Actor vijay : മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയ്: തമിഴ് വെട്രി കഴകം അരയും തലയും മുറുക്കി രം​ഗത്ത്

Tamilaga Vettri Kazhagam for 2026 Tamil Nadu Polls: തൻ്റെ പാർട്ടിയുടെ റാലികൾക്ക് ഡിഎംകെ സർക്കാർ അന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി അദ്ദേഹം കുറ്റപ്പെടുത്തി. "ഞങ്ങളുടെ റാലികൾക്ക് അനുമതി ലഭിക്കാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്നു. മറ്റൊരു പാർട്ടിക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത നിബന്ധനകളാണ് ഞങ്ങളുടെ മേൽ ചുമത്തിയത്," വിജയ് പറഞ്ഞു.

Actor vijay : മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയ്: തമിഴ് വെട്രി കഴകം അരയും തലയും മുറുക്കി രം​ഗത്ത്

Thalapathy Vijay 1

Published: 

05 Nov 2025 16:09 PM

ചെന്നൈ: ഇത്തവണത്തെ തമിഴ്നാട് 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ നടൻ വിജയ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി രം​ഗത്ത്. തമിഴ് വെട്രി കഴകം (ടിവികെ) സ്ഥാപകനാമായ വിജയ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുന്നു എന്ന ഔദ്യോ​ഗിക പ്രഖ്യാപനമാണ് നടന്നത്. മഹാബലിപുരത്ത് നടന്ന ടിവികെ ജനറൽ കൗൺസിൽ യോഗത്തിലാണ് ഈ നിർണായക തീരുമാനം ഉണ്ടായത്.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തൻ്റെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും, ഡിഎംകെയെ മാത്രമാണ് പ്രധാന എതിരാളിയായി കാണുന്നതെന്നും വിജയ് യോഗത്തിൽ പ്രഖ്യാപിച്ചു. ഡിഎംകെയുമായി സഖ്യമുണ്ടാക്കാനുള്ള എഐഎഡിഎംകെയുടെ സാധ്യതകൾക്ക് ഇതോടെ അന്ത്യമായി.

കരൂർ ദുരന്തത്തിൽ അനുശോചനം

കരൂരിൽ നടന്ന ടിവികെ റാലിയിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് വിജയ് പ്രസംഗം ആരംഭിച്ചത്. “കരൂരിലെ സംഭവത്തിൽ ഞങ്ങൾക്ക് പറഞ്ഞറിയിക്കാനാവാത്ത വേദനയുണ്ട്. ഞങ്ങളെ ലക്ഷ്യമിട്ട് നിരവധി തെറ്റായ പ്രചാരണങ്ങൾ ഉണ്ടായി. സത്യവും നിയമവും കൊണ്ട് നമ്മൾ എല്ലാം നേടിയെടുക്കും,” അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഡിഎംകെ സർക്കാരിനുമെതിരെ വിജയ് രൂക്ഷവിമർശനമുന്നയിക്കാനും മറന്നില്ല. കരൂർ സംഭവത്തിൻ്റെ പേരിൽ തന്നെയും പാർട്ടിയെയും പഴിചാരാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 2026 നിയമസഭാ തിരഞ്ഞെടുപ്പ് ടിവികെയും ഡിഎംകെയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായിരിക്കുമെന്നും, വരും മാസങ്ങളിൽ ഈ മത്സരം കൂടുതൽ കടുപ്പമേറിയതാകുമെന്നും വിജയ് ഉറപ്പിച്ചു പറഞ്ഞു.

 

Also read – രാഹുൽ ​ഗാന്ധിയുടെ ഹരിയാണ വോട്ട്ചോരി പത്രസമ്മേളനത്തിടെ കാണിച്ചത് കേരളത്തിലെ ബിജെപി നേതാവിന്റെ മുഖം

 

തൻ്റെ പാർട്ടിയുടെ റാലികൾക്ക് ഡിഎംകെ സർക്കാർ അന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി അദ്ദേഹം കുറ്റപ്പെടുത്തി. “ഞങ്ങളുടെ റാലികൾക്ക് അനുമതി ലഭിക്കാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്നു. മറ്റൊരു പാർട്ടിക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത നിബന്ധനകളാണ് ഞങ്ങളുടെ മേൽ ചുമത്തിയത്,” വിജയ് പറഞ്ഞു.

ഭരണകക്ഷിക്ക് ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നും ജനവിശ്വാസം ഇല്ലാതായെന്നും വിജയ് ആരോപിച്ചു. “ഈ സംസ്ഥാനത്തെ ജനങ്ങളുടെ വികാരം മുഖ്യമന്ത്രിക്കറിയാമോ? അറിയില്ലെങ്കിൽ, 2026-ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹം അത് അറിയും. ജനവിധി അംഗീകരിക്കാനുള്ള പ്രസംഗവും മുഖ്യമന്ത്രിക്ക് ഇപ്പോൾത്തന്നെ തയ്യാറാക്കി വെക്കാം,” എന്നും വിജയ് കൂട്ടിച്ചേർത്തു.

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം