AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral News: വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് അഫ്ഗാന്‍ ബാലൻ; ഒന്നര മണിക്കൂർ സാഹസികയാത്രയ്ക്കൊടുവിൽ ഡല്‍ഹിയിലെത്തി

കുട്ടിയെ അതേ വിമാനത്തിൽ തന്നെ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചയച്ചു. കൗതുകം മൂലമാണ് വിമാനത്തിൽ കയറിയതെന്നാണ് കുട്ടി പറയുന്നത്.

Viral News: വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് അഫ്ഗാന്‍ ബാലൻ; ഒന്നര മണിക്കൂർ സാഹസികയാത്രയ്ക്കൊടുവിൽ ഡല്‍ഹിയിലെത്തി
പ്രതീകാത്മക ചിത്രംImage Credit source: Freepik
sarika-kp
Sarika KP | Published: 23 Sep 2025 10:39 AM

ന്യൂഡൽഹി: വിമാനത്തിന്റെ ലാൻഡിം​ഗ് ​ഗിയർ കമ്പാർട്ട്‌മെന്റിൽ ഒളിച്ചിരുന്ന് അഫ്​ഗാനിസ്ഥാനിൽ നി‌ന്ന് 13 വയസ്സുകാരൻ ഇന്ത്യയിൽ എത്തി. കാബുളിൽ നിന്നുള്ള കെഎഎം എയർ ഫ്ളൈറ്റ് ആർക്യു-4401 വിമാനത്തിലാണ് ഇന്ന് രാവിലെ ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബാലൻ വന്നിറങ്ങിയത്. കുട്ടി സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു.

വടക്കൻ അഫ്ഗാനിസ്ഥാനിലെ കുന്ദൂസ് സ്വദേശിയാണ് ബാലൻ. കാബൂൾ വിമാനത്താവളത്തിലെ നിരോധിത മേഖലയിൽ പ്രവേശിച്ച കുട്ടി വിമാനത്തിന്റെ പിൻഭാഗത്തെ സെൻട്രൽ ലാൻഡിംഗ് ഗിയർ കമ്പാർട്ടുമെന്റിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു. തുടർന്ന് ഒന്നര മണിക്കൂർ സാഹസികയാത്രയ്ക്കൊടുവിലാണ് കുട്ടി ഡൽഹിയിൽ എത്തിയത്.

Also Read:പാകിസ്ഥാൻ വിമാനങ്ങൾക്ക് വിലക്ക്; വ്യോമഗതാഗത വിലക്ക് ഇന്ത്യ നീട്ടി

വിമാനത്താവളത്തിൽ എത്തിയ കുട്ടി അലഞ്ഞുതിരി‌ഞ്ഞ് നടക്കുന്നതുകണ്ട സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ കുട്ടിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ കേസെടുത്തേക്കില്ല. കുട്ടി ഇറാനിലേക്കു പോകാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ വിമാനം മാറിയാണ് ഡൽ​​ഹിയിൽ എത്തിയത്. കുട്ടിയെ അതേ വിമാനത്തിൽ തന്നെ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചയച്ചു. കൗതുകം മൂലമാണ് വിമാനത്തിൽ കയറിയതെന്നാണ് കുട്ടി പറയുന്നത്.