Viral Video: ഇന്ത്യാ ​ഗേറ്റിന് മുന്നിൽ മോഡലിന്റെ ടവൽ നൃത്തം; നമ്മുടെ രാജ്യത്തിന്റെ പൈതൃകത്തിന് ഒരു വിലയുമില്ലെന്ന് കമന്റ്; വീഡിയോ വൈറൽ

Sannati Mitra’s Towel Dance :കൊല്‍ക്കത്തയില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറും മുന്‍ മിസ് കൊല്‍ക്കത്തയുമായ സന്നതി മിത്രയാണ് ഇന്ത്യാ ഗേറ്റിന് മുന്നില്‍ ചുവടുവച്ചത്. പുരുഷദിനാശംസകൾ എന്ന അടിക്കുറിപ്പോടെയാണ് സന്നതി വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

Viral Video: ഇന്ത്യാ ​ഗേറ്റിന് മുന്നിൽ മോഡലിന്റെ ടവൽ നൃത്തം;  നമ്മുടെ രാജ്യത്തിന്റെ പൈതൃകത്തിന് ഒരു വിലയുമില്ലെന്ന് കമന്റ്; വീഡിയോ വൈറൽ

ഇന്ത്യ ഗേറ്റിന് മുന്നിൽ സന്നതി മിത്ര ചുവടുവെച്ചപ്പോൾ (image credits: screengrab)

Published: 

21 Nov 2024 | 07:34 AM

പലതരത്തിലുള്ള വീഡിയോകളാണ് ദിവസവും സമൂഹ മാധ്യമങ്ങൾ വഴി വൈറലാകാറുള്ളത്. ഇതിൽ ചില വീഡിയോ വലിയ രീതിയിലുള്ള വിമർശനങ്ങൾക്കാണ് വഴിവെക്കാറുള്ളത്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അന്താരാഷ്ട്ര പുരുഷ ദിനവുമായി ബന്ധപ്പെട്ട് ഒരു മോഡൽ പങ്കുവച്ച വീഡിയോ ആണ് വൈറലായിരിക്കുന്നത്. ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡല്‍ഹിയിലെ യുദ്ധ സ്മാരകമായ ഇന്ത്യാ ഗേറ്റിന് മുന്നിലാണ് ടവൽ ഡാൻസുമായി മോഡല്‍ രം​ഗത്ത് എത്തിയത്. കൊല്‍ക്കത്തയില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറും മുന്‍ മിസ് കൊല്‍ക്കത്തയുമായ സന്നതി മിത്രയാണ് ഇന്ത്യാ ഗേറ്റിന് മുന്നില്‍ ചുവടുവച്ചത്. പുരുഷദിനാശംസകൾ എന്ന അടിക്കുറിപ്പോടെയാണ് സന്നതി വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

 

ബോളിവുഡിലെ ഹിറ്റ് ചിത്രമായ ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ’ എന്ന ചിത്രത്തിലെ ഗാനത്തിനാണ് സന്നതി ചുവടുവെച്ചത്. മണിക്കൂറുകൾക്കകം വീഡിയോ ദശലക്ഷക്കണക്കിന് ആളുകൾ കണ്ടു. മിക്കവരും സന്നതിയുടെ ടവൽ ഡാൻസിനെ വിമർശിച്ചാണ് കമന്റ് ഇട്ടത്. പൊതുസ്ഥലത്ത് അശ്ലീല നൃത്തം ചെയ്തതിന് അവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് മിക്കവരുടെയും ആവശ്യം. അതേസമയം നിരവധി പേർ നൃത്തത്തെ അഭിനന്ദിച്ച് രംഗത്തെത്തി. വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ള വലിയ ആൾക്കൂട്ടം ഇന്ത്യാഗേറ്റിന് സമീപമുള്ളപ്പോഴായിരുന്നു സന്നതിയുടെ നൃത്തം. നൃത്തത്തിനിടെ യഥാർഥ ഗാനരംഗത്തിലെ കജോളിനെ അനുകരിച്ച് പുറംതിരിഞ്ഞുനിന്ന് ധരിച്ചിരുന്ന ബാത് ടവ്വൽ തുറക്കുക കൂടി ചെയ്യുന്നുണ്ട് സന്നതി.

Also Read-Buffalo: പ്രത്യേകം തയ്യാറാക്കിയ മെനു; ആഡംബര ജീവിതശൈലി; 1500 കിലോയുള്ള ഈ പോത്തിനു വില 23 കോടി

ഡൽഹി പോലീസ് എവിടെ എന്നാണ് നൃത്തത്തെ വിമർശിച്ചുകൊണ്ട് ഒരാൾ കമന്റിട്ടത്. ഇവളെ അറസ്റ്റ് ചെയ്ത് മൂന്നുകൊല്ലം ജയിലിലിടണം എന്നായിരുന്നു മറ്റൊരു കമന്റ്. സന്നതി എല്ലാ പരിധികളും ലംഘിച്ചു, നിങ്ങൾക്ക് എന്തും ചെയ്യാം, പക്ഷേ ഇത്തരമൊരു സ്മാരകത്തിന് മുന്നിൽ അല്ല ചെയ്യേണ്ടത്, നമ്മുടെ രാജ്യത്തിന്റെ പൈതൃകത്തിന് ഒരു വിലയുമില്ലേ… എന്നിങ്ങനെ പോകുന്നു നെഗറ്റീവ് കമന്റുകൾ. നേരത്തേ അൽപ്പവസ്ത്രം ധരിച്ച് ദുർഗാ പൂജയ്ക്കിടെ ഗ്ലാമർ വസ്ത്രം ധരിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്തപ്പോൾ വിവാദത്തിലായ വ്യക്തിയാണ് സന്നതി. സമാനമായ രീതിയിൽ വസ്ത്രം ധരിച്ച മറ്റ് രണ്ട് സ്ത്രീകൾക്കൊപ്പമായിരുന്നു സന്നതി ചിത്രത്തിന് പോസ് ചെയ്തത്.

Related Stories
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ