AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hairball in Stomach: വിശപ്പില്ലായ്മയും ശർദ്ദിയും; 10 വയസ്സുകാരിയുടെ വയറ്റിൽ കണ്ടെത്തിയ വസ്തു ഡോക്ടർമാരെ ഞെട്ടിച്ചു

വിശപ്പില്ലായ്മയും ശർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് 20 ദിവസം മുമ്പാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടയിൽ കുട്ടിയുടെ ശരീരഭാരം ഗണ്യമായി കുറയുകയും ചെയ്തിരുന്നു.

Hairball in Stomach: വിശപ്പില്ലായ്മയും ശർദ്ദിയും; 10 വയസ്സുകാരിയുടെ വയറ്റിൽ കണ്ടെത്തിയ വസ്തു ഡോക്ടർമാരെ ഞെട്ടിച്ചു
പ്രതീകാത്മക ചിത്രംImage Credit source: Freepik
nandha-das
Nandha Das | Published: 31 Jul 2025 09:47 AM

അമരാവതി: വിശപ്പില്ലായ്മയും ശർദ്ദിയും കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ച 10 വയസ്സുകാരിയുടെ വയറ്റിൽ നിന്ന് കണ്ടെത്തിയത് അരക്കിലോയോളം ഭാരം വരുന്ന മുടിക്കെട്ട്. മഹാരാഷ്ട്രയിലെ അമരാവതിയിലാണ് സംഭവം. കുട്ടിക്ക് ദീർഘ കാലമായി മൂടി കഴിക്കുന്ന ശീലമുണ്ടായിരുന്നുവെന്ന് സ്വകാര്യ ആശുപത്രിയിലെ ശിശുരോഗ വിദഗ്‌ദ ഡോ. ഉഷ ഗബിയെ പറഞ്ഞു.

വിശപ്പില്ലായ്മയും ശർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് 20 ദിവസം മുമ്പാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടയിൽ കുട്ടിയുടെ ശരീരഭാരം ഗണ്യമായി കുറയുകയും ചെയ്തിരുന്നു. തുടർന്ന്, നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ വയറ്റിൽ നിന്ന് അരക്കിലോയോളം ഭാരം വരുന്ന മുടികെട്ട് കണ്ടെത്തിയത്. കുട്ടി സ്ഥിരമായി മുടി കഴിക്കുമായിരുന്നുവെന്ന് ഡോക്ടർ പറയുന്നു.

ALSO READ: അഞ്ചിടത്ത് കുഴിച്ചിട്ട് ഒന്നും കണ്ടെത്താനായില്ല; ബാക്കിയുള്ളത് എട്ട് പോയിൻറുകളിലെ പരിശോധന

ആന്തരിക പരിശോധനയിൽ കഴിച്ച മുടിയെല്ലാം ഒരു പന്തിന്റെ ആകൃതിയിൽ കുടലിലുള്ളതായി കണ്ടെത്തി. തുടർന്ന്, ശസ്ത്രക്രിയ വഴി അരക്കിലോ ഭാരം വരുന്ന മുടിക്കെട്ട് പുറത്തെടുക്കുകയായിരുന്നു. നിലവിൽ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും, നന്നായി ഭക്ഷണം കഴിക്കാൻ കഴിയുന്നുണ്ടെന്നും ഡോക്‌ടർ പറഞ്ഞു. കുട്ടി ഉടൻ ആശുപത്രി വിടുമെന്നും ഡോക്ടർ അറിയിച്ചു.