Mumbai Bus accident: മുംബൈയിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് ബസ് ഇടിച്ചുകയറി, നാലു മരണം

A bus in Mumbai lost control while reversing: സർവീസ് കഴിഞ്ഞ് സ്റ്റേഷന് സമീപം ബസ് തിരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ക്യൂവിൽ നിന്നവർക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

Mumbai Bus accident: മുംബൈയിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് ബസ് ഇടിച്ചുകയറി, നാലു മരണം

പ്രതീകാത്മക ചിത്രം

Published: 

30 Dec 2025 | 06:32 AM

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു. ഭാണ്ഡുപ് വെസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപം തിങ്കളാഴ്ച രാത്രി 10:05-ഓടെയാണ് സംഭവം. ബൃഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ടിന്റെ (ബെസ്റ്റ്) ബസ് നിയന്ത്രണം വിട്ട് കാൽനടയാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

റൂട്ട് നമ്പർ 606-ൽ ഓടുന്ന ഇലക്ട്രിക് മിഡി ബസ്സാണ് അപകടമുണ്ടാക്കിയത്. സർവീസ് കഴിഞ്ഞ് സ്റ്റേഷന് സമീപം ബസ് തിരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ക്യൂവിൽ നിന്നവർക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മൂന്ന് സ്ത്രീകളും ഒരു പുരുഷനുമുൾപ്പെടെ നാലുപേർ അപകടസ്ഥലത്തും ആശുപത്രിയിലുമായി മരണപ്പെട്ടു.

ഒൻപത് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ മുളുണ്ടിലെ എം.ടി അഗർവാൾ ആശുപത്രിയിലും ഘാട്കോപ്പറിലെ രാജവാഡി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർ സന്തോഷ് രമേഷ് സാവന്തിനെ (52) പോലീസ് കസ്റ്റഡിയിലെടുത്തു. ഷോർട്ട് സർക്യൂട്ടാണോ അതോ സാങ്കേതിക തകരാറാണോ അപകടകാരണമെന്ന് കണ്ടെത്താൻ സാങ്കേതിക പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.

 

ആവർത്തിക്കുന്ന ബസ് ദുരന്തങ്ങൾ

 

മുംബൈയിലെ പൊതുഗതാഗത സംവിധാനമായ ബെസ്റ്റ് ബസ്സുകൾ അപകടത്തിൽപ്പെടുന്നത് സമീപകാലത്ത് വർദ്ധിച്ചുവരുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഭാണ്ഡുപ്പിലെ അപകടം നഗരത്തെ ഓർമ്മിപ്പിക്കുന്നത് മുൻപ് നടന്ന ചില സമാന ദുരന്തങ്ങളെയാണ്. കൃത്യം ഒരു വർഷം മുൻപ് കുർളയിൽ നിയന്ത്രണം വിട്ട ബെസ്റ്റ് ബസ് 22-ഓളം വാഹനങ്ങളിലും കാൽനടയാത്രക്കാർക്കിടയിലും ഇടിച്ചുകയറി ഏഴുപേർ മരിച്ചിരുന്നു. അന്നും ബ്രേക്ക് തകരാറാണ് അപകടകാരണമെന്ന് പറയപ്പെട്ടിരുന്നു.

2024 ഓഗസ്റ്റിൽ മുംബൈയിലെ സയൺ പൻവേൽ ഹൈവേയിൽ നിയന്ത്രണം വിട്ട ബസ് ഇടിച്ച് മൂന്ന് പേർക്ക് പരിക്കേൽക്കുകയും വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു.

Related Stories
INSV Kaundinya: മലയാളിയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച കപ്പല്‍; ‘പഴയ പ്രൗഢി’യില്‍ കന്നി വിദേശയാത്രയ്ക്ക് പുറപ്പെട്ട് ഐഎൻഎസ്‌വി കൗണ്ടിന്യ; പ്രശംസിച്ച് പ്രധാനമന്ത്രി
Namma Metro: ന്യൂയര്‍ ആഘോഷിച്ച് നമ്മ മെട്രോയില്‍ മടങ്ങാം; പുലരുവോളം സര്‍വീസ്
സിലിഗുരി ഇടനാഴി വിഭജനത്തിൻ്റെ 78 വർഷം പഴക്കമുള്ള വൈകല്യം; 1971-ൽ തിരുത്തേണ്ടതായിരുന്നു: സദ്ഗുരു
Antibiotic Misuse: സ്വയം ഡോക്ടറാകേണ്ട, വെറുതെ കഴിക്കാനുള്ളതല്ല ആന്റിബയോട്ടിക് … നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി
Bengaluru Water Bill: വാട്ടർ ബില്ല് മുടങ്ങിയവർക്ക്, ബെംഗളൂരുവിൽ വമ്പൻ ആനുകൂല്യം
Jayshree Ullal : സുന്ദർ പിച്ചൈ ഇനി പഴയ സമ്പന്നൻ, ടെൿലോകത്തെ സമ്പത്തിന്റെ പുതിയ രാജ്ഞി ഇതാ
നരച്ച മുടി പിഴുതാൽ കൂടുതൽ മുടി നരയ്ക്കുമോ?
പഞ്ചസാര വേണ്ട, തണുപ്പിന് ബെസ്റ്റ് ശർക്കര, ​ഗുണങ്ങളിതാ...
2026ല്‍ സ്വര്‍ണം വാങ്ങാന്‍ പറ്റിയ ദിവസങ്ങള്‍
പ്രമേഹ രോ​ഗികൾക്ക് പച്ച പപ്പായ കഴിക്കാമോ?
Thrissur Accident Video: തൃശ്ശൂരിൽ ദേശീയപാതയിലെ ഞെട്ടിക്കുന്ന അപകടം
കുളനടയിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം
പാട്ടവയൽ - ബത്തേരി റോഡിൽ ഇറങ്ങി നടക്കുന്ന കടുവ
വാൽപ്പാറ അയ്യർപാടി എസ്റ്റേറ്റ് പരിസരത്ത് കണ്ട പുലി