Onam 2025: ‘ഓണം ഐക്യത്തിന്റെയും പ്രത്യാശയുടെയും പ്രതീകം’; ആശംസകൾ നേർന്ന് പ്രധാനമന്ത്രി
Onam Wishes from PM Narendra Modi: ഓണം കേരളത്തിന്റെ കാലാതീതമായ പൈതൃകത്തെയും സമ്പന്നമായ പാരമ്പര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു
ന്യൂഡൽഹി: കേരളീയർക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓണം കേരളത്തിന്റെ കാലാതീതമായ പൈതൃകത്തെയും സമ്പന്നമായ പാരമ്പര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഓണാഘോഷം ഐക്യവും പ്രകൃതിയുമായുള്ള ബന്ധവും ശക്തിപ്പെടുത്തട്ടെ എന്നും അദ്ദേഹം പറഞ്ഞു.
‘എല്ലാവർക്കും വളരെ സന്തോഷം നിറഞ്ഞ ഓണാശംസകൾ! ഈ മനോഹരമായ ഉത്സവം എല്ലാവർക്കും സന്തോഷവും നല്ല ആരോഗ്യവും സമൃദ്ധിയും നൽകട്ടെ. ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്കാരത്തെയും ഓർമ്മിപ്പിക്കുന്നു. ഈ ഉത്സവം ഐക്യത്തിന്റെയും, പ്രതീക്ഷയുടെയും, സാംസ്കാരിക അഭിമാനത്തിന്റെയും പ്രതീകമാണ്. ഈ വേള നമ്മുടെ സമൂഹത്തിൽ സൗഹാർദ്ദം വളർത്താനും പ്രകൃതിയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ദൃഢമാക്കാനും സഹായിക്കട്ടെ’, പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ALSO READ: തിരുവോണപ്പെരുമയിൽ മലയാളികൾ; ഏവർക്കും ഓണാശംസകൾ നേരാം
എല്ലാവർക്കും വളരെ സന്തോഷം നിറഞ്ഞ ഓണാശംസകൾ! ഈ മനോഹരമായ ഉത്സവം എല്ലാവർക്കും സന്തോഷവും നല്ല ആരോഗ്യവും സമൃദ്ധിയും നൽകട്ടെ. ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്കാരത്തെയും ഓർമ്മിപ്പിക്കുന്നു. ഈ ഉത്സവം ഐക്യത്തിന്റെയും, പ്രതീക്ഷയുടെയും, സാംസ്കാരിക അഭിമാനത്തിന്റെയും…
— Narendra Modi (@narendramodi) September 5, 2025
കേരള ഗവർണർ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്നു. സ്നേഹം, ഐക്യം, സാഹോദര്യം എന്നിവയിലൂടെ ഓണത്തിന്റെ ഈണവും ആകർഷണീയതയും ഒരുമിച്ച് പ്രചരിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.
സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഈ ആഘോഷവേളയിൽ ഒരുമിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വർഗീയതയുടെയും ഭിന്നിപ്പിന്റേയും വിദ്വേഷത്തിന്റെയും വിഷം തുപ്പുന്നവരെ തിരിച്ചറിയണമെന്നും ജാഗ്രതയോടെ അകറ്റിനിർത്താൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.