AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

നാല് വയസുകാരനെ ഓട്ടോയിൽ നിന്ന് വലിച്ചിറക്കി കാലിൽ തൂക്കിയെടുത്ത് തല നിലത്തടിച്ചു; കുട്ടി ഗുരുതരാവസ്ഥയിൽ

കുട്ടിയുടെ പിതാവുമായുള്ള തർക്കമാണ് സന്ദീപ് പക നാലു വയസ്സുകാരനോട് തീർക്കുന്നതിലേക്ക് കലാശിച്ചത്. ഇരുവരും ദിവസങ്ങളിലായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ഇയാൾ കുട്ടിയെ ഉപദ്രവിക്കുന്ന തലത്തിലേക്ക് നീങ്ങിയത്.തിങ്കളാഴ്ച രാത്രി ഏഴരയോടെ പ്രതിയുടെ ഉടമസ്ഥതയിലുള്ള ഓട്ടോയിൽ നാലു വയസ്സുകാർ അടക്കമുള്ള കുട്ടികൾ കയറിയിരുന്നു. കളിക്കാനായി നിർത്തിയിട്ട ഓട്ടോക്കുള്ളിൽ ആയിരുന്നു കുട്ടികൾ കയറിയത്....

നാല് വയസുകാരനെ ഓട്ടോയിൽ നിന്ന് വലിച്ചിറക്കി കാലിൽ തൂക്കിയെടുത്ത് തല നിലത്തടിച്ചു; കുട്ടി ഗുരുതരാവസ്ഥയിൽ
Police Image Credit source: PTI
Ashli C
Ashli C | Edited By: Jenish Thomas | Updated On: 21 Apr 2026 | 11:47 AM

മുംബൈ: നാലു വയസ്സുകാരനോട് ക്രൂരത. കുട്ടിയെ ഓട്ടോയിൽ നിന്നും കാലിൽ തൂക്കിയെടുത്ത് തല നിലത്തടിച്ചു ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പാൽഘർ സ്വദേശിയായ സന്ദീപ് പവാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. കുട്ടിയുടെ പിതാവുമായുള്ള തർക്കമാണ് സന്ദീപ് പക നാലു വയസ്സുകാരനോട് തീർക്കുന്നതിലേക്ക് കലാശിച്ചത്. ഇരുവരും ദിവസങ്ങളിലായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ഇയാൾ കുട്ടിയെ ഉപദ്രവിക്കുന്ന തലത്തിലേക്ക് നീങ്ങിയത്.

തിങ്കളാഴ്ച രാത്രി ഏഴരയോടെ പ്രതിയുടെ ഉടമസ്ഥതയിലുള്ള ഓട്ടോയിൽ നാലു വയസ്സുകാർ അടക്കമുള്ള കുട്ടികൾ കയറിയിരുന്നു. കളിക്കാനായി നിർത്തിയിട്ട ഓട്ടോക്കുള്ളിൽ ആയിരുന്നു കുട്ടികൾ കയറിയത്. ഇത് കണ്ട സന്ദീപ് ദേഷ്യപ്പെടുകയും നാലു വയസ്സുകാരനെ പുറത്തേക്ക് വലിച്ചെറിക്കി. പിന്നാലെയാണ് കാലിൽ തൂക്കിയെടുത്ത് തല നിലത്തടിച്ച് ക്രൂരമായി മർദ്ദിച്ചത്.

ALSO READ:വീടിനുള്ളില്‍ ഭര്‍ത്താവ് മരിച്ച നിലയില്‍; പിന്നാലെ 17-ാം നിലയില്‍ നിന്നു എടുത്തുചാടി ഭാര്യ; ബെംഗളൂരുവിനെ നടുക്കി ദമ്പതികളുടെ മരണം

സമീപത്തെ കെട്ടിടത്തിന് അടുത്തേക്ക് നടന്നുകൊണ്ട് ഇയാൾ മർദ്ദനം തുടരുകയും ചെയ്തു. സംഭവം കണ്ട് തടയാൻ ശ്രമിച്ച കുട്ടിയുടെ മുത്തശ്ശിയെയും ഇയാൾ മർദ്ദിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നാലു വയസ്സുകാരൻ ഐസ്യുവിൽ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യാവസ്ഥ അതീവഗുരുതരമാണെന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്.. അതേസമയം പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയാണ് കേസെടുത്തത് എന്ന് പോലീസ് അറിയിച്ചു.

ബംഗളൂരുവിൽ വീടിനുള്ളില്‍ ഭര്‍ത്താവ് മരിച്ച നിലയില്‍, പിന്നാലെ 17-ാം നിലയില്‍ നിന്നു എടുത്തുചാടി ഭാര്യ

ബെംഗളൂരുവില്‍ ടെക്കി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ സിദ്ധിപേട്ട് സ്വദേശിയായ ഭാനു ചന്ദർ റെഡ്ഡി കുന്ത (32), ഭാര്യ ബിബി ഷാസിയ സിറാജ് (31) എന്നിവരാണ് മരിച്ചത്. സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ഭാനു ചന്ദർ റെഡ്ഡി കുന്തയാണ് ആദ്യം മരിച്ചത്. തിങ്കളാഴ്ച കൊത്തനൂർ പ്രദേശത്തെ തന്റെ അപ്പാര്‍ട്ട്‌മെന്റിലെ മുറിയിലാണ് ഇയാളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഭർത്താവ് മരിച്ച് കിടക്കുന്നത് കണ്ട് ഭാര്യ കെട്ടടത്തിൻ്റെ 17-ാം നിലയിൽ നിന്നും എടുത്ത് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഒമ്പത് വർഷം മുമ്പാണ് ഭാനുവും ബിബിയും തമ്മിൽ വിവാഹിതരായത്.

Follow Us