AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jammu accident death : ജമ്മുവിൽ തീർത്ഥാടകരുടെ ബസ് മറിഞ്ഞ് അപകടം; 21 പേർ മരിച്ചു

Bus ferrying pilgrims to shiv khori falls Jammu: മരണസംഖ്യ 7 ആണെന്ന് അധികൃതർ ആദ്യം അറിയിച്ചിരുന്നുവെങ്കിലും കൂടുതൽ മൃതദേഹങ്ങൾ തോട്ടിൽ നിന്ന് കണ്ടെടുത്തതിനേത്തുടർന്ന് ഇത് 16 ആയി ഉയർന്നു. പിന്നീട് 21 ആയി.

Jammu accident death : ജമ്മുവിൽ തീർത്ഥാടകരുടെ ബസ് മറിഞ്ഞ് അപകടം; 21 പേർ മരിച്ചു
Aswathy Balachandran
Aswathy Balachandran | Published: 30 May 2024 | 06:07 PM

ജമ്മു: ജമ്മു ജില്ലയിൽ വ്യാഴാഴ്ച തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് റോഡിൽ നിന്ന് തെന്നിമാറി ആഴത്തിലുള്ള തോട്ടിലേക്ക് മറിഞ്ഞ് 21 പേർ മരിച്ചു. അപകടത്തിൽ 25 പേർക്ക് പരിക്കേറ്റു. ജില്ലയിലെ അഖ്‌നൂർ സിറ്റി ഏരിയയ്ക്ക് സമീപമുള്ള തണ്ട മേഖലയിലാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഉത്തർപ്രദേശിലെ ഹത്രാസ് സ്വദേശികളാണ് ബസ്സിലുണ്ടായിരുന്നത്. ഇവർ ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ ശിവ് ഖോരി ക്ഷേത്രത്തിലേക്ക് യാത്ര ചെയ്യവെയാണ് അപകടമുണ്ടായത് എന്നാണ് വിവരം.

150 അടി താഴ്ചയുള്ള മലയിടുക്കാണിത്. ഇവിടെ നിന്ന് പരിക്കേറ്റവരെ സഹായിക്കാൻ സംസ്ഥാന ദുരന്ത നിവാരണ സേനയും പോലീസും സൈന്യവും എത്തിയിട്ടുണ്ട്. ഇവിടെ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. ബസിൽ 50 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്.

മരണസംഖ്യ 7 ആണെന്ന് അധികൃതർ ആദ്യം അറിയിച്ചിരുന്നുവെങ്കിലും കൂടുതൽ മൃതദേഹങ്ങൾ തോട്ടിൽ നിന്ന് കണ്ടെടുത്തതിനേത്തുടർന്ന് ഇത് 16 ആയി ഉയർന്നു. പിന്നീട് 21 ആയി മരണ നിരക്ക് കൂടുകയായിരുന്നു. പരിക്കേറ്റവരെ അഖ്‌നൂരിലെ ആശുപത്രിയിലേക്കും ജമ്മുവിലെ സർക്കാർ മെഡിക്കൽ കോളേജ് (ജിഎംസി) ആശുപത്രിയിലേക്കും മാറ്റി.

 

ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ അനുശോചനം രേഖപ്പെടുത്തി

ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ മരണങ്ങളിൽ ദുഖം രേഖപ്പെടുത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു. ‘ജമ്മുവിലെ അഖ്‌നൂരിൽ നടന്ന ബസ് അപകടം ഹൃദയഭേദകമാണ്.

അനുശോചനം രേഖപ്പെടുത്തുകയും, നികത്താനാവാത്ത നഷ്ടം താങ്ങാനുള്ള കരുത്ത് മരിച്ചവരുടെ ദുഃഖിതരായ കുടുംബങ്ങൾക്ക് നൽകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു,” അദ്ദേഹം എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.