Middle East Conflict: പശ്ചിമേഷ്യന്‍ സംഘര്‍ഷം കവര്‍ന്നത് 16 ഇന്ത്യക്കാരെ; കണക്കുകള്‍ പുറത്ത്‌

Centre Says 16 Indians Have Died Since Middle East Conflict Escalated This Year: 2026ല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം പത്ത് നാവികര്‍ ഉള്‍പ്പെടെ 16 ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. സൗദി അറേബ്യയില്‍ വെച്ച് ഒരാള്‍, കുവൈറ്റില്‍ രണ്ട്, ഒമാനില്‍ എട്ട്, ഇറാഖില്‍ ഒന്ന്, യുഎഇയില്‍ നാല് എന്നിങ്ങനെയാണ് കണക്കുകള്‍. ഖത്തറിലെ റാസ് ലഫാന്‍ ഗ്യാസ് പ്ലാന്റിലുണ്ടായ അപകടത്തില്‍ 12 ഇന്ത്യക്കാരും കൊല്ലപ്പെട്ടു.

Middle East Conflict: പശ്ചിമേഷ്യന്‍ സംഘര്‍ഷം കവര്‍ന്നത് 16 ഇന്ത്യക്കാരെ; കണക്കുകള്‍ പുറത്ത്‌

പശ്ചിമേഷ്യയില്‍ നിന്നുള്ള ദൃശ്യം

Published: 

31 Jul 2026 | 07:13 AM

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം 16 ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍. പത്ത് നാവികര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടവരിലുണ്ട്. രാജ്യസഭയില്‍ എംപി ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടിയായാണ് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് ഇക്കാര്യം പറഞ്ഞത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട, പരിക്കേറ്റ, കുടുങ്ങിപ്പോയ, സുരക്ഷിതമായി നാട്ടിലെത്തിയ ഇന്ത്യക്കാരുടെ എണ്ണം എത്രയാണെന്നായിരുന്നു ചോദ്യം.

2016ല്‍ മാത്രം കൊലപ്പെട്ടവരുടെ കണക്കാണ് 16 എന്നത്. പശ്ചിമേഷ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നാട്ടിലെത്തിച്ചവരുടെ വിവരങ്ങളും മന്ത്രി സഭയില്‍ പങ്കുവെച്ചു.

2026ല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം പത്ത് നാവികര്‍ ഉള്‍പ്പെടെ 16 ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. സൗദി അറേബ്യയില്‍ വെച്ച് ഒരാള്‍, കുവൈറ്റില്‍ രണ്ട്, ഒമാനില്‍ എട്ട്, ഇറാഖില്‍ ഒന്ന്, യുഎഇയില്‍ നാല് എന്നിങ്ങനെയാണ് കണക്കുകള്‍. ഖത്തറിലെ റാസ് ലഫാന്‍ ഗ്യാസ് പ്ലാന്റിലുണ്ടായ അപകടത്തില്‍ 12 ഇന്ത്യക്കാരും കൊല്ലപ്പെട്ടു. ആക്രമണങ്ങളുടെ ഭാഗമല്ലാതെ മറ്റൊരു 12 പേരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും മന്ത്രി.

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം രാജ്യത്തേക്ക് എത്തിക്കുന്നതിന് അവിടുത്തെ സര്‍ക്കാരുകളുമായി ഏകോപിപ്പിച്ച് സാധ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കിയതായും വിദേശകാര്യ മന്ത്രാലയം. പരിക്കേറ്റ ഇന്ത്യന്‍ പൗരന്മാരെ ആശുപത്രികളിലെത്തിച്ച് ചികിത്സ നല്‍കി. ഇവരുടെ ആരോഗ്യസ്ഥിതി ഇന്ത്യന്‍ എംബസികളും കോണ്‍സുലേറ്റുകളും പ്രാദേശിക അധികൃതരും ആശുപത്രികളും വഴി കൃത്യമായി വിലയിരുത്തി. പരിക്കേറ്റവരെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാന്‍ സഹായിക്കുകയും, ലഭ്യമായ യാത്രാ മാര്‍ഗങ്ങളെ കുറിച്ച് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

യുദ്ധത്തില്‍ പരിക്കേല്‍ക്കുകയും കൊല്ലപ്പെടുകയും ചെയ്ത എല്ലാ നാവികര്‍ക്കും ഡിജിഎംഎ വെല്‍ഫെയര്‍ സ്‌കീം പ്രകാരം സഹായം നല്‍കുന്നുണ്ട്. 10 ലക്ഷം രൂപയുടെ എക്‌സ് ഗ്രേഷ്യയാണ് അനുവദിക്കുന്നത്. കൃത്യമായ പരിശോധനകള്‍ക്ക് ശേഷം ഈ തുക ദുരിതബാധിതരായ നാവികരുടെ അടുത്ത ബന്ധുക്കള്‍ക്ക് വേഗത്തില്‍ വിതരണം ചെയ്യുകയാണ്.

Also Read: പശ്ചിമേഷ്യൻ സംഘർഷം: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നിർണായക സിസിഎസ് യോഗം

മാരിടൈം യൂണിയന്‍ ഓഫ് ഇന്ത്യയുടെ ഓഫീസര്‍ക്കാര്‍ക്ക് 12 ലക്ഷം രൂപയും, നാഷണല്‍ യൂണിയന്‍ ഓഫ് സീഫറേഴ്‌സ് ഓഫ് ഇന്ത്യ ക്രൂവിന് 10 ലക്ഷം രൂപയും അധിക നഷ്ടപരിഹാരത്തിന് അര്‍ഹയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധം ആരംഭിച്ചതിന് ശേഷം ഇറാനില്‍ നിന്ന് 2,557 ഇന്ത്യന്‍ പൗരന്മാരെ നാട്ടിലെത്തിച്ചിരുന്നു. ഏകദേശം 7,000 ഇന്ത്യന്‍ പൗരന്മാര്‍ ഇവിടെ ഉണ്ടാകാമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അതില്‍ സെമിനാരി വിദ്യാര്‍ഥികള്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍, നാവികര്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവരെല്ലാം ഉള്‍പ്പെടുന്നു.

യുദ്ധം കാരണം ഇറാനില്‍ പഠിക്കുന്ന ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നിരുന്നു. പ്രശ്‌നങ്ങളെല്ലാം ലഘൂകരിച്ച് ഇറാനിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന പൗരന്മാര്‍ക്ക് സൗകര്യം ഒരുക്കാനുള്ള ശ്രമങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പുരോഗമിക്കുുന്നതായി മന്ത്രി സഭയില്‍ പറഞ്ഞു.

English Summary

The Central Government has informed that 16 Indian nationals have been killed since the Middle East conflict began this year. The information was shared in Parliament, highlighting the impact of the ongoing regional violence on Indian citizens. The government also outlined its efforts to assist and protect Indians in the region.

Follow Us
പാവയ്ക്ക എല്ലാവർക്കും അനുയോജ്യമാണോ?
രാത്രി അ‌ൺലിമിറ്റഡ് ഫ്രീ ഡാറ്റ കിട്ടുന്ന VI പ്ലാനുകൾ
ശനിദോഷത്തിന്റെ സൂചനകൾ ഇവയാണോ?
പണം കളയണ്ട! പാർലർ ഫേഷ്യലിനേക്കാൾ ​ഗുണം ഈ കൂട്ടിന്
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി