AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Modi Government @11: സമ്പദ്‌വ്യവസ്ഥ മുതല്‍ അടിസ്ഥാന സൗകര്യ വികസനം വരെ; മോദി സര്‍ക്കാരിന്റെ 11 വര്‍ഷങ്ങളില്‍ രാജ്യം നേടിയതും, ഇനി നേടേണ്ടതും

11 years of Modi government: സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തില്‍ അതായത് 20247ല്‍ 'വികസിത ഭാരതം' ആണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതിന് ഉതകുന്ന മികച്ച പദ്ധതികള്‍ ഇനിയും ആസൂത്രണം ചെയ്യേണ്ടതുണ്ട്

Modi Government @11: സമ്പദ്‌വ്യവസ്ഥ മുതല്‍ അടിസ്ഥാന സൗകര്യ വികസനം വരെ; മോദി സര്‍ക്കാരിന്റെ 11 വര്‍ഷങ്ങളില്‍ രാജ്യം നേടിയതും, ഇനി നേടേണ്ടതും
നരേന്ദ്ര മോദി Image Credit source: PTI
jayadevan-am
Jayadevan AM | Updated On: 09 Jun 2025 12:49 PM

ഴിഞ്ഞ 11 വര്‍ഷങ്ങളില്‍ മോദി സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് സമ്പദ്‌വ്യവസ്ഥയുടെ ഉന്നമനത്തിലും, അടിസ്ഥാന സൗകര്യവികസനത്തിലുമായിരുന്നു. സമ്പദ്‌വ്യവസ്ഥയില്‍ സമീപവര്‍ഷങ്ങളില്‍ ഇന്ത്യ വന്‍ പുരോഗതിയാണ് കൈവരിച്ചത്. ഇന്ന് 4.2 ട്രില്യണ്‍ ഡോളര്‍ ജിഡിപിയുള്ള രാജ്യം ജപ്പാനെ മറികടന്ന് നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള ഒരുക്കത്തിലാണ്. വരും വര്‍ഷങ്ങളില്‍ ജര്‍മനിയെ മറികടന്ന് മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയായി മാറാനാകുമെന്നാണ് പ്രതീക്ഷ. 2014 മുതലുള്ള ശരാശരി വളർച്ച 6.4 ശതമാനമായിരുന്നു. കഴിഞ്ഞ പാദത്തിൽ ഇത് 7.4 ശതമാനമായി ഉയർന്നു. സമ്പദ്‌വ്യവസ്ഥയിലെ പുരോഗതി വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍.

അടിസ്ഥാന സൗകര്യവികസനത്തില്‍ വന്‍ പുരോഗതിയാണ് കൈവരിച്ചത്. 2014-ൽ 91,287 കിലോമീറ്ററായിരുന്ന ദേശീയ പാതകൾ 2024-ൽ 1,46,204 കിലോമീറ്ററായി വികസിച്ചു. നിർമ്മാണ വേഗതയിലും പ്രകടമായ മാറ്റമുണ്ടായി. പ്രതിദിനം 12 കിലോമീറ്ററിൽ നിന്ന് 34 കിലോമീറ്ററായാണ് നിര്‍മ്മാണ വേഗത വര്‍ധിച്ചത്. ഗ്രാമീണ മേഖലയ്ക്ക് കൂടി ഊന്നല്‍ നല്‍കിയായിരുന്നു റോഡ് നിര്‍മ്മാണം. ഇത്തരത്തില്‍ ഏകദേശം നാല് ലക്ഷം കിലോമീറ്റര്‍ റോഡുകളാണ് നിര്‍മിച്ചത്. ഇത് നഗരങ്ങളുമായി ഗ്രാമീണ മേഖലയെ കൂടുതല്‍ അടുപ്പിച്ചു.

റെയില്‍വേയിലും ശ്രദ്ധേയമായ മാറ്റങ്ങളുണ്ടായി. 25,871 റൂട്ട് കിലോമീറ്റർ പുതിയ ട്രാക്കുകൾ സ്ഥാപിച്ചു. ഇന്ന്‌ ലോക്കോമോട്ടീവ് നിർമ്മാണത്തിൽ രാജ്യം ആഗോളതലത്തില്‍ മുന്‍പന്തിയിലാണ്. ചരക്ക് നീക്കവും വര്‍ധിച്ചു. 1,617 ദശലക്ഷം ടൺ കൈകാര്യം ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റെയിൽവേ കണക്റ്റിവിറ്റിയിലും ശ്രദ്ധേയമായ മാറ്റമുണ്ടായി.

വിമാനത്താവളങ്ങളുടെ എണ്ണവും വര്‍ധിച്ചു. 2014 നും 2025 നും ഇടയിൽ പ്രവർത്തനക്ഷമമായ വിമാനത്താവളങ്ങളുടെ എണ്ണം ഉഡാൻ പദ്ധതിയിലൂടെ 74 ൽ നിന്ന് 160 ആയി വര്‍ധിച്ചു. 2047 ആകുമ്പോഴേക്കും 300 വിമാനത്താവളങ്ങളാണ് ലക്ഷ്യമിടുന്നത്.

സ്മാർട്ട് സിറ്റിസ് മിഷനിലൂടെ നഗരകേന്ദ്രീകൃത വികസനവും മെച്ചപ്പെട്ടു. 8,000-ത്തിലധികം പദ്ധതികളും 1.64 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങളും സ്മാർട്ട് സിറ്റിസ് മിഷനിലൂടെ നടന്നു. ഗതാഗതത്തിലും സര്‍വതലസ്പര്‍ശിയായ വികസനം നടന്നു. ഡൽഹി മെട്രോ ലോകത്തിലെ ഏറ്റവും വലുതും കാര്യക്ഷമവുമായ മെട്രോ സംവിധാനമായി വികസിച്ചു.

ഊര്‍ജ്ജമേഖലയിലും കാതലായ മാറ്റമുണ്ടായി. സൗരോർജ്ജ ശേഷി 105.65 GW-ൽ അധികമായി വളർന്നു. ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സൗരോർജ്ജ ഉൽപ്പാദക രാജ്യമാണ് ഇന്ന് ഇന്ത്യ. രാജ്യത്തിന്റെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറും ഏറെ മെച്ചപ്പെട്ടു.

Read Also: G7 Summit In Canada: ജി-7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രിക്ക് കാനഡയുടെ ക്ഷണം; പങ്കെടുക്കുമെന്ന് നരേന്ദ്ര മോദി

ഇനിയും വളരണം

സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തില്‍ അതായത് 20247ല്‍ ‘വികസിത ഭാരതം’ ആണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതിന് ഉതകുന്ന മികച്ച പദ്ധതികള്‍ ഇനിയും ആസൂത്രണം ചെയ്യേണ്ടതുണ്ട്. സാമ്പത്തിക ശക്തിയിലും ഡിജിറ്റൽ പുരോഗതിയിലും വേരൂന്നിയ വികസന യാത്ര, ഭരണ പരിഷ്കാരങ്ങൾ, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച എന്നിവ സാധ്യമാകണം.