AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Elderly Man Dies: ഏകാന്തത അവസാനിപ്പിക്കാൻ 35-കാരിയെ വിവാഹം കഴിച്ചു; ആദ്യരാത്രിക്ക് പിന്നാലെ 75 കാരൻ മരിച്ചു

75-Year-Old Man Dies: ഒരു വർഷം മുൻപാണ് ഇയാളുടെ ആദ്യ ഭാര്യ മരിച്ചത്. അന്ന് മുതൽ ഒറ്റയ്ക്കായിരുന്നു സംഗ്രുറാമിന്റെ താമസം. ആദ്യഭാര്യയിൽ ഇദ്ദേഹത്തിന് കുട്ടികൾ ഉണ്ടായിരുന്നില്ല.

Elderly Man  Dies: ഏകാന്തത അവസാനിപ്പിക്കാൻ 35-കാരിയെ വിവാഹം കഴിച്ചു; ആദ്യരാത്രിക്ക് പിന്നാലെ 75 കാരൻ മരിച്ചു
75 Year Old Man DiesImage Credit source: social media
sarika-kp
Sarika KP | Published: 01 Oct 2025 07:06 AM

ജൗൻപൂർ: മുപ്പത്തിയഞ്ചുകാരിയെ വിവാഹം ചെയ്ത എഴുപത്തിയഞ്ചുകാരൻ വിവാഹപ്പിറ്റേന്ന് മരിച്ചു. ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിലെ കുച്ച്മുച്ച് ഗ്രാമത്തിലാണ് സംഭവം. സംഗ്രുറാം എന്ന വയോധികനാണ് ആദ്യരാത്രിയുടെ പിറ്റേന്ന് രാവിലെ മരിച്ചത്. ഏകാന്തത അവസാനിപ്പിക്കാൻ വേണ്ടിയായിരുന്നു ഇയാൾ വിവാഹ കഴിച്ചത്.

ഒരു വർഷം മുൻപാണ് ഇയാളുടെ ആദ്യ ഭാര്യ മരിച്ചത്. അന്ന് മുതൽ ഒറ്റയ്ക്കായിരുന്നു സംഗ്രുറാമിന്റെ താമസം. ആദ്യഭാര്യയിൽ ഇദ്ദേഹത്തിന് കുട്ടികൾ ഉണ്ടായിരുന്നില്ല. ഇതോടെ കടുത്ത ഏകാന്തത അനുഭവിച്ചിരുന്നു. പിന്നീടാണ് രണ്ടാമത് വിവാഹം കഴിക്കാൻ അദ്ദേഹം തീരുമാനിച്ചത്. എന്നാൽ പുനർവിവാഹം വേണ്ടെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ ഉപദേശിച്ചെങ്കിലും അദ്ദേഹം മുന്നോട്ട് പോകാൻ തീരുമാനിച്ചു.

സെപ്റ്റംബർ 29നാണ് ജലാൽപൂർ സ്വദേശിയായ 35 കാരി മൻഭവതിയെ ഇദ്ദേഹം വിവാഹം ചെയ്തത്. വിവാഹം റജിസ്റ്റർ ചെയ്തതിന് പിന്നാലെ സമീപത്തെ ഒരു ക്ഷേത്രത്തിൽ വച്ച് പരമ്പരാഗത രീതിയിൽ ചടങ്ങുകൾ നടത്തുകയും ചെയ്തിരുന്നു. ഇതിനു ശേഷം സംസാരിച്ച മൻഭവതി, വീട്ടുകാര്യങ്ങൾ ഏറ്റെടുക്കുമെന്നും ജനിക്കുന്ന കുട്ടികളെ പരിപാലിക്കുമെന്നും സംഗ്രുറാമിന് ഉറപ്പ് നൽകിയിരുന്നു.

Also Read:വടക്കൻ ചെന്നൈ താപവൈദ്യുത നിലയത്തിൽ അപകടം: 9 പേർ മരിച്ചു

വിവാഹരാത്രിയിൽ ഇരുവരും ഏറെനേരം സംസാരിച്ചുകൊണ്ടിരുന്നതായി ഭാര്യ പറഞ്ഞു. എന്നാൽ രാവിലെയോടെ സംഗ്രുറാമിന്റെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇവിടെ വച്ചാണ് അദ്ദേഹം മരിച്ചത്. അതേസമയം സംഗ്രുറാമിന്റെ മരണത്തിൽ ബന്ധുക്കൾ ദുരൂഹതയാരോപിച്ചു. ഡൽഹിയിൽ താമസിക്കുന്ന അനന്തരവൻമാർ ഉൾപ്പെടെയുള്ള മരിച്ചവരുടെ ബന്ധുക്കൾ ശവസംസ്കാര ചടങ്ങുകൾ നിർത്തിവച്ചു. ബന്ധുക്കൾ എല്ലാവരും എത്തിയതിന് ശേഷം മാത്രമേ ശവസംസ്കാരം നടത്താവൂ എന്ന് അവർ ആവശ്യപ്പെട്ടു.