Aswanth KOK: അശ്വന്ത് കോക്കിന് ജാമ്യം, കേസെടുത്ത വകുപ്പുകൾ
കോഴിക്കോട് എരഞ്ഞിപ്പാലം സരോവരത്ത് അശ്വന്ത് ഓടിച്ച വാഹനം മൂന്ന് വാഹനങ്ങളിൽ ഇടിച്ച് അപകടമുണ്ടാക്കുകയായിരുന്നു. നടക്കാവ് പൊലീസാണ് യൂട്യൂബറിനെ കസ്റ്റഡിയിൽ എടുത്തത്. അപകടത്തെ തുടർന്ന് നാട്ടുകാർ അശ്വന്തിനെ തടഞ്ഞുവയ്കുകയായിരുന്നു. പിന്നീട് വൈദ്യ പരിശോധനയ്ക്ക് ശേഷം മദ്യപിച്ചതായി തെളിഞ്ഞതോടെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്തു വന്നിരുന്നു.

അശ്വന്ത് കോക്ക്
കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിൽ യൂട്യൂബർ അശ്വന്ത് കോക്കിന് ജാമ്യം. സ്റ്റേഷൻ ജാമ്യമാണ് അനുവദിച്ചത്. തിങ്കളാഴ്ചയാണ് അശ്വന്ത് കോക്കിനെ നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് സരോവരത്തിന് സമീപം അശ്വന്തിൻ്റെ വാഹനം ഒന്നിലധികം വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. നാട്ടുകാർ പിന്നീട് അശ്വന്തിനെ തടഞ്ഞു വെച്ചതോടെയാണ് പോലിസെത്തി ഇയാളെ വൈദ്യപരിശോധനക്കായി കൊണ്ടു പോയത്. പോലീസിനോടും അശ്വന്ത് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. മനുഷ്യ ജീവന് അപകടകരമായ രീതിയിൽ വാഹനമോടിക്കുക, മദ്യപിച്ച് വാഹനമോടിക്കുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്.
അശ്വന്തിൻ്റെ ഥാർ ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.വിവിധ സിനിമ റിവ്യൂകളിലൂടെയാണ് അശ്വന്ത് യൂട്യൂബർ എന്ന നിലയിൽ പ്രശസ്തനായത്. ഇതുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങളിലും അശ്വന്ത് പെട്ടിരുന്നു. അതേസമയം അപകടത്തി പരിക്കേറ്റവർ ഇതുവരെ പരാതികൾ അശ്വന്തിനെതിരെ നൽകിയിട്ടില്ല. ഇത് വന്നാൽ ഇതിനും വകുപ്പുകൾ ചുമത്തിയേക്കും. അശ്വന്തിൻ്റെ വാഹനം ഒരു ഭിന്നശേഷിക്കാരൻ്റെ വാഹനത്തിൽ ഇടിച്ചതായും റിപ്പോർട്ടുണ്ട്.
ALSO READ: Aswanth Kok: മദ്യലഹരിയിൽ കാറോടിച്ച് ആപകടമുണ്ടാക്കി എന്ന് പരാതി; യുട്യൂബർ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ
അശ്വന്തിൻ്റെ വീഡിയോ
മദ്യപിച്ച് വാഹനമോടിച്ചാൽ
സംസ്ഥാനത്ത് നിലവിൽ മദ്യപിച്ച് വാഹനമോടിച്ചാൽ 10000 രൂപ വരെ പിഴയും, 6 മാസം വരെ തടവുമാണ് ശിക്ഷ. പിന്നീടും കുറ്റം ആവർത്തിച്ചാൽ പിഴത്തുക 15000 രൂപയും, തടവ് 2 വർഷം വരെയും ആകാം. ഒപ്പം ഡ്രൈവിംഗ് ലൈസൻസും സസ്പെൻഡ് ചെയ്യാവുന്നതുമാണ്.