AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rahul Gandhi’s vote chori: രാഹുൽ ​ഗാന്ധിയുടെ ഹരിയാണ വോട്ട്ചോരി പത്രസമ്മേളനത്തിടെ കാണിച്ചത് കേരളത്തിലെ ബിജെപി നേതാവിന്റെ മുഖം

Rahul Gandhi Projects Kerala BJP Leader B. Gopalakrishnan's Video: ജയിക്കാൻ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളിൽ പുറത്തു നിന്ന് ആളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിക്കാറുണ്ടെന്നാണ് വീഡിയോയിൽ ഗോപാലകൃഷ്ണൻ പറയുന്നത്.

Rahul Gandhi’s vote chori: രാഹുൽ ​ഗാന്ധിയുടെ ഹരിയാണ വോട്ട്ചോരി പത്രസമ്മേളനത്തിടെ കാണിച്ചത് കേരളത്തിലെ ബിജെപി നേതാവിന്റെ മുഖം
Rahul Gandhi 2 (1)Image Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 05 Nov 2025 14:56 PM

ന്യൂഡൽഹി: കോൺഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി വോട്ട് ചോരി ആരോപണത്തിനൊപ്പം കേരളത്തിലെ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ വീഡിയോയും പ്രദർശിപ്പിച്ചത് ചർച്ചയാകുന്നു. ഹരിയാണയിൽ 25 ലക്ഷത്തോളം വോട്ടുകൾ ചോർന്നതായി ആരോപിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് ബി ജെ പിയുടെ കേരളത്തിലെ ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണൻറെ വീഡോയോ പ്രദർശിപ്പിച്ചത്.

ബിജെപി നേതാക്കളടക്കം ആയിരക്കണക്കിന് പേർ യുപിയിലും ഹരിയാണയിലും വോട്ടർമാരാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് വാർത്താസമ്മേളനത്തിൽ ബി. ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് സംസാരിച്ചതിന്റെ വീഡിയോയും രാഹുൽ കാണിച്ചത്. ഓഗസ്റ്റ് 22-ന് മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണ ദൃശ്യങ്ങളായിരുന്നു പ്രദർശിപ്പിച്ചത്.

Also read – വന്ദേമാതരത്തിന് 150 വയസ്സോ… അതി​ഗംഭീര ആഘോഷങ്ങൾക്കൊരുങ്ങി സർക്കാർ

ജയിക്കാൻ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളിൽ പുറത്തു നിന്ന് ആളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിക്കാറുണ്ടെന്നാണ് വീഡിയോയിൽ ഗോപാലകൃഷ്ണൻ പറയുന്നത്.’ജയിക്കാൻ വേണ്ടി ഞങ്ങൾ വ്യാപകമായി വോട്ട് ചേർക്കും. ഞങ്ങൾ ജയിക്കാൻ ഉദ്ദേശിച്ച മണ്ഡലങ്ങളിൽ ജമ്മുകശ്മീരിൽ നിന്ന് ആൾക്കാരെ കൊണ്ടുവന്ന് ഒരുവർഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. ഒരു സംശയവുമില്ല. അത് നാളെയും ചെയ്യിക്കും എന്നായിരുന്നു ഗോപാലകൃഷ്ണൻ പ്രതികരിച്ചത്.

തൃശ്ശൂരിൽ സുരേഷ്‌ഗോപി വിജയിച്ചത് കള്ളവോട്ടിലൂടെയാണെന്നും മണ്ഡലത്തിന് പുറത്തുനിന്ന് ആളുകളെ എത്തിച്ച് വ്യാജവിലാസത്തിൽ അവരുടെ വോട്ട് ചേർത്തെന്നും ആസമയത്ത് ആരോപണമുയർന്നിരുന്നു. ഇതിനെതിരേ നടത്തിയ പ്രതികരണത്തിലാണ് ഇങ്ങനെ പറഞ്ഞിരുന്നത്. ഈ ദൃശ്യങ്ങൾ ഇപ്പോൾ ദേശീയ ശ്രദ്ധ നേടിക്കഴിഞ്ഞു.