20 Years Imprisonement: വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവിന് 20 വർഷം തടവ്
20 Years Imprisonement In Pocso Case: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. വിവാഹവാഗ്ദാനം നൽകിയായിരുന്നു പീഡനം.
പ്രതീകാത്മക ചിത്രംImage Credit source: Pexles
വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് 10 വർഷം കഠിന തടവ്. ഇതോടൊപ്പം 50,000 രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ അതിന് തക്കതായ തടവുശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും അഡീഷണൽ സെഷൻസ് കോടതി പറഞ്ഞു.
ഡൽഹി ഗുഡ്ഗാവിലാണ് സംഭവം. 2021 ജൂൺ 16ന് ഒരാൾ പോലീസ് പരാതിനൽകി. 15 വയസുകാരിയായ തൻ്റെ മകളുമായി ഒരാൾ ശാരീരികബന്ധത്തിൽ ഏർപ്പെടുന്നു എന്നായിരുന്നു പരാതി. വിവാഹവാഗ്ദാനം നൽകിയാണ് ഇയാൾ ബന്ധം സ്ഥാപിച്ചതെന്നും പിതാവ് പരാതിയിൽ ആരോപിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയായ യുരാജ് മോണ്ഡലിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. പശ്ചിമ ബംഗാൾ സ്വദേശിയാണ് അറസ്റ്റിലായ യുവാവ്. തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിന് ശേഷമാണ് ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നത്.