Bengaluru Stampede: വിജയാഘോഷത്തിൽ പങ്കെടുത്തത് കെ.എസ്.സി.എ ക്ഷണിച്ചിട്ട്, ഗവർണർ വരുമെന്ന് അറിയിച്ചു; ബെംഗളൂരു ദുരന്തത്തിൽ സിദ്ധരാമയ്യ
Bengaluru Stampede: വിജയാഘോഷം സംഘടിപ്പിച്ച സ്ഥലത്ത് മുഖ്യമന്ത്രിയും മറ്റ് പ്രധാന നേതാക്കളും ഉണ്ടായിരുന്നു. ഇത് കാര്യങ്ങളെ നിയന്ത്രിക്കുന്നതിൽ പൊലീസിനെ ബാധിച്ചുവെന്നായിരുന്നു പ്രതിപക്ഷ ആരോപണം.

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിജയാഘോഷം സർക്കാർ സംഘടിപ്പിച്ച പരിപാടിയല്ലെന്നും കർണാടക ക്രിക്കറ്റ് അസോസിയേഷൻ ക്ഷണിച്ചത് കൊണ്ടാണ് പങ്കെടുത്തതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഗവർണർ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
“കെഎസ്‌സിഎയുടെ (കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ) സെക്രട്ടറിയും ട്രഷററും വന്ന് എന്നെ പരിപാടിയിലേക്ക് ക്ഷണിച്ചു. ഞങ്ങളല്ല, കെഎസ്‌സിഎയാണ് ചടങ്ങ് സംഘടിപ്പിച്ചത്,” മാധ്യമപ്രവർത്തകരോട് സംസാരിക്കവെ സിദ്ധരാമയ്യ പറഞ്ഞു.
ഗവർണറും വരുന്നുണ്ടെന്ന് അവർ എന്നെ അറിയിച്ചു, ഞാൻ അവിടെ പോകുക മാത്രമാണ് ചെയ്തത്. സുരക്ഷാ ക്രമീകരണത്തെക്കുറിച്ച് പോലീസ് സമഗ്രമായ വിവരങ്ങൾ നൽകിയില്ലെന്നും കർണാടക മുഖ്യമന്ത്രി പറഞ്ഞു.
വിജയാഘോഷം സംഘടിപ്പിച്ച സ്ഥലത്ത് മുഖ്യമന്ത്രിയും മറ്റ് പ്രധാന നേതാക്കളും ഉണ്ടായിരുന്നു. ഇത് കാര്യങ്ങളെ നിയന്ത്രിക്കുന്നതിൽ പൊലീസിനെ ബാധിച്ചുവെന്നായിരുന്നു പ്രതിപക്ഷ ആരോപണം. വിഐപി സാന്നിധ്യം ഉണ്ടായതോടെ 1500 പേര്‍ മാത്രം അടങ്ങുന്ന പോലീസ് സംഘത്തിന് കാര്യങ്ങള്‍ നിയന്ത്രിക്കാനാകാതെവന്നു. തിക്കിനും തിരക്കിനും ഇത് പ്രധാന കാരണമായെന്നും ബിജെപി വിമർശിച്ചു.
ഇക്കഴിഞ്ഞ നാലാംതീയതി ആര്‍സിബിയുടെ ഐപിഎല്‍ വിജയാഘോത്തിന്റെ ഭാഗമായി ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വിരാട് കോലി ഉള്‍പ്പെടെയുള്ള താരങ്ങളെ കാത്തുനിന്ന ആരാധകര്‍ക്കിടയിലുണ്ടായ തിക്കിലുംതിരക്കിലും 11 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 47 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.