Karthik Surya: ‘പേര് വർഷ, മുറപ്പെണ്ണാണ്’; പ്രതിശ്രുത വധുവിനെ പരിചയപ്പെടുത്തി കാര്‍ത്തിക് സൂര്യ
വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമാണ് താരം തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവച്ച് എത്തിയത്.'അങ്ങനെ അവര്‍ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ' എന്ന ക്യാപ്ഷനോടെയാണ് വവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ഏറെ ആരാധകരുള്ള യൂട്യൂബ് വളേഗറാണ് കാർത്തിക് സൂര്യ. തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ കാർത്തിക് സൂര്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും സന്തോഷനിമിഷം പങ്കുവച്ചിരിക്കുകയാണ് കാർത്തിക്.

വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമാണ് താരം തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവച്ച് എത്തിയത്.'അങ്ങനെ അവര്‍ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ' എന്ന ക്യാപ്ഷനോടെയാണ് വവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ഓഫ് വൈറ്റ് ഷെര്‍വാണിയാണ് കാര്‍ത്തിക് വിവാഹ നിശ്ചയത്തിന് ധരിച്ചത്. പേസ്റ്റല്‍ ഗ്രീന്‍ നിറത്തിലുള്ള ലെഹങ്കയായിരുന്നു വധുവിന്റെ ഔട്ട്ഫിറ്റ്.കഴിഞ്ഞ ദിവസം ഏറെ വൈകിയാണ് താരം ഇക്കാര്യം പുറത്തുവിട്ടത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

സെലിബ്രിറ്റികളായി മഞ്ജു പിള്ളയും സാബു മോനും എല്ലാം ഉണ്ടായിരുന്നു. വര്‍ഷ എന്നാണ് പേര് എന്ന് എന്‍ഗേജ്‌മെന്റ് ചിത്രങ്ങള്‍ക്കൊപ്പം കാര്‍ത്തിക് സൂര്യ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ താരം മറ്റൊരു വീഡിയോയുമായി എത്തിയിരുന്നു. ഡിയോയിലൂടെ ആരാണ് വര്‍ഷ, എങ്ങനെ വര്‍ഷയിലേക്കെത്തി എന്നൊക്കെയുള്ള കാര്യങ്ങള്‍ കാര്‍ത്തിക് സൂര്യ വ്യക്തമാക്കിയിരുന്നു.

അച്ഛനൊരു തോന്നലുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് വർഷയെ ആലോചിക്കുന്നത്. അങ്ങനെ വര്‍ഷയുടെ മാതാപിതാക്കളോടു സംസാരിച്ചു. അവര്‍ക്ക് എതിര്‍പ്പുകളൊന്നും ഉണ്ടായിരുന്നില്ല, പൂര്‍ണ സമ്മതം ആയിരുന്നു. ഇതെല്ലാം തീരുമാനിച്ചതിന് ശേഷമാണ് തന്നോട് കാര്യങ്ങള്‍ പറയുന്നതെന്നാണ് കാര്‍ത്തിക് പറഞ്ഞത്. വിവാഹം വീട് പണി കഴിഞ്ഞിട്ടേയുള്ളൂ എന്നും കാര്‍ത്തിക് സൂര്യ പറയുന്നു.