AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: ‘ടൗണിൽ ബാഹുബലി ഇറങ്ങിയിട്ടുണ്ട്’; ഗതാ​ഗതക്കുരുക്കിൽ സ്‌കൂട്ടർ തോളിൽ ചുമന്ന് യുവാക്കൾ, വൈറലായി വീഡിയോ

Men Carry Scooter on Their Shoulders: കനത്ത വെള്ളക്കെട്ടിലൂടെ രണ്ടു പേർ ബൈക്കും തോളിൽ ചുമന്നു കൊണ്ട നടക്കുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഗുരുഗ്രമിൽ നിന്നുള്ളതാണ് വീഡിയോ.

Viral Video: ‘ടൗണിൽ ബാഹുബലി ഇറങ്ങിയിട്ടുണ്ട്’; ഗതാ​ഗതക്കുരുക്കിൽ സ്‌കൂട്ടർ തോളിൽ ചുമന്ന് യുവാക്കൾ, വൈറലായി വീഡിയോ
വീഡിയോയിൽ നിന്ന്Image Credit source: X
Nandha Das
Nandha Das | Published: 04 Sep 2025 | 09:29 PM

ഗുരുഗ്രാം: കഴിഞ്ഞ ഏതാനും നാളുകളായി ഗുരുഗ്രാമിൽ കനത്ത മഴയെ തുടർന്ന് ജനങ്ങൾ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. അവിടെ നിന്നുള്ള ഒട്ടേറെ വീഡിയോകൾ ഈ അടുത്ത വൈറലായിരുന്നു. അവിടുത്തെ പല റോഡുകളും വെള്ളക്കെട്ടിൽ ആയതോടെ ഗതാഗതക്കുരുക്കിൽ പെട്ട് മണിക്കൂറുകളോളമാണ് ആളുകൾ കുടുങ്ങി കിടക്കുന്നത്. ഇപ്പോഴിതാ, ഒരാൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തൊരു വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്.

കനത്ത വെള്ളക്കെട്ടിലൂടെ രണ്ടു പേർ ബൈക്കും തോളിൽ ചുമന്നു കൊണ്ട നടക്കുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഗതാഗത കുരുക്കിൽ കുടുങ്ങിയതിനെ തുടർന്ന് സ്‌കൂട്ടറും ചുമന്നുകൊണ്ട് മറ്റ് വാഹനങ്ങൾക്ക് ഇടയിലൂടെയാണ് ഇവർ പോകുന്നത്. ഈ വീഡിയോ ഗുരുഗ്രാമിൽ നിന്നുള്ളതാണ് എന്നാണ് വീഡിയോയുടെ അടിക്കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.

“ഗുരുഗ്രാമിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വേണ്ടി ഒരാൾ തന്റെ സ്കൂട്ടറും തോളിൽ ചുമന്നു കൊണ്ടുപോകുന്നു” എന്നതാണ് വീഡിയോയ്ക്ക് കാപ്ഷ്യനായി നൽകിയിരിക്കുന്നത്. ‘Aaraynsh’ എന്ന ഉപയോക്താവാണ് ഈ വീഡിയോ സമൂഹ മാധ്യമമായ എക്‌സിൽ പങ്കുവെച്ചിരിക്കുന്നത്. ബസും കാറുകളും സ്കൂട്ടറുകളും അടക്കം നിരവധി വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ കുടുങ്ങി കിടക്കുന്നത് വീഡിയോയിൽ കാണാം.

ഗുരുഗ്രാമിൽ നിന്നുള്ള വീഡിയോ:

ഷെയർ ചെയ്ത് അൽപനേരം കൊണ്ട് തന്നെ വീഡിയോ വൈറലായി. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി രംഗത്തെത്തുന്നത്. ‘ടൗണിൽ പുതിയ ബാഹുബലി ഇറങ്ങിയിരിക്കുന്നു’ എന്നാണ് ഒരാളുടെ കമന്റ്. ‘ഈ സ്കൂട്ടർ അതിൽ ഏതെങ്കിലും ഒരു കാറിന്റെ മുകളിൽ വീണുപോയിരുന്നെങ്കിലോ’ എന്ന് ആശങ്ക ഉയർത്തിയവരും ഉണ്ട്. ‘ഓഫീസിൽ പോകുന്നവരും ഇതുപോലെ ചെയ്യേണ്ടി വരുന്ന കാലം വിദൂരമല്ല’ എന്നാണ് മറ്റൊരാൾ കുറിച്ചത്. ‘ഓല/റാപ്പിഡോ/ഊബറൊക്കെ ഇത്തരത്തിൽ ട്രാഫിക്കിൽ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ ചുമന്നുകൊണ്ടു പോകുന്ന ഒരു സർവീസ് ആരംഭിക്കണം’ എന്നും ഒരാൾ കമന്റ് ചെയ്തു.