Mumbai Bus accident: മുംബൈയിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് ബസ് ഇടിച്ചുകയറി, നാലു മരണം
A bus in Mumbai lost control while reversing: സർവീസ് കഴിഞ്ഞ് സ്റ്റേഷന് സമീപം ബസ് തിരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ക്യൂവിൽ നിന്നവർക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു. ഭാണ്ഡുപ് വെസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപം തിങ്കളാഴ്ച രാത്രി 10:05-ഓടെയാണ് സംഭവം. ബൃഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ടിന്റെ (ബെസ്റ്റ്) ബസ് നിയന്ത്രണം വിട്ട് കാൽനടയാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
റൂട്ട് നമ്പർ 606-ൽ ഓടുന്ന ഇലക്ട്രിക് മിഡി ബസ്സാണ് അപകടമുണ്ടാക്കിയത്. സർവീസ് കഴിഞ്ഞ് സ്റ്റേഷന് സമീപം ബസ് തിരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ക്യൂവിൽ നിന്നവർക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മൂന്ന് സ്ത്രീകളും ഒരു പുരുഷനുമുൾപ്പെടെ നാലുപേർ അപകടസ്ഥലത്തും ആശുപത്രിയിലുമായി മരണപ്പെട്ടു.
ഒൻപത് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ മുളുണ്ടിലെ എം.ടി അഗർവാൾ ആശുപത്രിയിലും ഘാട്കോപ്പറിലെ രാജവാഡി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർ സന്തോഷ് രമേഷ് സാവന്തിനെ (52) പോലീസ് കസ്റ്റഡിയിലെടുത്തു. ഷോർട്ട് സർക്യൂട്ടാണോ അതോ സാങ്കേതിക തകരാറാണോ അപകടകാരണമെന്ന് കണ്ടെത്താൻ സാങ്കേതിക പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.
ആവർത്തിക്കുന്ന ബസ് ദുരന്തങ്ങൾ
മുംബൈയിലെ പൊതുഗതാഗത സംവിധാനമായ ബെസ്റ്റ് ബസ്സുകൾ അപകടത്തിൽപ്പെടുന്നത് സമീപകാലത്ത് വർദ്ധിച്ചുവരുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഭാണ്ഡുപ്പിലെ അപകടം നഗരത്തെ ഓർമ്മിപ്പിക്കുന്നത് മുൻപ് നടന്ന ചില സമാന ദുരന്തങ്ങളെയാണ്. കൃത്യം ഒരു വർഷം മുൻപ് കുർളയിൽ നിയന്ത്രണം വിട്ട ബെസ്റ്റ് ബസ് 22-ഓളം വാഹനങ്ങളിലും കാൽനടയാത്രക്കാർക്കിടയിലും ഇടിച്ചുകയറി ഏഴുപേർ മരിച്ചിരുന്നു. അന്നും ബ്രേക്ക് തകരാറാണ് അപകടകാരണമെന്ന് പറയപ്പെട്ടിരുന്നു.
2024 ഓഗസ്റ്റിൽ മുംബൈയിലെ സയൺ പൻവേൽ ഹൈവേയിൽ നിയന്ത്രണം വിട്ട ബസ് ഇടിച്ച് മൂന്ന് പേർക്ക് പരിക്കേൽക്കുകയും വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു.
Mumbai, Maharashtra: A major road accident in Mumbai’s Bhandup area occurred after a BEST bus went out of control and hit pedestrians, crushing 10–12 people. Two deaths have been confirmed, while several injured are undergoing treatment: Mumbai Police pic.twitter.com/Ag0x1PNcRk
— IANS (@ians_india) December 29, 2025