Pinarayi Vijayan-PM Modi: ‘കോഴിക്കോട് കിനാലൂരിൽ തന്നെ എയിംസ് വേണം’; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
Pinarayi Vijayan Urges PM Modi for AIIMS: രണ്ട് ദിവസമായി പ്രധാനമന്ത്രി, ധനമന്ത്രി, ആഭ്യന്തരമന്ത്രി, റോഡ് ഗതാഗത–ഹൈവേ മന്ത്രി, ആരോഗ്യമന്ത്രി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകളിൽ സംസ്ഥാനത്തിന്‍റെ പ്രധാന ആവശ്യങ്ങളും നിർദ്ദേശങ്ങളും സമർപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ട് ദിവസമായി പ്രധാനമന്ത്രി, ധനമന്ത്രി, ആഭ്യന്തരമന്ത്രി, റോഡ് ഗതാഗത–ഹൈവേ മന്ത്രി, ആരോഗ്യമന്ത്രി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകളിൽ സംസ്ഥാനത്തിന്‍റെ പ്രധാന ആവശ്യങ്ങളും നിർദ്ദേശങ്ങളും സമർപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഡൽഹിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് എയിംസ് വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും മുഖമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് സ്ഥലം സംസ്ഥാന സർക്കാർ നിർദേശിച്ചിട്ടുണ്ടെന്നും ഇതിന്റെ നടപടി വേഗത്തിലാക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി പിണറായി വിജയൻ പറഞ്ഞു.
ദീർഘകാലമായുള്ള സംസ്ഥാനത്തിന്റെ ആവശ്യമാണ് എയിംസ്. ഇതിനായി കോഴിക്കോട് കിനാലൂരിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. എയിംസ് സ്ഥാപിക്കാൻ വേണ്ടി സംസ്ഥാന സർക്കാരിനോട് സ്ഥലം കണ്ടെത്താൻ കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് സംസ്ഥാന സർക്കാർ നിർദേശിച്ചത്. കോഴിക്കോട് എയിംസ് സ്ഥാപിക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തണമെന്ന് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. എല്ലാ തവണയും കാണുമ്പോൾ ഈ പ്രശ്നം അവതരിപ്പിക്കാറുണ്ട്. ഇത്തവണയും അദ്ദേഹത്തെ ഓർമ്മപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Also Read:യുകെയിൽ ആധാർ? ബ്രിട്ടീഷ് പ്രധാനമന്ത്രി യുഐഡിഎഐ ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തി
കൂടിക്കാഴ്ചയിൽ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി എൻഡിആർഎഫിൽ നിന്ന് 2,221.03 കോടി രൂപ ഗ്രാന്‍റ് അനുവദിക്കണം എന്ന ആവശ്യം മുഖ്യമന്ത്രിയുയർത്തി. ഈ തുക വായ്പയായി പരിഗണിക്കാതെ പുനരധിവാസത്തിനുള്ള നേരിട്ടുള്ള സഹായമായി അനുവദിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുള്ളത്.
ഇതിനു പുറമെ സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിയിൽ കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കുക, ഐ.ജി.എസ്.ടി റിക്കവറി തിരികെ നൽകുക, ബജറ്റിന് പുറത്തെ കടമെടുപ്പിൽ ഏർപ്പെടുത്തിയ വെട്ടിക്കുറവ് മാറ്റിവെക്കുക, കൂടാതെ ജിഎസ്ഡിപിയുടെ 0.5% അധികമായി കടമെടുക്കാൻ അനുമതി നൽകുക എന്നീ സാമ്പത്തിക ആവശ്യങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.അതേസമയം പിണറായി വിജയൻ ഉന്നയിച്ച വിവിധ വിഷയങ്ങൾ ഗൗരവത്തോടെ പരിഗണിക്കുമെന്ന് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമനും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉറപ്പ് നൽകി. .