Ayodhya Ram Temple: അയോധ്യ രാമക്ഷേത്രത്തിലേക്ക് 1338 കിലോമീറ്റർ നടന്ന് 73 വയസുകാരൻ; നടന്നെത്തിയത് 40 ദിവസം കൊണ്ട്

73 Year Old Walked To Ayodhya Ram Temple: 1338 കിലോമീറ്റർ ദൂരം നടന്ന് അയോധ്യ രാമക്ഷേത്രം സന്ദർശിച്ച് 73 വയസുകാരൻ. 1990ൽ ചെയ്ത ഒരു ശപഥത്തിൻ്റെ പൂർത്തീകരണമായിരുന്നു ഇത്.

Ayodhya Ram Temple: അയോധ്യ രാമക്ഷേത്രത്തിലേക്ക് 1338 കിലോമീറ്റർ നടന്ന് 73 വയസുകാരൻ; നടന്നെത്തിയത് 40 ദിവസം കൊണ്ട്

ജയന്തിലാൽ ഹർജീവൻദാസ് പട്ടേൽ

Published: 

10 Oct 2025 | 03:33 PM

അയോധ്യ രാമക്ഷേത്രത്തിലേക്ക് 1338 കിലോമീറ്റർ നടന്ന് 73 വയസുകാരൻ. ഗുജറാത്തുകാരനായ ജയന്തിലാൽ ഹർജീവൻദാസ് പട്ടേൽ എന്ന ഭക്തനാണ് 1338 കിലോമീറ്റർ നടന്ന് അയോധ്യ രാമക്ഷേത്ര സന്ദർശനം നടത്തിയത്. ഗുജറാത്തിലെ മെഹ്സാനയിൽ നിന്ന് അയോധ്യ വരെയാണ് ജയന്തിലാൽ ഹർജീവൻദാസ് നടന്നത്. പതിറ്റാണ്ടുകൾക്ക് മുൻപ് താനെടുത്ത ശപഥത്തിൻ്റെ പൂർത്തീകരണമായിരുന്നു ഇതെന്ന് അദ്ദേഹം പറഞ്ഞു.

മെഹ്സാനയിലെ മോദിപൂർ സ്വദേശിയാണ് ജയന്തിലാൽ ഹർജീവൻദാസ് പട്ടേൽ. 40 ദിവസം മുൻപാണ് അദ്ദേഹം യാത്ര ആരംഭിച്ചത്. 1990ൽ മുതിർന്ന ബിജെപി നേതാവായ എൽകെ അദ്വാനി സോംനാഥിൽ നിന്ന് അയോധ്യയിലേക്ക് നടത്തിയ രഥയാത്രക്കിടെയാണ് കാൽനടയായി അയോധ്യ രാമക്ഷേത്രം സന്ദർശിക്കുമെന്ന് ഇദ്ദേഹം ശപഥം ചെയ്തത്. ഇതിൻ്റെ പൂർത്തീകരണത്തിനായാണ് അദ്ദേഹം യാത്ര പുറപ്പെട്ടത്. 40 ദിവസം നീണ്ട യാത്രക്ക് ശേഷം ഈ മാസം 9ന് അദ്ദേഹം അയോധ്യയിലെത്തുകയും ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുകയും ചെയ്തു. ഇക്കാര്യം ശ്രീ രാം ജന്മഭൂമി തീർത്ഥ ക്ഷേത്ര മീഡിയ സെൻ്റർ വാർത്താകുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.

Also Read: Ayodhya Explosion: അയോധ്യയിൽ സ്ഫോടനം; അഞ്ച് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

രാമക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെ അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. പലരും അദ്ദേഹത്തിന് കിടക്കാൻ ഇടം നൽകുകയും കഴിക്കാൻ ഭക്ഷണം നൽകുകയും ചെയ്തു. ശപഥം നിറവേറ്റി, അയോധ്യക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചപ്പോൾ സമാധാനം തോന്നിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഉത്തർപ്രദേശിലെ സരയൂ നദിക്കരയിൽ നിർമ്മിച്ചിരിക്കുന്ന ക്ഷേത്രമാണ് അയോധ്യ രാമക്ഷേത്രം. 400 വർഷത്തോളമായി മുസ്ലിങ്ങൾ ആരാധന നടത്തിയിരുന്ന ബാബരീ മസ്ജിജിദ് തകർത്താണ് ക്ഷേത്രം നിർമ്മിച്ചത്. 1992ൽ ബാബരി മസ്ജിദ് തകർക്കപ്പെട്ടു. വർഷങ്ങൾ നീണ്ട വാദങ്ങൾക്കൊടുവിൽ, 2019ലാണ് തർക്കഭൂമി ഹിന്ദുക്കൾക്ക് ക്ഷേത്രം പണിയാൻ വിട്ടുകൊടുക്കണമെന്ന് സുപ്രീം കോടതി വിധിച്ചത്.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ