AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Young Model Dies: യുവ മോഡല്‍ ജീവനൊടുക്കിയ നിലയില്‍; അന്വേഷണം ആരംഭിച്ച് പോലീസ്

Model Anjali Varmora Dies: അഞ്ജലി മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി പോലീസിനു വിവരം ലഭിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് അ‍ഞ്ജലിയുടെ ഫോൺ രേഖകൾ പരിശോധിച്ച് വരുകയാണ്. ബന്ധുക്കളിൽനിന്ന് മൊഴിയെടുത്തു.

Young Model Dies: യുവ മോഡല്‍ ജീവനൊടുക്കിയ നിലയില്‍; അന്വേഷണം ആരംഭിച്ച് പോലീസ്
Anjali Varmora
sarika-kp
Sarika KP | Published: 09 Jun 2025 10:48 AM

സൂറത്ത്: ​ഗുജറാത്തിലെ സൂറത്തിൽനിന്നുള്ള യുവ മോഡല്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഇരുപത്തിമൂന്നുകാരിയായ അഞ്ജലി വെര്‍മോറയെയാണ് വീട്ടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നി​ഗമനം. മാനസിക സമ്മര്‍ദം മൂലമാണ് ആത്മഹത്യയെന്നാണ് പോലീസ് പറയുന്നത്. പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

വീട്ടിൽ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടില്ല. എന്നാൽ അഞ്ജലി മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി പോലീസിനു വിവരം ലഭിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് അ‍ഞ്ജലിയുടെ ഫോൺ രേഖകൾ പരിശോധിച്ച് വരുകയാണ്. ബന്ധുക്കളിൽനിന്ന് മൊഴിയെടുത്തു.

 

 

View this post on Instagram

 

A post shared by Anjali Varmora (@anuu.varmora)

നിരവധി ആരാധകരുള്ള മോഡലാണ് അഞ്ജലി വെര്‍മോറ. സോഷ്യൽ മീഡിയയിൽ സജീവമായ അഞ്ജലിക്ക് ഇൻസ്റ്റാ​ഗ്രാമിൽ 37000 ഫോളോവേഴ്സാണുള്ളത്. അതേസമയം അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈകാരികമായ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ‘ഇന്ന് നിനക്ക് ഞാൻ ഒന്നുമല്ലെന്ന് എനിക്ക് മനസ്സിലായി” എന്നായിരുന്നു പോസ്റ്റിൽ അഞ്ജലി കുറിച്ചത്.”എല്ലാം നഷ്ടപ്പെട്ടാലും പ്രശ്നമില്ല, പക്ഷേ പ്രണയം നഷ്ടപ്പെട്ടാൽ അത് വേദനിപ്പിക്കും,” എന്ന് പറഞ്ഞ് കൊണ്ട് മറ്റൊരു പോസ്റ്റും യുവതി പങ്കുവച്ചിട്ടുണ്ട്.

Also Read:ഒന്നും പകരമാവില്ല; വിങ്ങലായി സഹാനയുടെ അച്ഛനും അമ്മയും; വീട്ടിലെത്തി ധനസഹായം കൈമാറി

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)