AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mahua Moitra Wedding: മഹുവ മൊയ്ത്ര എംപി വിവാഹിതയായി; വരൻ ബിജെഡി നേതാവ് പിനാകി മിശ്ര

MP Mahua Moitra Marries Former BJD MP Pinaki Misra: മെയ് മൂന്നാം തീയതി ജർമ്മനിയിൽ വെച്ചായിരുന്നു വിവാഹം നടന്നതെന്ന് ദ ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഒഡീഷയിലെ പുരി മണ്ഡലത്തിൽ നിന്നുള്ള എംപി ആയിരുന്നു പിണക്കി മിശ്ര.

Mahua Moitra Wedding: മഹുവ മൊയ്ത്ര എംപി വിവാഹിതയായി; വരൻ ബിജെഡി നേതാവ് പിനാകി മിശ്ര
മഹുവ മൊയ്ത്രയും പിനാകി മിശ്രയും Image Credit source: Telegraph
nandha-das
Nandha Das | Updated On: 05 Jun 2025 15:18 PM

ഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായി. ബിജെഡി (ബിജു ജനതാദൾ) നേതാവും മുൻ എംപിയുമായ പിനാകി മിശ്രയാണ് വരനെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ദരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. മെയ് മൂന്നാം തീയതി ജർമ്മനിയിൽ വെച്ചായിരുന്നു വിവാഹം നടന്നതെന്നാണ് സൂചന. ഒഡീഷയിലെ പുരി മണ്ഡലത്തിൽ നിന്നുള്ള എംപി ആയിരുന്നു പിനാകി മിശ്ര.

സ്വർണ്ണാഭരണങ്ങൾ അണിഞ്ഞ് പുഞ്ചിരിച്ചു നിൽക്കുന്ന മഹുവ മൊയ്ത്രയുടെ ജർമ്മനിയിൽ നിന്നുള്ള ചിത്രങ്ങൾ ദ ടെലഗ്രാഫാണ് പുറത്തുവിട്ടത്. അവരുടെ രണ്ടാം വിവാഹമാണിത്. ഡാനിഷ് സാമ്പത്തിക വിദഗ്ധനായ ലാർസ് ബ്രോർസാണ് മഹുവ മൊയ്ത്രയുടെ ആദ്യ ഭർത്താവ്. അദ്ദേഹവുമായി പിന്നീട് വിവാഹമോചനം തേടിയ ശേഷം അഭിഭാഷകൻ ജയ് അനന്ത് ദെഹാദ്രായിയുമായി മൂന്ന് വർഷത്തോളം ബന്ധത്തിലായിരുന്നു.  ഇദ്ദേഹത്തെ ഉപേക്ഷിക്കപ്പെട്ട മുൻ കാമുകൻ എന്നാണ് മഹുവ മൊയ്ത്ര പിന്നീട് വിശേഷിപ്പിച്ചത്.

1974 ഒക്ടോബര്‍ 12ന് അസമില്‍ ജനിച്ച മഹുവ മൊയ്ത്ര ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍ ജോലി ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 2010ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്ന ഇവർ 2019, 2024 തിരഞ്ഞെടുപ്പുകളില്‍ പശ്ചിമബംഗാളിലെ കൃഷ്ണനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ചു.

ALSO READ: എംബിഎക്കാരനേയല്ല, ഓട്ടോഡ്രൈവർ…. മാസം സമ്പാദിക്കുന്നത് 8 ലക്ഷം

1959 ഒക്‌ടോബര്‍ 23ന് ഒഡീഷയിൽ ജനിച്ച പിനാകി മിശ്ര മുതിര്‍ന്ന അഭിഭാഷകൻ കൂടിയാണ്. കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ഇദ്ദേഹം പിന്നീട് ബിജെഡിയിൽ ചേരുകയായിരുന്നു. 2009, 2024, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ അദ്ദേഹം പുരി മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. മുൻ ബന്ധത്തിൽ മിശ്രയ്ക്ക് ഒരു മകനും മകളും ഉണ്ട്.