Helen of Sparta: ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പരിശീലന ക്ലാസില്‍ പങ്കെടുക്കണം

YouTuber SR Dhanya Aka Helen of Sparta Licence Suspended: ജൂലൈ ഒന്നിനാണ് നടപടിക്ക് ആസ്പദമായ സംഭവം നടക്കുന്നത്. സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ധന്യ ദേശീയപാത അണങ്കൂരില്‍ വെച്ച് അപകടകരമാംവിധം വാഹനം ഓടിക്കുകയായിരുന്നു. അപകടകരമായ രീതിയില്‍ റോഡില്‍ നിര്‍ത്തിയിട്ട ധന്യയുടെ കാറില്‍ പരിശോധന നടത്താനായി പോലീസെത്തിയപ്പോള്‍ അമിതേവഗത്തില്‍ കാറുമായി ധന്യ കടന്നു.

Helen of Sparta: ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പരിശീലന ക്ലാസില്‍ പങ്കെടുക്കണം

എസ് ആര്‍ ധന്യ (ഹെലന്‍ ഓഫ് സ്പാര്‍ട്ട)

Published: 

08 Aug 2026 | 06:51 AM

കാസര്‍കോട്: മദ്യപിച്ച് വാഹനമോടിച്ച കേസില്‍ യൂട്യൂബര്‍ ഹെലന്‍ ഓഫ് സപാര്‍ട്ട എന്നറിയപ്പെടുന്ന എസ്ആര്‍ ധന്യയുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മൂന്ന് മാസത്തേക്കാണ് ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. മദ്യപിച്ച് അപകടം ഉണ്ടാക്കുന്നവിധത്തില്‍ വഹാനമോടിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇക്കാലയളവിനുള്ളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മൂന്ന് ദിവസ പരിശീലന ക്ലാസില്‍ ധന്യ പങ്കെടുക്കണമെന്നാണ് നിര്‍ദേശം.

ജൂലൈ ഒന്നിനാണ് നടപടിക്ക് ആസ്പദമായ സംഭവം നടക്കുന്നത്. സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ധന്യ ദേശീയപാത അണങ്കൂരില്‍ വെച്ച് അപകടകരമാംവിധം വാഹനം ഓടിക്കുകയായിരുന്നു. അപകടകരമായ രീതിയില്‍ റോഡില്‍ നിര്‍ത്തിയിട്ട ധന്യയുടെ കാറില്‍ പരിശോധന നടത്താനായി പോലീസെത്തിയപ്പോള്‍ അമിതേവഗത്തില്‍ കാറുമായി ധന്യ കടന്നു. എന്നാല്‍ പിന്നീട് മംഗല്‍പാടി ബന്തിയോട് ഭഗവതി നഗറില്‍ വെച്ച് പോലീസ് കാര്‍ പരിശോധിച്ചു.

ഈ പരിശോധനയില്‍ ധന്യ മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന്, വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍ സംഭവത്തിന് പിന്നാലെ താന്‍ ബിയറാണ് കഴിച്ചതെന്ന് സമ്മതിച്ച് ധന്യ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കിട്ടു. മദ്യപിച്ച് വണ്ടിയോടിച്ചതിന് ഒരു സാധാരണക്കാരന് ലഭിക്കുന്ന പെറ്റി തന്നെയാണ് തനിക്കും വന്നതെന്നും ധന്യ വിശദീകരിച്ചിരുന്നു.

ഒരു സാധാരണക്കാരന് മദ്യപിച്ച് വണ്ടിയോടിച്ചതിന് പെറ്റി എങ്ങനെയാണോ വരുന്നത്, അതിന് തന്നെയേ തനിക്കും വന്നിട്ടുള്ളൂ. ജീവിതത്തില്‍ താന്‍ ആരെയും മദ്യപിക്കാന്‍ പ്രോത്സാപിക്കാറില്ല. പരിശോധനയ്ക്കിടെ പോലീസ് വാഹനം പിടിച്ചെടുത്തു, എന്നാല്‍ കാറിലുണ്ടായിരുന്നത് എംഡിഎംഎ ആണെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും തെറ്റി പറഞ്ഞു.

Also Read: Helen of Sparta Case : മദ്യപിച്ച് വാഹനം ഓടിച്ചതിന് ഹെലൻ ഓഫ് സ്പാർട്ട് അറസ്റ്റിൽ; പോലീസ് പിടികൂടിയത് ചേസ് ചെയ്ത്

തന്നെ ആളുകള്‍ തിരിച്ചറിയും എന്നതിനാലാണ് വാഹനം നിര്‍ത്താതെ പോയത്. എന്നാല്‍ പ്രതീക്ഷിച്ചത് പോലല്ല കാര്യങ്ങള്‍ വന്നത്. താന്‍ ഒളിവിലാണെന്നും തന്റെ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു എന്നുമാണ് വാര്‍ത്തകള്‍ വന്നത്. വാഹനത്തില്‍ നിന്നും എംഡിഎംഎ പിടിച്ചെടുത്തു എന്നും ആളുകള്‍ പറയുന്നുണ്ട്, തന്നോട് ക്ഷമിക്കണം ഒരു പരിപാടിക്കിടെ ബിയര്‍ കുടിച്ചിരുന്നു, അങ്ങനെ കാര്‍ ഓടിക്കാന്‍ പാടില്ലായിരുന്നു, തന്റെ വീടിന് മുമ്പിലാണ് കാര്‍ നിര്‍ത്തിയത്. മദ്യപിച്ചിട്ടുണ്ടോ എന്ന് പോലീസ് ചോദിച്ചപ്പോള്‍ ഉണ്ടെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു എന്നും അന്ന് പങ്കുവെച്ച വീഡിയോയില്‍ ധന്യം വ്യക്തമാക്കി.

കോടതിയില്‍ പെറ്റിയടച്ചാല്‍ മതിയെന്ന് പോലീസുകാര്‍ പറഞ്ഞിരുന്നു. ഇതെല്ലാം താന്‍ ആലോചിക്കേണ്ടതായിരുന്നു. എന്തെങ്കിലും സംഭവിച്ചതിന് ശേഷം വിഷമിച്ച് കാര്യമില്ല. കാര്യങ്ങളുടെ ഗൗരവം പോലീസ് പറഞ്ഞുതന്നു. വാഹനം പിടിച്ച് കൊണ്ടുപോയിട്ടില്ല. സ്പാര്‍ട്ട ഉപയോഗിച്ചത് മദ്യമല്ലെന്ന് ചിലര്‍ കമന്റ് ബോക്‌സില്‍ പറയുന്നുണ്ട്. 3,550 രൂപ കൊടുത്ത് ഡ്രഗ് ആന്‍ഡ് ആല്‍ക്കഹോള്‍ പരിശോധന നടത്തി. അയ്യപ്പ ബൈജു ഒന്നുമല്ല താന്‍, ഇനിയൊരിക്കലും ഇത് ആവര്‍ത്തിക്കില്ല, തന്റെ ഭാഗത്താണ് തെറ്റ്, അയാം വെരി വെരി സോറി, എന്നും ധന്യം കൂട്ടിച്ചേര്‍ത്തു.

English Summary

YouTuber Helen of Sparta’s driving licence has been suspended following a drunk driving case. She has also been directed to attend a mandatory training class. The action comes after a case involving drunk and excessive-speed driving. The suspension and training requirement have been imposed as part of the proceedings.

Loading...
Unable to load recommendations.
Follow Us
Related Stories
Dont Trouble The Trouble Trailer: ഫഫ ഈസ് ബാക്ക്! കഴിഞ്ഞിട്ടില്ല ഇനിയും ഒരുപാടുണ്ടെന്ന്… ഡോണ്ട് ​​ട്രബിൾ ​ദി ​ട്രബിൾ ടെയ്ലർ പുറത്ത്
Bigg Boss Malayalm Seson 8: പൂക്കി വൈബിനൊപ്പം മലബാർ ഭാഷയും ക്യൂട്ട്നസ്സും! നേഹ സൂപ്പറെന്ന് സോഷ്യൽ മീഡിയ
Bigg Boss Malayalm Seson 8: കോമഡി മാത്രമല്ല, ടെററാവാനും പറ്റും! ട്രാക്ക് മാറ്റി സുമേഷ് ചന്ദ്രൻ
Vaikom Vijayalakshmi: എഴുന്നേറ്റ് നിന്ന് ആദരിച്ച് വേദി, മികച്ച ​ഗാ​യികയ്ക്കുള്ള ദേശീയ അവാർഡ് ഏറ്റുവാങ്ങി വൈക്കം വിജയലക്ഷ്മി
Actress Usha Haseena: ഞാനായിരുന്നു അമ്മ പ്രസിഡന്റ് എങ്കിൽ അയാളെ ചൂലിന് അടിച്ച് ഓടിച്ചേനെ; സനൽകുമാർ ശശിധരനെതിരെ നടി ഉഷ ഹസീന
72nd National Film Awards: മികച്ച നടനുള്ള ദേശീയ പുരസ്കാരം നാലാമതും ഏറ്റുവാങ്ങി മമ്മൂട്ടി
വില 50,000 ന് താഴെ! ടിവിഎസ് ഓർബിറ്റർ
7025mAh ബാറ്ററിയുണ്ട്, പിന്നെ ഡൈമെൻസിറ്റി 9500s പ്രോസസറും
സൗന്ദര്യം കൂട്ടണോ? പഴങ്കഞ്ഞി കുടിച്ചാൽ മതി
ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ഹീറോ; സ്മൃതി മന്ദാനയുടെ ആസ്തിയെത്ര?
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി