഷമാണ്. കഴിഞ്ഞ മാസമാണ് വിഷ്ണു ഇരട്ടക്കുട്ടികളുടെ അച്ഛനായത്. കുഞ്ഞുങ്ങളുടെ പേരിടൽ ചടങ്ങിന്റെ സന്തോഷം ആരാധകരുമായി താരം പങ്കുവച്ചിരുന്നു. വിനായക്, കാർത്തികേയ എന്നാണ് കുഞ്ഞുങ്ങൾക്ക് പേരുകൾ നൽകിയത്.