AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

G7 Summit In Canada: ജി-7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രിക്ക് കാനഡയുടെ ക്ഷണം; പങ്കെടുക്കുമെന്ന് നരേന്ദ്ര മോദി

Narendra Modi To Attend G7 Summit In Canada: ഈ മാസം 15 മുതൽ 17 വരെയാണ് 51-ാമത് ജി-7 ഉച്ചകോടി നടക്കുക. കാനഡയിലെ കനാനസ്‌കിസിലാണ് ഉച്ചക്കോടി. 2002-ലാണ് ഇതുനുമുമ്പ് കനാനസ്‌കിസിൽ ജി-7 ഉച്ചകോടി നടന്നത്. പരിപാടികളിൽ യൂറോപ്യൻ യൂണിയനും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യയെ കൂടാതെ, ഓസ്‌ട്രേലിയ, ബ്രസീൽ, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക, യുക്രൈൻ എന്നീ രാജ്യങ്ങൾക്കും ജി-7 ഉച്ചകോടിയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

G7 Summit In Canada: ജി-7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രിക്ക് കാനഡയുടെ ക്ഷണം; പങ്കെടുക്കുമെന്ന് നരേന്ദ്ര മോദി
PM Narendra Modi, Mark J Carney Image Credit source: PTI
neethu-vijayan
Neethu Vijayan | Published: 06 Jun 2025 21:34 PM

ന്യൂഡൽഹി: കാനഡയിലെ കനാനസ്‌കിസിൽ ഇത്തവണ നടക്കുന്ന ജി-7 ഉച്ചകോടിക്കായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ക്ഷണം. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയാണ് മോദിയെ ക്ഷണിച്ചിരിക്കുന്നത്. ‘എക്‌സി’ൽ പങ്കുവെച്ച പോസ്റ്റിലൂടെ മോദി തന്നെയാണ് കാർണിയുടെ ക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പങ്കുവെച്ചത്. അതോടൊപ്പം കാനഡയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിക്ക് ആശംസകളും പങ്കുവെച്ചു. ഉച്ചകോടിയിൽ പങ്കെടുക്കുവാൻ താൻ സമ്മതം അറിയിച്ചതായും പ്രധാനമന്ത്രി മോദി അറിയിച്ചു.

‘കാനഡയുടെ പുതിയ പ്രധാനമന്ത്രി മാർക്ക് കാർണിയിൽനിന്നും ഫോൺകോൾ ലഭിച്ചതിൽ സന്തോഷം. അടുത്ത് നടന്ന തിരഞ്ഞെടുപ്പിൽ നേടിയ വിജയത്തിൽ അദ്ദേഹത്തെ പ്രശംസിക്കുയും ചെയ്തു. മാത്രമല്ല, ഈ മാസം അവസാനം കനാനസ്‌കിസിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചതിന് നന്ദി. നല്ല മനുഷ്യർ മുഖേന പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന മികച്ച ജനാധിപത്യ രാഷ്ട്രങ്ങൾ എന്ന നിലയ്ക്ക്, പരസ്പര ബഹുമാനത്തിലും സഹകരണത്തിലും ഇന്ത്യയും കാനഡയും ഇനി മുമ്പോട്ട് പോകും. ഉച്ചകോടിയിലെ നമ്മുടെ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നു,’ പ്രധാനമന്ത്രി നരേന്ദ്രമോദി ‘എക്‌സി’ൽ കുറിച്ചു.

ഈ മാസം 15 മുതൽ 17 വരെയാണ് 51-ാമത് ജി-7 ഉച്ചകോടി നടക്കുക. കാനഡയിലെ കനാനസ്‌കിസിലാണ് ഉച്ചക്കോടി. 2002-ലാണ് ഇതുനുമുമ്പ് കനാനസ്‌കിസിൽ ജി-7 ഉച്ചകോടി നടന്നത്. പരിപാടികളിൽ യൂറോപ്യൻ യൂണിയനും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യയെ കൂടാതെ, ഓസ്‌ട്രേലിയ, ബ്രസീൽ, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക, യുക്രൈൻ എന്നീ രാജ്യങ്ങൾക്കും ജി-7 ഉച്ചകോടിയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

കാനഡയുടെ 24-ാം പ്രധാനമന്ത്രിയായാണ് മാർക്ക് കാർണി അധികാരത്തിലെത്തിയത്. മുമ്പ് ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ഗവർണറായിരുന്നു അദ്ദേഹം. മുൻ പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് വഷളായ ഇന്ത്യ-കാനഡ ബന്ധം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ തന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് കാർണി അധികാരത്തിൽ എത്തിയപ്പോൾതന്നെ വ്യക്തമാക്കിയിരുന്നു.